ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ഈ അഞ്ചു മാരുതി കാറുകള്‍!

Written By:

പുതുതലമുറ മാരുതി ഡിസൈര്‍ വിപണിയില്‍ എത്തിയിട്ട് ഒരു വര്‍ഷമാകാറായി. കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ ഡിസൈറാണ് അന്നും ഇന്നും കേമന്‍. ഫെബ്രുവരി മാസത്തെ വില്‍പന കണക്ക് പറയുന്നതും ഇതും തന്നെ.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ഈ അഞ്ചു മാരുതി കാറുകള്‍!

ഇക്കുറിയും മാരുതി ഡിസൈറാണ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാര്‍. തുടര്‍ച്ചയായി മൂന്നാം മാസമാണ് മാരുതി ഡിസൈര്‍ ഈ നേട്ടം കൈവരിക്കുന്നത്. ആള്‍ട്ടോയെ പിന്നിലാക്കിയാണ് ഡിസൈറിന്റെ കുതിപ്പ്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ഈ അഞ്ചു മാരുതി കാറുകള്‍!

20,941 ഡിസൈറുകളെയാണ് ഫെബ്രുവരി മാസം ഇന്ത്യയില്‍ മാരുതി വിറ്റത്. 2017 ഫെബ്രുവരിയില്‍ മാരുതി വിറ്റത് 16,613 ഡിസൈറുകളെയായിരുന്നു. 19,760 യൂണിറ്റുകളുടെ വില്‍പനയാണ് ഫെബ്രുവരി മാസം മാരുതി ആള്‍ട്ടോ നേടിയത്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ഈ അഞ്ചു മാരുതി കാറുകള്‍!

വില്‍പനയില്‍ മൂന്നാം സ്ഥാനത്താണ് സ്വിഫ്റ്റ് ഹാച്ച്ബാക്ക്. 17,291 സ്വിഫ്റ്റുകളാണ് പോയ മാസം വിപണിയില്‍ എത്തിയത്. യഥാക്രമം പട്ടികയില്‍ നാല്, അഞ്ച് സ്ഥാനങ്ങളിലും മാരുതി കാറുകള്‍ നിറഞ്ഞുനില്‍പ്പുണ്ട്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ഈ അഞ്ചു മാരുതി കാറുകള്‍!

15,807 യൂണിറ്റ് വില്‍പന നേടിയ ബലെനോയാണ് നാലാമത്. 14,000 യൂണിറ്റ് വില്‍പനയുമായി അഞ്ചാം സ്ഥാനത്ത് വാഗണ്‍ആറാണ്. സ്വിഫ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതുതലമുറ ഡിസൈറിന്റെ ഒരുക്കം.

Recommended Video - Watch Now!
Maruti Future S Concept
ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ഈ അഞ്ചു മാരുതി കാറുകള്‍!

സ്വിഫ്റ്റ് ബ്രാന്‍ഡിംഗ് പൂര്‍ണമായും ഉപേക്ഷിച്ച പുതുതലമുറ ഡിസൈര്‍ ചെറിയ കാലയളവു കൊണ്ടു തന്നെ വിപണിയില്‍ ജനപ്രിയനായി മാറി.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ഈ അഞ്ചു മാരുതി കാറുകള്‍!

സുസൂക്കിയുടെ 'HEARTECT' അടിത്തറയില്‍ നിന്നുമാണ് ഡിസൈറിന്റെ വരവ്. മുന്‍മോഡലിനെ അപേക്ഷിച്ച് ഏറെ ഭാരക്കുറവിലാണ് പുതിയ ഡിസൈര്‍ അണിനിരക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ഈ അഞ്ചു മാരുതി കാറുകള്‍!

പ്രീമിയം ഫീച്ചറുകളാണ് ഡിസൈറിന്റെ പ്രചാരത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക് കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഡിസൈറില്‍ ഒരുങ്ങുന്നത്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ഈ അഞ്ചു മാരുതി കാറുകള്‍!

പെട്രോള്‍ പതിപ്പില്‍ എഎംടി ഓപ്ഷനുള്ളതും വിപണിയില്‍ ഡിസൈറിന്റെ മുതല്‍ക്കൂട്ടാണ്. എബിഎസിന് ഒപ്പമുള്ള ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നീ സുരക്ഷാഫീച്ചറുകളും ഡിസൈറിലുണ്ട്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ഈ അഞ്ചു മാരുതി കാറുകള്‍!

1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ പതിപ്പുകളിലാണ് ഡിസൈര്‍ വിപണിയില്‍ എത്തുന്നത്. പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ഈ അഞ്ചു മാരുതി കാറുകള്‍!

74 bhp കരുത്തും 190 Nm torque മാണ് ഡീസല്‍ പതിപ്പ് പരമാവധി ഏകുക. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് കാറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചര്‍. പെട്രോള്‍ പതിപ്പില്‍ എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനലായും തെരഞ്ഞെടുക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.ഓട്ടോമാറ്റിക് കാറില്‍ മാനുവല്‍ മോഡ് ഉപയോഗിക്കുമ്പോള്‍

02.സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

03.ബുള്ളറ്റിനെ കളിയാക്കി നാവെടുത്തില്ല, കിട്ടി അതേ നാണയത്തില്‍ ബജാജിന് തിരിച്ചടി!

04.വജ്ര ശോഭയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ക്രിസ്റ്റല്‍ എഡിഷന്‍

05.'ക്യാബ്' ബുക്ക് ചെയ്തത് ഉത്തര കൊറിയയിലേക്ക്; പോകാന്‍ 'ഓല' തയ്യാര്‍, നിരക്ക് 1.49 ലക്ഷം രൂപ!

കൂടുതല്‍... #auto news
English summary
Maruti Dzire Tops Sales Chart Three Months In A Row. Read in Malayalam.
Story first published: Thursday, March 22, 2018, 15:08 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark