ഇഗ്നീഷ്യന്‍ സ്വിച്ചുകള്‍ മൂലം മരണം: ജനറലിനെതിരെ അന്യായം

By Santheep

കാറുകളിലെ തകരാറുള്ള ഇഗ്നീഷ്യന്‍ സ്വിച്ച് മൂലമുണ്ടായ അപകടങ്ങളില്‍ 650ലധികം പേര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തത് ചൂണ്ടിക്കാട്ടി ജനറല്‍ മോട്ടോഴ്‌സിനെതിരെ കേസ്. അമേരിക്കയിലെ മാന്‍ഹാട്ടനില്‍ ഒരു ഫെഡറല്‍ കോടതിയിലാണ് കേസ് ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

അന്യായക്കാരായി അറുന്നൂറോളം പേരുണ്ട്.

General Motors Sued Over Deaths Linked To Faulty Ignition Switches

കാര്‍ നീങ്ങുന്ന സമയത്ത് സ്ഥാനം തെറ്റുന്ന ഇഗ്നീഷ്യന്‍ സംവിധാനമാണ് അപകടത്തിനു വഴിവെച്ചതെന്നാണ് അന്യായക്കാര്‍ ആരോപിക്കുന്നത്. ഇതുവഴി നിരവധി അപകടങ്ങളുണ്ടാകുകയും അറുന്നൂറ്റമ്പതിലധികമാളുകള്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് അന്യായം.

2009ല്‍ അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാരിടപെട്ട്, പാപ്പരായിത്തീര്‍ന്ന ജനറല്‍ മോട്ടോഴ്‌സിനെ തിരിച്ചുകൊണ്ടു വന്നതിനുശേഷം നടന്ന അപകടങ്ങളുടെ പേരിലാണ് അന്യായം സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. 29 മരണങ്ങളും 629 പരുക്കുകളുമാണ് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുള്ളത്. കടക്കെണിയിലകപ്പെട്ട സന്ദര്‍ഭം ചൂണ്ടിക്കാട്ടി ജനറല്‍ മോട്ടോഴ്‌സിന് ഇതില്‍നിന്നും രക്ഷപെടാന്‍ സാധിക്കില്ലെന്നാണ് കേസ് നല്‍കിയ റോബര്‍ട്ട് ഹില്ലാര്‍ഡിന്റെ പ്രതീക്ഷ.

തകരാറുള്ള ഇഗ്നീഷ്യന്‍ സ്വിച്ചുകള്‍ മൂലം എന്‍ജിനുകള്‍ നിലയ്ക്കുന്നതും അപകടങ്ങള്‍ക്കു കാരണമാകുന്നതും 2001 മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതാണെന്നും. ഈ കാറുകള്‍ തിരിച്ചുവിളിക്കാന്‍ ജനറല്‍ ഇന്നുവരെ തയ്യാറായിട്ടില്ലെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #general motors #chevrolet #news
English summary
General motors was sued on Tuesday with regard to more than 650 deaths and injuries involving cars made by GM due to a faulty ignition switch.
Story first published: Thursday, July 31, 2014, 15:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X