ഷിറോണിനെ കടത്തിവെട്ടും പുതിയ ബുഗാട്ടി ഷിറോണ്‍ സ്‌പോര്‍ട്!

Written By:

ബുഗാട്ടി ഷിറോണിനെ കാണാന്‍ സ്‌പോര്‍ടി അല്ലെന്ന പരാതിയുണ്ടോ? വിഷമിക്കേണ്ട ഇതിനുള്ള ഉത്തരമാണ് പുതിയ ബുഗാട്ടി ഷിറോണ്‍ സ്‌പോര്‍ട്. 2018 ജനീവ മോട്ടോര്‍ഷോയില്‍ ബുഗാട്ടി അവതരിപ്പിച്ച ഷിറോണ്‍ സ്‌പോര്‍ട് വാര്‍ത്തകളില്‍ നിന്നും മായാതെ നില്‍ക്കുകയാണ്.

ഷിറോണിനെ കടത്തിവെട്ടും പുതിയ ബുഗാട്ടി ഷിറോണ്‍ സ്‌പോര്‍ട്!

കരുത്തിന്റെ കാര്യത്തില്‍ ഷിറോണ്‍ തന്നെയാണ് പുതിയ ഷിറോണ്‍ സ്‌പോര്‍ടും. എന്നാല്‍ ഡ്രൈവിംഗ് മികവിന്റെ കാര്യത്തില്‍ പുതിയ സ്‌പോര്‍ട് പതിപ്പ് ഷിറോണിനെ കടത്തി വെട്ടുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഷിറോണിനെ കടത്തിവെട്ടും പുതിയ ബുഗാട്ടി ഷിറോണ്‍ സ്‌പോര്‍ട്!

ഭാരക്കുറവാണ് പുതിയ ഷിറോണ്‍ സ്‌പോര്‍ടിന്റെ സവിശേഷത. ഷിറോണിനെ അപേക്ഷിച്ച് ഷിറോണ്‍ സ്‌പോര്‍ടിന് 18 കിലോഗ്രാം ഭാരം കുറവുണ്ട്. പ്രധാനമായും കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങളിലാണ് ഷിറോണ്‍ സ്‌പോര്‍ടിന്റെ ഒരുക്കം.

ഷിറോണിനെ കടത്തിവെട്ടും പുതിയ ബുഗാട്ടി ഷിറോണ്‍ സ്‌പോര്‍ട്!

പുതിയ പതിപ്പിന്റെ വീലുകളും, ദൃഢ സസ്‌പെന്‍ഷനും, ഷോക്ക് അബ്‌സോര്‍ബറുകളും, സ്റ്റീയറിംഗ് വീല്‍ സംവിധാനവും ബുഗാട്ടി പരിഷ്‌കരിച്ചിട്ടുണ്ട്. നവീകരിച്ച ഡയനാമിക് ടോര്‍ഖ് വെക്ടറിംഗ് ഫീച്ചറും ബുഗാട്ടി ഷിറോണ്‍ സ്‌പോര്‍ടില്‍ എടുത്തുപറയണം.

ഷിറോണിനെ കടത്തിവെട്ടും പുതിയ ബുഗാട്ടി ഷിറോണ്‍ സ്‌പോര്‍ട്!

മണിക്കൂറില്‍ 200 കിലോമീറ്ററിന് മേലെ കുതിക്കാന്‍ ഷിറോണ്‍ സ്‌പോര്‍ടിന് അനായാസം സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ഷിറോണിലുള്ള എഞ്ചിന്‍ തന്നെയാണ് ഷിറോണ്‍ സ്‌പോര്‍ടിലും.

ഷിറോണിനെ കടത്തിവെട്ടും പുതിയ ബുഗാട്ടി ഷിറോണ്‍ സ്‌പോര്‍ട്!

W16 8.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് പരമാവധി 1,479 bhp കരുത്തും 1,600 Nm torque ഉം സൃഷ്ടിക്കാനാവും. അകത്തളത്തിലാണ് കാര്യമായ മാറ്റങ്ങള്‍.

ഷിറോണിനെ കടത്തിവെട്ടും പുതിയ ബുഗാട്ടി ഷിറോണ്‍ സ്‌പോര്‍ട്!

സെന്‍ട്രല്‍ കണ്‍സോളിലുള്ള ഷിറോണ്‍ സ്‌പോര്‍ട് ലോഗോ പുതിയ പതിപ്പിലേക്കുള്ള ആമുഖം നല്‍കും. ഡോറുകളിലും ഇതേ സ്‌പോര്‍ട് ലോഗോ ഇടംപിടിച്ചിട്ടുണ്ട്.

ഷിറോണിനെ കടത്തിവെട്ടും പുതിയ ബുഗാട്ടി ഷിറോണ്‍ സ്‌പോര്‍ട്!

അനൊഡൈസ്ഡ് ബ്ലാക് ഫിനിഷാണ് എഞ്ചിന്‍ സ്റ്റാര്‍ട്ടര്‍ ബട്ടണിനും, ഡ്രൈവ് മോഡ് സെലക്ടറിനും, മാര്‍ക്കറ്റിംഗ് പ്ലേറ്റിനും. അതേസമയം സീറ്റുകള്‍ക്ക് മാറ്റമില്ല. ഷിറോണിലെ സീറ്റുകള്‍ തന്നെയാണ് ഷിറോണ്‍ സ്‌പോര്‍ടിലും.

ഷിറോണിനെ കടത്തിവെട്ടും പുതിയ ബുഗാട്ടി ഷിറോണ്‍ സ്‌പോര്‍ട്!

റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് നേടിയ ബ്ലാക് ഗ്രെയ് കളര്‍ സ്‌കീമിലാണ് സീറ്റുകളുടെ ഒരുക്കം. ഇറ്റാലിയന്‍ റെഡ്, ഫ്രഞ്ച് റേസിംഗ് ബ്ലൂ, സില്‍വല്‍ ഗ്രിഡ് റഫാല്‍, ഡാര്‍ക്ക് ഗ്രെയ് ഗണ്‍ പൗഡര്‍ എന്നീ നിറങ്ങളിലാണ് ബുഗാട്ടി ഷിറോണ്‍ സ്‌പോര്‍ട് ലഭ്യമാവുക.

ഷിറോണിനെ കടത്തിവെട്ടും പുതിയ ബുഗാട്ടി ഷിറോണ്‍ സ്‌പോര്‍ട്!

ഇതില്‍ ഇറ്റാലിയന്‍ റെഡ്, ഡാര്‍ക്ക് ഗ്രെയ് ഗണ്‍ പൗഡര്‍ നിറങ്ങള്‍ ഷിറോണില്‍ പുതുതാണ്. 2.65 കോടി യൂറോയാണ് (ഏകദേശം 21.3 കോടി രൂപ) പുതിയ ഷിറോണ്‍ സ്‌പോര്‍ടിന്റെ വില. സാധാരണ ഷിറോണിന് 2.5 കോടി യൂറോയാണ് പ്രൈസ്ടാഗ്.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.1000 സിസി ബൈക്കിനെ നിര്‍മ്മിച്ചത് കൈകൊണ്ടു; ഗുജറാത്തി യുവാവ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

02.ഐപിഎല്‍ പിച്ചിലേക്ക് ടാറ്റ നെക്‌സോണും; ക്യാച്ച് എടുത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം!

03.ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ഈ അഞ്ചു മാരുതി കാറുകള്‍!

04.ബുള്ളറ്റിനെ കളിയാക്കി നാവെടുത്തില്ല, കിട്ടി അതേ നാണയത്തില്‍ ബജാജിന് തിരിച്ചടി!

05.സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

കൂടുതല്‍... #bugatti
English summary
This Is The New Bugatti Chiron Sport. Read in Malayalam.
Story first published: Friday, March 23, 2018, 16:48 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark