സൂപ്പര്‍ബൈക്കുകളുടെ വില സുസൂക്കി കുത്തനെ കുറച്ചു; രണ്ടു ലക്ഷം രൂപ വരെ വിലക്കുറവ്

Written By:

ഇന്ത്യയില്‍ സൂപ്പര്‍ബൈക്കുകളുടെ വില സുസൂക്കി വെട്ടിക്കുറച്ചു. ഹയബൂസ, GSX-R1000R മോഡലുകളുടെ വിലയാണ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കുറച്ചത്. കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റുകളുടെ ഇറക്കുമതി തീരുവ 25 ശതമാനം കുറഞ്ഞ പശ്ചാത്തലത്തിലാണ് സുസൂക്കിയുടെ നടപടി.

സൂപ്പര്‍ബൈക്കുകളുടെ വില സുസൂക്കി കുത്തനെ കുറച്ചു; രണ്ടു ലക്ഷം രൂപ വരെ വിലക്കുറവ്

28,000 രൂപയുടെ കുറവാണ് സുസൂക്കി ഹയബൂസയില്‍ രേഖപ്പെടുത്തുന്നത്. 13.87 ലക്ഷം രൂപ പ്രൈസ്ടാഗില്‍ എത്തിയിരുന്ന ഹയബൂസ ഇനി 13.59 ലക്ഷം രൂപയ്ക്ക് ലഭ്യമാകും. അതേസമയം GSX-R1000R മോഡലില്‍ 2.2 ലക്ഷം രൂപയാണ് സുസൂക്കി കുറച്ചത്.

സൂപ്പര്‍ബൈക്കുകളുടെ വില സുസൂക്കി കുത്തനെ കുറച്ചു; രണ്ടു ലക്ഷം രൂപ വരെ വിലക്കുറവ്

22 ലക്ഷം രൂപയില്‍ എത്തിയിരുന്ന GSX-R1000R ഇനി 19.8 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് അണിനിരക്കുക. വിലകള്‍ എല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

സൂപ്പര്‍ബൈക്കുകളുടെ വില സുസൂക്കി കുത്തനെ കുറച്ചു; രണ്ടു ലക്ഷം രൂപ വരെ വിലക്കുറവ്

ഹയബൂസയ്ക്കും GSX-R1000R നും പുറമെ GSX-S1000F, GSX-S1000, GSX-R1000, V-Strom 1000 മോഡലുകളെയും ഇറക്കുമതി ചെയ്താണ് സുസൂക്കി വിപണിയില്‍ എത്തിക്കുന്നത്. വരും മാസങ്ങളില്‍ ഇവരുടെയും വില കുറയുമെന്നാണ് പ്രതീക്ഷ.

Recommended Video - Watch Now!
UM Renegade Thor Electric Cruiser Bike India Launch Details, Price, Specifications - DriveSpark
സൂപ്പര്‍ബൈക്കുകളുടെ വില സുസൂക്കി കുത്തനെ കുറച്ചു; രണ്ടു ലക്ഷം രൂപ വരെ വിലക്കുറവ്

കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ കിറ്റായിട്ടു കൂടി ഹയബൂസയുടെ വിലയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. പ്രീ-അസബിള്‍ഡ് എഞ്ചിനും ഗിയര്‍ബോക്‌സും ഉള്‍പ്പെടുന്ന മോട്ടോര്‍സൈക്കിള്‍ കിറ്റുകളുടെ ഇറക്കുമതി തീരുവ കുറച്ചെന്ന കാര്യം ശരിയാണ്.

സൂപ്പര്‍ബൈക്കുകളുടെ വില സുസൂക്കി കുത്തനെ കുറച്ചു; രണ്ടു ലക്ഷം രൂപ വരെ വിലക്കുറവ്

30 ശതമാനത്തില്‍ നിന്നും കുറഞ്ഞ് 25 ശതമാനമാണ് ഇപ്പോള്‍ ഇത്തരം കിറ്റുകളുടെ ഇറക്കുമതി തീരുവ. എന്നാല്‍ കംപ്ലീറ്റ്‌ലി നോക്ക്ഡ്ഡൗണ്‍ കിറ്റുകളുടെ തീരുവ പത്തു ശതമാനത്തില്‍ നിന്നും 15 ശതമാനമായി കേന്ദ്രം വര്‍ധിപ്പിച്ചു.

സൂപ്പര്‍ബൈക്കുകളുടെ വില സുസൂക്കി കുത്തനെ കുറച്ചു; രണ്ടു ലക്ഷം രൂപ വരെ വിലക്കുറവ്

ഹയബൂസയുടെ വിലയില്‍ കാര്യമായ മാറ്റം സംഭവിക്കാത്തതിന് കാരണമിതാണ്. അടുത്തിടെയാണ് പുതിയ നിറങ്ങളില്‍ 2018 ഹയബൂസയെ സുസൂക്കി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

സൂപ്പര്‍ബൈക്കുകളുടെ വില സുസൂക്കി കുത്തനെ കുറച്ചു; രണ്ടു ലക്ഷം രൂപ വരെ വിലക്കുറവ്

പേള്‍ മിറ റെഡ്/പേള്‍ ഗ്ലേസിയര്‍ വൈറ്റ്, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക് എന്നീ പുതിയ നിറങ്ങള്‍ ഹയബൂസയില്‍ ഇപ്പോള്‍ ലഭ്യമാണ്. 1,340 സിസി ഇന്‍-ലൈന്‍ നാലു സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് ലിക്വിഡ് കൂള്‍ഡ് DOHC എഞ്ചിനാണ് ഹയബൂസയില്‍.

സൂപ്പര്‍ബൈക്കുകളുടെ വില സുസൂക്കി കുത്തനെ കുറച്ചു; രണ്ടു ലക്ഷം രൂപ വരെ വിലക്കുറവ്

എഞ്ചിന് 197 bhp കരുത്തും 155 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. പോയ വര്‍ഷം മെയ് മാസമാണ് സുസൂക്കി GSX-R1000R വിപണിയില്‍ എത്തിയത്.

സൂപ്പര്‍ബൈക്കുകളുടെ വില സുസൂക്കി കുത്തനെ കുറച്ചു; രണ്ടു ലക്ഷം രൂപ വരെ വിലക്കുറവ്

പുതിയ 1,000 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിനാണ് മോഡലിന്റെ പ്രധാന വിശേഷം. 202 bhp കരുത്തും 117.6 Nm torque ഉം GSX-R1000R പരമാവധി ഉത്പാദിപ്പിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.ഷിറോണിനെ കടത്തിവെട്ടും പുതിയ ബുഗാട്ടി ഷിറോണ്‍ സ്‌പോര്‍ട്!

02.1000 സിസി ബൈക്കിനെ നിര്‍മ്മിച്ചത് കൈകൊണ്ടു; ഗുജറാത്തി യുവാവ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

03.ഏറെ നേരം റിവേഴ്‌സ് ഗിയറില്‍ ഓടിക്കുന്നത് കാറിന് ദോഷം ചെയ്യുമോ?

04.ബുള്ളറ്റിനെ കളിയാക്കി നാവെടുത്തില്ല, കിട്ടി അതേ നാണയത്തില്‍ ബജാജിന് തിരിച്ചടി!

05.'ക്യാബ്' ബുക്ക് ചെയ്തത് ഉത്തര കൊറിയയിലേക്ക്; പോകാന്‍ 'ഓല' തയ്യാര്‍, നിരക്ക് 1.49 ലക്ഷം രൂപ!

കൂടുതല്‍... #suzuki motorcycle
English summary
Suzuki Hayabusa And GSX-R1000R Prices Reduced In India. Read in Malayalam.
Story first published: Saturday, March 24, 2018, 11:41 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark