ഓട്ടോണമസ് കാര്‍ കുറഞ്ഞ വിലയില്‍ കിട്ടുമെന്ന്!

ഡ്രൈവറില്ലാത്ത കാറുകള്‍ വികസിപ്പിച്ചെടുക്കുന്ന തിരക്കുകള്‍ വാര്‍ത്തകളായി അടുത്തെത്തുമ്പോള്‍ കൗതുകത്തില്‍ കവിഞ്ഞൊരു വികാരവും നമുക്കുണ്ടാകുന്നില്ല. ഇതില്‍ അത്ഭുതമൊന്നുമില്ല. മൂന്നു ലക്ഷത്തിന്റെ മാരുതി കാര്‍ സ്വപ്‌നം കണ്ടുനടക്കുന്ന ശരാശരി ഇന്ത്യാക്കാരന് ക1തുകത്തില്‍ കവിഞ്ഞൊരു കാര്യവും ഗൂഗിള്‍ കാറിലില്ല. എന്നാല്‍, ഇങ്ങനെ നിരാശപ്പെടേണ്ടതില്ല എന്നാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള ചില ഗവേഷകര്‍ പറയുന്നത്!

നാട്ടുനടപ്പുള്ള വിലയില്‍ തന്നെ സ്വയം നിയന്ത്രിക്കുന്ന കാറുകള്‍ നിരത്തിലെത്തുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഇതിന് ഒരു പത്തുവര്‍ഷത്തില്‍ കൂടുതല്‍ എടുക്കില്ലെന്നും അവര്‍ പറയുന്നു. സാങ്കേതികതയുടെ വളര്‍ച്ചയും ആളുകളുടെ ക്രയശേഷിയിലുള്ള വളര്‍ച്ചയുമെല്ലാം പരിഗണിച്ചാണ് ഇവര്‍ ഇത് പറയുന്നത്.

Australian Researchers Claim There Will Be Affordable Driverless Cars

വളരെ ചെലവ് കുറഞ്ഞ രീതിയില്‍ തന്നെ ഓട്ടോണമസ് കാറിനാവശ്യമായ സാങ്കേതിക ഉപാധികള്‍ മികച്ച നിലവാരത്തില്‍ നിര്‍മിച്ചെടുക്കാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ശരാശരി കാറില്‍ പന്ത്രണ്ടിലധികം സെന്‍സറുകളും അവയില്‍ നിന്നുള്ള ഡാറ്റയെ പ്രോസസ് ചെയ്യാനാവശ്യമായ അല്‍ഗോരിതവും ഇന്‍സ്റ്റാള്‍ ചെയ്യാനാവുമെന്നും ഇതിന് ആനയെ വാങ്ങാനുള്ള ചെലവൊന്നുമുണ്ടാകില്ലെന്നും യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രഫസറായ ഡോ. ബീ തൂങ് വിശദീകരിക്കുന്നു.

വളരെ ചെലവ് കുറഞ്ഞ സെന്‍സറുകള്‍, കാമറകള്‍, റഡാറുകള്‍, ലേസറുകള്‍ എന്നിവയും കമ്പ്യൂട്ടര്‍ സാങ്കേതികതയും ഉപയോഗിച്ച് ഓട്ടോണമസ് കാര്‍ നിര്‍മിക്കാന്‍ കഴിയും. വാഹനത്തിന് ഡ്രൈവറുടെ സഹായമില്ലാതെ സഞ്ചരിക്കാനും ചുറ്റുപാടും നടക്കുന്നത് തിരിച്ചറിയാനുമുള്ള സന്നാഹങ്ങളൊരുക്കാന്‍ എളുപ്പമാണ്. ഒരു അടിയന്തിരഘട്ടത്തില്‍ വാഹനത്തിന്റെ പ്രതികരണം എങ്ങനെയായിരിക്കണമെന്നത് നിശ്ചയിക്കലാണ് ഏറ്റവും വലിയ പ്രശ്‌നം. ഏറെ ബൗദ്ധിക-സാമ്പത്തിക നിക്ഷേപം ആവശ്യമായി വരുന്നതും ഇവിടെത്തന്നെയാണ്.

Most Read Articles

Malayalam
കൂടുതല്‍... #off beat #ഓഫ് ബീറ്റ്
English summary
Australian researchers claim that in 10 years, driverless cars will be within reach for everybody, as they will be within the average price range.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X