സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
ലോകമെമ്പാടും അറിയപ്പെടുന്ന ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസാനിന്റെ ഇന്ത്യയിലെ ഏക പിടിവള്ളിയും ശക്തി കേന്ദ്രവുമാണ് മാഗ്‌നൈറ്റ്, രാജ്യത്തെ വളരെ വിശ്വസനീയമായ വാഹനങ്ങളിൽ ഒന്നാണ് ഇത് എന്നും നമുക്ക് പറയാം. ആകെ മൊത്തം ഇന്ത്യൻ വിപണിയിൽ ഇനി മുമ്പോട്ട് എന്ത് എന്നറിയാതെ പകച്ചു നിന്ന ബ്രാൻഡിന്റെ ഭാഗ്യം തിരിച്ചുവിട്ടു കൈപിടിച്ചു ഉന്നതങ്ങളിലേക്ക് ഉയർത്തിയ മോഡലാണിത്.
അടുത്തതായി ഭാവിയിൽ കമ്പനിയുടെ മോഡൽ നിര വിപുലീകരണ പദ്ധതികൾക്ക് മുന്നോടിയായി നിസാൻ മാഗ്‌നൈറ്റ് ഒറ്റയ്ക്ക് ഒരു ലക്ഷം യൂണിറ്റുകളുടെ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സബ് ഫോർ മീറ്റർ എസ്‌യുവികളിലൊന്നാണ് മാഗ്‌നൈറ്റ് എന്ന കാര്യത്തിൽ സംശയമില്ല. സേഫ്റ്റി, ഫീച്ചറുകൾ, സാങ്കേതികവിദ്യ, പെർഫോമെൻസ്, വില എന്നിവയ്‌ക്കിടയിൽ മികച്ച ബാലൻസ് നൽകുമ്പോൾ തന്നെ നിലവിൽ രാജ്യത്തെ ഏറ്റവും അണ്ടർറേറ്റഡ് സബ് ഫോർ മീറ്റർ എസ്‌യുവികളിൽ ഒന്നാണിത്.

മാഗ്‌നൈറ്റിനെ ബിഗ്, ബോൾഡ്, ബ്യൂട്ടിഫുൾ എന്നാണ് നിസാൻ വിളിക്കുന്നത്, ഇതിനോടകം വാഹനം സ്വന്തമാക്കിയ ഒരു ലക്ഷം ഉപഭോക്താക്കൾക്ക് ഇത് സാക്ഷ്യപ്പെടുത്താനാകും. നിസാന് ഇന്ത്യയിൽ ഒരു ലക്ഷം മാഗ്‌നൈറ്റ് എസ്‌യുവി വിൽക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല, തുടർച്ചയായ മൂന്നാം സാമ്പത്തിക വർഷത്തിലും കമ്പനി പ്രതിവർഷം സ്ഥിരമായ 30,000 -ലധികം വിൽപ്പനയ്ക്ക് സാക്ഷ്യം വഹിച്ചു എന്നതും ശ്രദ്ധേയമാണ്.
ഇത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇടയിൽ മാഗ്‌നൈറ്റിൻ്റെ സ്ഥിരമായ ഡിമാൻഡിനേയും ആകർഷണീയതയും എങ്ങനെ ഉണ്ട് എന്ന് വ്യക്തമാക്കുന്നു, കൂടാതെ 2020 -ൽ അരങ്ങേറ്റം കുറിച്ചത് മുതൽ ഇന്ത്യൻ വിപണിയിൽ നിസാൻ ബ്രാൻഡിൻ്റെ ഗെയിം ചേഞ്ചർ ആണ് ഈ കുഞ്ഞൻ എസ്‌യുവി എന്ന് തെളിയിച്ചിട്ടുണ്ട്.

"മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്" എന്ന തത്വശാസ്ത്രത്തിന് കീഴിൽ, നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (NMIPL) ആഗോള വിപണികളിലും 30,000 യൂണിറ്റ് മാഗ്നൈറ്റ് എസ്‌യുവികൾ എക്സ്പോർട്ട് ചെയ്തു. ഇത് മാഗ്‌നൈറ്റിൻ്റെ അപ്പീൽ വിദേശ വിപണികളിലേക്കും വ്യാപിപ്പിക്കുന്നു.
ആഭ്യന്തര വിപണിയിൽ നിസാൻ 2020 സാമ്പത്തിക വർഷത്തിൽ 9,569 യൂണിറ്റുകളും 2021 സാമ്പത്തിക വർഷത്തിൽ 33,905 യൂണിറ്റുകളും 2022 സാമ്പത്തിക വർഷത്തിൽ 32,546 യൂണിറ്റുകളും 23 സാമ്പത്തിക വർഷത്തിൽ 30,146 യൂണിറ്റുകളും വിറ്റഴിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് മൊത്തം ചേർത്തു നോക്കിയാൽ 1,06,166 യൂണിറ്റുകളായി.

ഇനി കയറ്റുമതി അല്ലെങ്കിൽ എക്സ്പോർട്ടിനെ സംബന്ധിച്ചിടത്തോളം, നിസാൻ 2020 സാമ്പത്തിക വർഷത്തിൽ 513 യൂണിറ്റ് മാഗ്‌നൈറ്റും 2021 സാമ്പത്തിക വർഷത്തിൽ 7,781 യൂണിറ്റും, 2022 സാമ്പത്തിക വർഷത്തിൽ 11,540 യൂണിറ്റും, 2023 സാമ്പത്തിക വർഷത്തിൽ 9,303 യൂണിറ്റുമായി ആകെ മൊത്തം 29,137 യൂണിറ്റുകൾ ഷിപ്പ് ചെയ്തു.
2020 -ൽ കാർ അവതരിപ്പിച്ചതിന് ശേഷമുള്ള ആഭ്യന്തരവും കയറ്റുമതിയും എല്ലാം ചേർത്തുള്ള മൊത്തം വിൽപ്പന 1,35,303 യൂണിറ്റോളമാണ്. മാഗ്‌നൈറ്റിനെ അടിസ്ഥാനമാക്കിയുള്ള സബ് ഫോർ മീറ്റർ എംപിവിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്, എന്നാൽ അതിന്റെ വരവിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ നിർമ്മാതാക്കൾ സ്ഥിരീകരിച്ചിട്ടില്ല.

നിസാൻ മാഗ്‌നൈറ്റ് എങ്ങനെയാണ് പരമ്പരാഗത കെട്ടുപാടുകൾ ധിക്കരിക്കുകയും ഇന്ത്യയിലെ B -എസ്‌യുവി സെഗ്മെന്റിൽ വേര് ഉറപ്പചത് എന്നതിനെക്കുറിച്ച് തങ്ങൾക്ക് അഭിമാനമുണ്ട് എന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ അഭിപ്രായപ്പെട്ടു. എന്നാൽ തങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കളെ അംഗീകരിക്കാതെ തങ്ങളുടെ വിജയം പൂർണമാകില്ല, അവരുടെ വിശ്വാസവും അചഞ്ചലമായ പിന്തുണയുമാണ് തങ്ങളുടെ ശക്തി എന്നും അദ്ദേഹം വ്യക്തമാക്കി.
മാഗ്‌നൈറ്റിൻ്റെ ശ്രദ്ധേയമായ നേട്ടങ്ങളെ അടിസ്ഥാനമാക്കി, തങ്ങൾ ഇപ്പോൾ ആവേശകരമായ ഒരു യാത്ര ആരംഭിക്കുകയാണ്. വളരെ വൈവിധ്യമാർന്ന ഇന്ത്യൻ വിപണിയുമായ്ക്കായി ഒരു പുതിയ പ്രൊഡക്ട് നിര സൃഷ്ടിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധ എന്നും അദ്ദേഹം പറഞ്ഞു. അധികം താമസിയാതെ തന്നെ രാജ്യത്ത് കൂടുതൽ മോഡലുകൾ നിസാൻ അവതരിപ്പിക്കും എന്നാണ് ഞങ്ങളും പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








