ഇന്ത്യയിലെ ഏറ്റവും മൈലേജ് നല്‍കുന്ന ഡീസല്‍ കാറുകള്‍

By Santheep

പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നിലനിന്നിരുന്ന ഭീമമായ വിടവ് ഇന്നില്ല. ഇത് ഇനിയും കാര്യമായി കുറഞ്ഞുവരുമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഡീസലിനു നല്‍കിവന്നിരുന്ന സബ്‌സിഡി എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് കാര്‍വിപണിയില്‍ വലിയ മാറ്റങ്ങള്‍ വന്നത്. ഡീസല്‍ കാറുകളുടെ ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞു. ഡീസല്‍ എന്‍ജിന്‍ നിര്‍മിക്കുന്നതിനും മറ്റുമായി കാര്‍നിര്‍മാതാക്കള്‍ പ്രഖ്യാപിച്ച നിക്ഷേപപദ്ധതികള്‍ പിന്‍വലിക്കപ്പെട്ടു.

കാര്യങ്ങള്‍ ഇങ്ങെയൊക്കെയാണെങ്കിലും ഡീസല്‍ കാറുകള്‍ വാങ്ങുന്നവര്‍ ഇപ്പോഴും ധാരാളമുണ്ട്. ഇവ നല്‍കുന്ന മികച്ച മൈലേജ് നിരക്കു തന്നെയാണിതിനു കാരണം. മാസത്തില്‍ 1500-2000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ഡീസല്‍ കാര്‍ തന്നെയാണ് ഉത്തമം. ഇവിടെ ഇന്ത്യയില്‍ ഏറ്റവുമധികം മൈലേജ് നല്‍കുന്ന 10 ഡീസല്‍ കാറുകളെക്കുറിച്ചറിയാം. ഏതെങ്കിലും മോഡലിനെക്കുറിച്ച് വിശദമായി മനസ്സിലാക്കണമെങ്കില്‍ കൂടെയുള്ള ലിങ്കില്‍ ക്ലിക്കുചെയ്ത് മലയാളം ഡ്രൈവ്‌സ്പാര്‍ക്കിന്റെ ഡാറ്റാബേസിലേക്കു പോവുക.

ഇന്ത്യയിലെ ഏറ്റവും മൈലേജ് നല്‍കുന്ന ഡീസല്‍ കാറുകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

10. ടൊയോട്ട എട്യോസ് ലിവ

10. ടൊയോട്ട എട്യോസ് ലിവ

ലോകവിഖ്യാതമായ ടൊയോട്ട എട്യോസ് സെഡാന്‍ മോഡലിന്റെ ഹാച്ച്ബാക്ക് പതിപ്പാണ് എട്യോസ് ലിവ എന്ന പേരില്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. വാഹനത്തിന്റെ മൈലേജ് ലിറ്ററിന് 23.59 കിലോമീറ്റര്‍. കൂടുതല്‍ അടുത്തറിയാം ഇവിടെ.

09. മാരുതി സുസൂക്കി റിറ്റ്‌സ്

09. മാരുതി സുസൂക്കി റിറ്റ്‌സ്

മാരുതി റിറ്റ്‌സ് മോഡലിനെ വിപണിയില്‍ നിന്നും പിന്‍വലിച്ചേക്കുമെന്നും മറ്റും ഊഹങ്ങള്‍ പരക്കുന്ന സന്ദര്‍ഭമാണിത്. മികച്ച ഡിസൈനിലുള്ള ഈ ഹാച്ച്ബാക്കിന്റെ ഡീസല്‍ പതിപ്പിന്റെ മൈലേജ് ലിറ്ററിന് 23.2 കിലോമീറ്ററാണ്. വശദമായി അറിയാന്‍ ഇതുവഴി നീങ്ങുക.

08. നിസ്സാന്‍ മൈക്ര

08. നിസ്സാന്‍ മൈക്ര

ഇന്ന് നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ട വാഹനമാണ് മൈക്ര. സ്ത്രീകള്‍ക്കും ഈ ചെറുകാറിനോട് പ്രത്യേക താല്‍പര്യമുണ്ട്. ലിറ്ററിന് 23.08 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ മൈലേജ്. കൂടുതലറിയാം.

07. ഹോണ്ട അമേസ്

07. ഹോണ്ട അമേസ്

കാര്യമായ വില്‍പനയൊന്നുമില്ലാതിരുന്ന ബ്രിയോ ഹാച്ച്ബാക്കിന് ഒരു ബൂട്ട് ഘടിപ്പിച്ച് വിപണിയിലെത്തിച്ചപ്പോള്‍ അതൊരു വന്‍ വിജയമായി മാറി. ഹോണ്ട അമേസിന്റെ ഡീസല്‍ മോഡലിന് വലിയ ഡിമാന്‍ഡുണ്ട് ഇന്ന്. കമ്പനി ഇന്ത്യയില്‍ ആദ്യമായി ഒരു ഡീസല്‍ എന്‍ജിന്‍ വാഹനവുമായി വരുന്നത് അമേസിലൂടെയാണ്. ലിറ്ററിന് 25.8 കിലോമീറ്ററാണ് വാഹനത്തിന്റെ മൈലേജ്. കൂടുതലറിയാം.

06. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

06. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

ഹ്യൂണ്ടായിയുടെ ഗ്രാന്‍ഡ് ഐ10 മോഡല്‍ മികച്ച വിപണിപ്രകടനം നടത്തുന്നുണ്ട്. ഗ്രാന്‍ഡ് ഐ10ന്റെ ഡീസല്‍ എന്‍ജിന്‍ പതിപ്പ് ലിറ്ററിന് 24 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട്. കൂടുതലറിയാം.

05. ഹ്യൂണ്ടായ് എക്‌സെന്റ്

05. ഹ്യൂണ്ടായ് എക്‌സെന്റ്

ചെറു സെഡാന്‍ വിഭാഗത്തിലേക്ക് ഹ്യൂണ്ടായിയുടെ സംഭാവനയാണ് എക്‌സെന്റ്. തരക്കേടില്ലാതെ വിറ്റുപോകുന്നുണ്ട് ഈ മോഡല്‍. ലിറ്ററിന് 24.4 കിലോമീറ്ററാണ് മൈലേജ്. കൂടുതലറിയാം.

04. ഫോഡ് ഫിയസ്റ്റ

04. ഫോഡ് ഫിയസ്റ്റ

അമേരിക്കന്‍ കാര്‍നിര്‍മാതാവായ ഫോഡില്‍ നിന്നുള്ള ഫിയസ്റ്റ സെഡാൻ മോഡലിന് ലിറ്ററിന് 25.01 കിലോമീറ്ററാണ് മൈലേജ്. കൂടുതലറിയാം.

03. ഷെവര്‍ലെ ബീറ്റ്

03. ഷെവര്‍ലെ ബീറ്റ്

ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ പുറത്തിറക്കുന്ന ചെറുകാറുകളിലൊന്നാണ് ബീറ്റ് ഹാച്ച്ബാക്ക്. ലിറ്ററിന് 25.44 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട് ഈ മോഡല്‍. കൂടുതലറിയാം.

02. ഹോണ്ട സിറ്റി

02. ഹോണ്ട സിറ്റി

ഹോണ്ടയുടെ സിറ്റി സെഡാന്‍ ഇന്ത്യയിലെ മിഡ് സൈസ് സെഡാനുകളില്‍ മുമ്പനാണ്. ഡീസല്‍ എന്‍ജിനുകളിലേക്കുള്ള ഹോണ്ടയുടെ പരിവര്‍ത്തനം ലോകവിപണിയില്‍ ആദ്യം സംഭഴിച്ചത് സിറ്റി സെഡാന്‍ വഴിയാണ്. ലിറ്ററിന് 26 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട് സിറ്റിയുടെ ഡീസല്‍ എന്‍ജിന്‍. കൂടുതലറിയാം.

01. മാരുതി സുസൂക്കി സിയാസ്

01. മാരുതി സുസൂക്കി സിയാസ്

ഒക്ടോബര്‍ മാസത്തില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന മോഡലാണ് സിയാസ് സെഡാന്‍. എസ്എക്‌സ്4 സെഡാന്റെ പകരക്കാരനായെത്തുന്ന സിയാസില്‍ വന്‍ പ്രതീക്ഷകളാണ് വിപണി അര്‍പ്പിച്ചിട്ടുള്ളത്. ലിറ്ററിന് 26.21 കിലോമീറ്റര്‍ മൈലേജോടെ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു സിയാസിന്റെ ഡീസല്‍ എന്‍ജിന്‍. മാരുതി സുസൂക്കി മോഡലുകളെക്കുറിച്ച് കൂടുതലറിയാം.

Most Read Articles

Malayalam
കൂടുതല്‍... #top 10 #top best most
English summary
Here we give a list of top 10 mileage diesel cars sold in India.
Story first published: Wednesday, September 17, 2014, 13:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X