ഫിയറ്റിന്റെ അബാര്‍ത്ത് മോഡലുകള്‍ ദില്ലിയിലേക്ക്

നാളെ തുടങ്ങുന്ന 2014 ഓട്ടോ എക്‌സ്‌പോയില്‍ ഫിയറ്റിന്റെ അബാര്‍ത്ത് മോഡലുകളെ കാണാം. ഫിയറ്റ് കാറുകളുടെ സ്‌പോര്‍ട്‌സ് പതിപ്പുകളാണ് അബാര്‍ത്ത് എന്ന പേരില്‍ വിപണിയിലെത്തുന്നത്. ഇന്ത്യയില്‍ അബാര്‍ത്ത് മോഡലുകള്‍ ഇന്നുവരെ വില്‍പനയ്‌ക്കെത്തിയിട്ടില്ല.

ഇത്തവണത്തെ എക്‌സ്‌പോ പ്രദര്‍ശനത്തിനൊപ്പം ചില അബാര്‍ത്ത് മോഡലുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുവാന്‍ പദ്ധതിയുണ്ട് ഫിയറ്റിന്. ഫിയറ്റ് പൂന്തോ അബാര്‍ത്ത്, ഫിയറ്റ് 500 അബാര്‍ത്ത് എന്നിവയാണ് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നവ.

Fiat Expected To Launch Abarth Models At 2014 Auto Expo

ബിഎംഡബ്ല്യു മിനി കൂപ്പര്‍ എസ്സിന് ഒരു മികച്ച എതിരാളിയെയാണ് ഫിയറ്റ് 500 അബാര്‍ത്തിന്റെ ലോഞ്ചോടുകൂടി ലഭിക്കാന്‍ പോകുന്നത്.

1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് പൂന്തോ അബാര്‍ത്തിലും 500 അബാര്‍ത്തിലും ഘടിപ്പിക്കുക. 180 പിഎസ് കരുത്ത് പകരുന്നു ഈ എന്‍ജിന്‍.

സ്‌പോര്‍ടിയായ ശരീരഘടനയുള്ള ഈ കാറുകള്‍ക്ക് ഒരല്‍പം കടുപ്പമേറിയ സസ്‌പെന്‍ഷനായിരിക്കും ഘടിപ്പിക്കുക. എക്സ്റ്റീരിയറില്‍ മാത്രമല്ല ഈ സ്‌പോര്‍ടിനെസ് കാണാന്‍ കഴിയുക. ഇന്റീരിയറില്‍ കാര്യമായ മാറ്റങ്ങളുണ്ട്. വാഹനത്തിനുമേല്‍ ഫിയറ്റ് ലോഗോയ്ക്ക് പകരം അബാര്‍ത്ത് ലോഗോ ആയിരിക്കും ഇടംപിടിക്കുക.

Most Read Articles

Malayalam
English summary
Fiat will be introducing Abarth badged car in India. Abarth will be getting a Punto and the Fiat 500, however which of the two will be launched will unfold later.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X