മാരുതി സിയാസിന് ടൊയോട്ട എതിരാളി ഒരുങ്ങുന്നു

By Santheep

ജാപ്പനീസ് കാര്‍ നിര്‍മാതാവായ ടൊയോട്ട ഒരു മിഡ് സൈസ് സെഡാന്‍ വിപണിയിലവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഹോണ്ടയുടെ സിറ്റി സെഡാനുമായി മത്സരിക്കാന്‍ കെല്‍പുള്ള വാഹനവുമായാണ് ടൊയോട്ട എത്തിച്ചേരുക.

കാറിന്റെ നിര്‍മാണത്തിനുള്ള ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ തുടങ്ങിയതായി അറിയുന്നു. 2016ല്‍ വാഹനം വിപണിയിലെത്തിക്കാനാണ് ടൊയോട്ട നീക്കങ്ങള്‍ നടത്തുന്നത്. എട്യോസ് പ്ലാറ്റ്‌ഫോമില്‍ തന്നെയായിരിക്കും നിര്‍മാണം. 'എട്യോസ് കോര്‍' എന്ന കോഡ് നാമത്തിലാണ് കാര്‍നിര്‍മാണം നടക്കുന്നത്.

ഈ വാഹനത്തിന്റെ നിര്‍മാണത്തിനു മുന്നോടിയായി വന്‍ ഗവേഷണങ്ങളും സര്‍വേകളുമെല്ലാം സംഘടിപ്പിച്ചിരുന്നു ടൊയോട്ട. രാജ്യത്തെ മിഡ് സൈസ് സെഡാന്‍ വിപണിയിലെ സാധ്യതകള്‍ വിശദമായി പഠിച്ചതിനു ശേഷമാണ് ടൊയോട്ട പുതിയ നീക്കവുമായി വിപണിയിലെത്തുന്നത്.

Toyota Plans A Mid Size Sedan For India

ഇന്ത്യന്‍ വിപണിയില്‍ എട്യോസ് സെഡാനും കൊറോള ആള്‍ടിസ് സെഡാനും ഇടയിലായിരിക്കും പുതിയ കാറിന്റെ സ്ഥാനം. കമ്പനിയുടെ എന്‍ട്രി ലെവല്‍ സെഡാനായ എട്യോസ് ഇന്ത്യയില്‍ കാര്യമായി വില്‍ക്കുന്നില്ല. അന്താരാഷ്ട്ര വിപണികളില്‍ പലയിടത്തും മികച്ച നിലയില്‍ വിറ്റുപോകുന്ന വാഹനമാണിത്.

ഹ്യൂണ്ടായ് വെര്‍ണ, ഹോണ്ട സിറ്റി എന്നിവയ്ക്കു പുറമെ അടുത്തു തന്നെ ലോഞ്ച് ചെയ്യാനിരിക്കുന്ന സിയാസ് സെഡാനുമായും ടൊയോട്ടയുടെ മിഡ് സൈസ് സെഡാന് മത്സരിക്കേണ്ടതായി വരും.

Most Read Articles

Malayalam
കൂടുതല്‍... #toyota #ടൊയോട്ട
English summary
The Japanese car maker Toyota is planning to introduce a mid size sedan for the Indian market to compete with Honda's best seller, the City.
Story first published: Tuesday, September 23, 2014, 17:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X