ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750 ഇന്ത്യ ബൈക്ക് വീക്കില്‍

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750 ബൈക്ക് ഇന്ത്യ ബൈക്ക് വീക്കില്‍ അവതരിപ്പിക്കപ്പെട്ടു. 2014 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന ഈ ബൈക്കിനെ ആകാംക്ഷയോടെയാണ് ഇന്ത്യ കാത്തിരിക്കുന്നത്.

ഹാര്‍ലിയുടെ ഏറ്റവും വിലക്കുറവുള്ള ബൈക്കുകലിലൊന്ന് എന്ന നിലയിലാണ് ഇന്ത്യന്‍ ബൈക്ക് പ്രണയികള്‍ സ്ട്രീറ്റ് 750യെ അറിയുക. ഇതിനെക്കാള്‍ കുറഞ്ഞ എന്‍ജിന്‍ ശേഷിയുള്ള ഒരു ബൈക്കുകൂടി വരുന്ന എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടേക്കും, സ്ട്രീറ്റ് 500 എന്ന പേരില്‍. തല്‍ക്കാലം, സ്ട്രീറ്റ് 750യെ കാണാന്‍ നമുക്ക് ഗോവയിലെ വാഗത്തോര്‍ ബീച്ചിലേക്കു പോകാം.

ഇന്ത്യ ബൈക്ക് വീക്ക്

ഇന്ത്യ ബൈക്ക് വീക്ക്

ഇന്ത്യയില്‍ ഹാര്‍ലിയുടെ വില്‍പനാനിരക്ക് വലിയ തോതില്‍ ഉര്‍ത്തുവാന്‍ സ്ട്രീറ്റ് 750ക്ക് സാധിക്കും.

വിലക്കുറവ്

വിലക്കുറവ്

ഓണ്‍-റോഡ് വില 5 ലക്ഷത്തിന്റെ പരിധിയില്‍ വരുന്ന ഈ ബൈക്കിനെ സ്വന്തമാക്കാന്‍ ഇന്ത്യയുടെ സാമ്പത്തിക പരിതസ്ഥിയില്‍ നിരവധി പേര്‍ക്ക് സാധിച്ചേക്കും.

കസ്റ്റം ബൈക്കുകൾ

കസ്റ്റം ബൈക്കുകൾ

ബോംബെ കസ്റ്റം വര്‍ക്‌സ് തുടങ്ങിയ നിരവധി കസ്റ്റം ബൈക്ക് നിര്‍മാതാക്കള്‍ ഹാര്‍ലി ഡേവിസന്‍ ബൈക്കുകളില്‍ ചെയ്ത പണികളും പ്രദര്‍ശനത്തിനുണ്ട്.

എൻജിൻ
 

എൻജിൻ

749സിസി, വി-ട്വിന്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് ബൈക്ക് വരുന്നത്.

എൻജിൻ

എൻജിൻ

ഊഹങ്ങളെ ആസ്പദിച്ച് പറയുകയാണെങ്കില്‍, 40 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 50 എന്‍എം ചക്രവീര്യം. ഔദ്യോഗികമായ വിവരങ്ങള്‍ക്ക് ഓട്ടോ എക്‌സ്‌പോ വരെ കാത്തിരിക്കണം.

ഗിയർബോക്സ്

ഗിയർബോക്സ്

6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു എന്‍ജിനോടൊപ്പം.

ബെൽറ്റ് ഡ്രൈവ്

ബെൽറ്റ് ഡ്രൈവ്

എല്ലാ ഹാര്‍ലി ഡേവിസന്‍ ബൈക്കുകളിലുമുള്ളതുപോലെ, ബെല്‍റ്റ് ഡ്രൈവാണ് സ്ട്രീറ്റ് 750യിലുമുള്ളത്.

ബ്രേക്ക്

ബ്രേക്ക്

മുന്നിലും പിന്നിലും സിംഗിള്‍ കാലിപ്പറോടുകൂടിയ ഡിസ്‌ക് ബ്രേക്ക് ഘടിപ്പിച്ചിരിക്കുന്നു.

ഭാരം

ഭാരം

218 കിലോഗ്രാമാണ് വാഹനത്തിന്റെ മൊത്തം ഭാരം. സ്ട്രീറ്റ് 500 ഇതിനെക്കാള്‍ ഭാരക്കുറവിലാണെത്തുക. 182 കിലോഗ്രാം.

ടയർ

ടയർ

എംആര്‍എഫ് പ്രത്യേകമായി നിര്‍മിച്ച ടയറുകളാണ് സ്ട്രീറ്റ് 750യില്‍ ഉപയോഗിച്ചിരിക്കുന്നത്.

Most Read Articles
 
English summary
Harley-Davidson Street 750 Motorcycle Unveiled at India Bike Week.
Please Wait while comments are loading...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X