യുവാക്കള്‍ക്കായി പുതിയ ടൊയോട്ട കാമ്രി

ടൊയോട്ട കാമ്രി സെഡാന് ഒരു ഇടക്കാല മുഖംമിനുക്കല്‍ ലഭിച്ചതാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള പുതിയ വാര്‍ത്ത. അമേരിക്കന്‍ വിപണിയില്‍ മികച്ച നിലയില്‍ വിറ്റഴിക്കപ്പെടുന്ന കാമ്രി സെഡാന്‍ ഇന്ത്യയിലും തരക്കേടില്ലാതെ പോകുന്നുണ്ട്. ഇടക്കാല പരിഷ്‌കാരം എന്നൊക്കെയാണ് പറയുന്നതെങ്കിലും ടൊയോട്ട ഒട്ടും കുറച്ചിട്ടില്ല. ഒരുതരം പുനര്‍രൂപകല്‍പന തന്നെയാണ് വാഹനത്തില്‍ നടത്തിയിരിക്കുന്നതെന്ന് കാണാന്‍ കഴിയും.

നടപ്പുവര്‍ഷം തന്നെ അമേരിക്കന്‍ വിപണിയിലെത്താനൊരുങ്ങുന്ന കാമ്രി വലിയതോതില്‍ സ്‌പോര്‍ടിയായി ഡിസൈന്‍ സൗന്ദര്യം ആവാഹിച്ചിരിക്കുന്നതായി കാണാം. ടൊയോട്ടയുടെ കടുംപിടിത്തങ്ങള്‍ക്കിടയിലും കാമ്രി മികവുറ്റ ഡിസൈനിലേക്കെത്തിയിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

യുവാക്കള്‍ക്കായി

യുവാക്കള്‍ക്കായി

പുതിയ കാമ്രി ഉറ്റുനോക്കുന്നത് യുവാക്കളിലേക്കാണ്.

പുതിയ ടൊയോട്ട കാമ്രി

രണ്ട് വേരിയന്റുകളാണ് കാമ്രിക്കുള്ളത്. ഇവയിലൊന്ന് വളരെ സ്‌പോര്‍ടിയായ ഡിസൈന്‍ ശൈലിയിലുള്ള സ്‌പോര്‍ട് എക്‌സ്എസ്ഇ വേരിയന്റാണ്. മറ്റൊന്ന് ഹൈബ്രിഡ് എസ്ഇ എന്ന, സാധാരണ ഡിസൈന്‍ ശൈലിയിലുള്ള വേരിയന്റും.

പുതിയ ടൊയോട്ട കാമ്രി

കാറിന്റെ അളവുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 1.8 ഇഞ്ച് നീളക്കൂടുതലും 0.4 ഇഞ്ച് വീതിക്കൂടുതലും വാഹനത്തിനുണ്ട്.

പുതിയ ടൊയോട്ട കാമ്രി

സ്‌പോര്‍ട് എക്‌സ്എസ്ഇ വേരിയന്റിന്റെ ഗ്രില്‍ ഡിസൈന്‍ പകരുന്ന അഗ്രസീവ് സൗന്ദര്യം എടുത്തു പറയണം. ഈ വേരിയന്റിന് പ്രത്യേകമായ ഷോക്ക് അബ്‌സോര്‍ബറുകള്‍ ചേര്‍ത്തിരിക്കുന്നു. യുവാക്കളെയാണ് എക്‌സ്എസ്ഇ വേരിയന്റ് ലക്ഷ്യം വെക്കുന്നത്. 18 ഇഞ്ച് വീലുകള്‍ നല്‍കിയിട്ടുണ്ട് ഈ പതിപ്പിന്.

പുതിയ ടൊയോട്ട കാമ്രി

എസ്ഇ വേരിയന്റിലെ ഗ്രില്ലിന്റെ രൂപത്തില്‍ വ്യത്യാസമില്ലെങ്കിലും എക്‌സ്എസ്ഇ-യെ അപേക്ഷിച്ച് കടുത്ത സ്‌പോര്‍ടി സൗന്ദര്യമൊന്നുമില്ല എന്നു പറയാം. എങ്കിലും ഡിസൈന്‍ സ്‌പോര്‍ടിയായിത്തന്നെ കാണപ്പെടുന്നു.

പുതിയ ടൊയോട്ട കാമ്രി

എക്‌സ്എസ്ഇ വേരിയന്റിലെ മെഷ് ഗ്രില്ല് ഈ പതിപ്പിലില്ല, പകരം കുറുകെ പട്ടകള്‍ നല്‍കിയിരിക്കുന്നു. പുതുക്കിയ ബംപര്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ (ഇത് ഓപ്ഷണലാണെന്നറിയുന്നു), എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഹെഡ്‌ലാമ്പില്‍ ചേര്‍ത്തിരിക്കുന്ന ടേണ്‍ സിഗിനലുകള്‍ എന്നിവ 2015 കാമ്രിയുടെ പ്രത്യേകതകളാണ്.

പുതിയ ടൊയോട്ട കാമ്രി

പിന്നില്‍, ലൈസന്‍സ് പ്ലേറ്റിനു മുകളിലായി പാഞ്ഞിരിക്കുന്ന ക്രോമിയം പട്ട വാഹനത്തിന്റെ ഡിസൈന്‍ അന്തസ്സ് വര്‍ധിപ്പിക്കുന്നുണ്ട്. എക്‌സ്എസ്ഇ വേരിയന്റിന്റെ സ്‌പോര്‍ടി സ്വഭാവം പിന്‍വശത്തും കാണാവുന്നതാണ്. പിന്നില്‍ ഒരു ബൂട്ട് ലിപ് സ്‌പോയ്‌ലര്‍ ചേര്‍ത്തിട്ടുണ്ട്. ഇരുവശത്തും എക്‌സോസ്റ്റ് പൈപ്പ് നല്‍കിയതും കാണുക.

പുതിയ ടൊയോട്ട കാമ്രി

ഇന്റീരിയറിനെ ഇനിയും അന്തസ്സുള്ളതാക്കി മാറ്റുന്ന വിധം ഉയര്‍ന്ന നിലവാരമുള്ള അസംസ്‌കൃതവസ്തുക്കളാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗുണനിലവാരമേറിയ തുകലും അപ്‌ഹോള്‍സ്റ്ററിയും ഉപയോഗിച്ചുണ്ടാക്കിയതാണ് സീറ്റുകള്‍. വേരിയന്റുകള്‍ക്കനുസരിച്ച് ഇതിന്റെ അനുപാതത്തില്‍ മാറ്റമുണ്ടാകാം. വാഹനത്തിനകത്ത് ശബ്ദം കടക്കാതിരിക്കാനുള്ള സംവിധാനങ്ങളുടെ ഗുണനിലവാരം കൂട്ടിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
The all new Camry, showcased at the New York Auto Show 2014, is aggressive and sporty, while still managing to be elegant.
Story first published: Friday, April 18, 2014, 14:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X