ഓഡി 850,000 എ4 മോഡല്‍ തിരിച്ചുവിളിച്ചു

By Santheep

ലോകത്തിലെ രണ്ടാമത്തെ വലിയ ആഡംബര കാര്‍നിര്‍മാതാവ് ഓഡി ഒരു വന്‍ തിരിച്ചുവിളി നടത്തിയതായി അറിയുന്നു. എ4 സെഡാന്‍ മോഡലിന്റെ 850,000 പതിപ്പുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 2012നു ശേഷം അസംബ്ള്‍ ചെയ്യപ്പെട്ട പതിപ്പുകള്‍ ഈ തിരിച്ചുവിളിയില്‍ ഉള്‍പെടുന്നു. എയര്‍ബാഗുമായി ബന്ധപ്പെട്ട സംവിധാനങ്ങളിലെ തകരാറാണ് ഈ തിരിച്ചുവിളിക്ക് കാരണം.

നേരത്തെ തകാറ്റ എയര്‍ബാഗുമായി ബന്ധപ്പെട്ട് ലോകവ്യാപകമായി നിരവധി വാഹനനിര്‍മാതാക്കള്‍ നടത്തിയ തിരിച്ചുവിളികളുമായി ഓഡിയുടെ തിരിച്ചുവിളിക്ക് ബന്ധമൊന്നുമില്ല. ഓഡിയുടെ സ്വന്തം സോഫ്റ്റ്‌വെയറിന് സംഭവിച്ച തകരാറാണ് പ്രശ്‌നം. ഇതുമൂലം അപകടസമയത്ത് എയര്‍ബാഗ് ശരിയായി പ്രവര്‍ത്തിക്കാതിരിക്കാന്‍ സാധ്യതയുണ്ട്.

ഓഡി എ4ന്റെ സെഡാന്‍, എസ്‌റ്റേറ്റ്, ലോങ് വീല്‍ബേസ് മോഡലുകള്‍ക്കെല്ലാം ഈ തകരാറുണ്ടെന്നാണ് അറിയുന്നത്. ചൈനയിലാണ് ഏറ്റവും കൂടുതല്‍ മോഡലുകള്‍ (250,000) തിരിച്ചുവിളിച്ചിട്ടുള്ളത്. ജര്‍മനിയില്‍ 150,000 എ4 മോഡലുകള്‍ തിരിച്ചുവിളിക്കുന്നുണ്ട്. ബാക്കിവരുന്ന 450,000 മോഡലുകള്‍ ഏതെല്ലാം രാജ്യങ്ങളിലാണെന്ന് വെളിപ്പെട്ടിട്ടില്ല.

ഓഡി എ4 സെഡാന്റെ 2016 പ്രോട്ടോടൈപ്പ് ടെസ്റ്റ് ചെയ്തുവരുന്നതായുള്ള വാര്‍ത്തകള്‍ക്കിടയിലാണ് തിരിച്ചുവിളി വരുന്നത്. മെഴ്‌സിഡിസ് സി ക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ് തുടങ്ങിയ വാഹനങ്ങളുടെ നേരിട്ടുള്ള എതിരാളിയാണ് ഈ സെഡാന്‍.

പുതിയ എ4 സെഡാന്‍ നിലവിലുപയോഗിക്കുന്ന എംഎല്‍ബി പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും പുതിയ തലമുറ പതിപ്പിലാണ് നിലകൊള്ളുക. ഈ പ്ലാറ്റ്‌ഫോം വാഹനത്തിന്റെ ഭാരം ഗണ്യമായി കുറയ്ക്കും.

2.0 ലിറ്ററിന്റെ ടര്‍ബോ എന്‍ജിനായിരിക്കും 2016 എ4ല്‍ പ്രധാനമായും ഉണ്ടായിരിക്കുക. ഇതോടൊപ്പം 3 ലിറ്ററിന്റെ സൂപ്പര്‍ചാര്‍ജ്ഡ് വി6 എന്‍ജിനും ചേര്‍ക്കും.

Audi Recalls - 02

മറ്റു വിപണികളിലേക്കായി 1.4 ലിറ്ററിന്റെയും 1.8 ലിറ്ററിന്റെയും എന്‍ജിനുകളാണ് കരുതിവെക്കുക. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന എ4 സെഡാനില്‍ 1.8 ലിറ്റര്‍, 2.0 ലിറ്റര്‍, 3.0 ലിറ്റര്‍ ടിഎഫ്എസ്‌ഐ എന്‍ജിനുകളാണുള്ളത്.

സൂപ്പര്‍ചാര്‍ജര്‍ ഘടിപ്പിച്ച 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പരമാവധി 168 കുതിരശക്തിയും 320 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു. 2 ലിറ്റര്‍ എന്‍ജിന്‍ 140 കുതിരശക്തിയും 320 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #audi
English summary
Audi, the world's second largest premium car company by volume, has just announced that it discovered a potentially serious problem with the airbags on its bread and butter executive car, the A4.
Story first published: Friday, October 24, 2014, 11:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X