ആദ്യത്തെ അറേബ്യന്‍ കാറിന് പുതിയ ഹൈബ്രിഡ് പതിപ്പ് വരുന്നു

By Santheep

അറേബ്യയുടെ ആദ്യത്തെ തനത് സൂപ്പര്‍കാര്‍ എന്ന നിലയില്‍ ലൈകാന്‍ നമ്മുടെയെല്ലാം ശ്രദ്ധ പിടിച്ചുപറ്റിയതാണ്. ഈ വാഹനം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണിപ്പോള്‍. കുറെക്കൂടി വേഗതയേറിയ ഒരു ഹൈബ്രിഡ് പതിപ്പ് ഈ വാഹനത്തിന് ലഭിക്കുമെന്നാണ് അറിയുന്നത്.

ലൈകാന്‍ സൂപ്പര്‍കാറിനെ അടുത്തറിയാം

ഡബ്ല്യു മോട്ടോഴ്‌സാണ് ലൈകാന്‍ സൂപ്പര്‍കാറിന്റെ നിര്‍മാതാവ്. ഇലക്ട്രിക് ഹൈബ്രിഡായിരിക്കും പുതിയ ലൈകാന്‍ എന്നുറപ്പായിട്ടുണ്ട്. രണ്ടാമത്തെ ഇന്ധനം ഏതാണെന്ന് ഇപ്പോഴും വ്യക്തമല്ല. ഇത് ഫോസ്സില്‍ ഇന്ധനമായിരിക്കില്ല എന്നാണറിയുന്നത്.

Lykan Supersport Eco-Friendly Sports Car Under Development

എയര്‍ ഫ്യുവല്‍ സിന്തസിസ് എന്നു പേരായ ഒരു കമ്പനിയുമായി ചേര്‍ന്ന് ഡബ്ല്യു മോട്ടോഴ്‌സ് പ്രവര്‍ത്തിക്കുന്നതായി വാര്‍ത്തകളുണ്ട്.

ലോകത്തില്‍ വില്‍പനയിലുള്ള കാറുകളില്‍ ഏറ്റവും വിലയേറിയ സ്‌പോര്‍ട്‌സ് കാറാണ് ഈ വാഹനം, പ്രയോഗത്തില്‍. വൻതോതിലുള്ള കസ്റ്റമൈസേഷൻ സൗകര്യങ്ങളൊരുക്കുക വഴിയാണിത് സംഭവിക്കുക.

750 കുതിരശക്തി പകരുന്ന എന്‍ജിനാണ് ലൈകാനിനുള്ളത്. 1000 എന്‍എം ചക്രവീര്യം ഈ എന്‍ജിന്‍ നല്‍കും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത പിടിക്കാന്‍ വെറും 2.8 സെക്കന്‍ഡ് മതിയിവന്. പരമാവധി പിടിക്കാവുന്ന വേഗത മണിക്കൂറില്‍ 395 കിലോമീറ്റര്‍.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Lykan Supersport Eco-Friendly Sports Car Under Development.
Story first published: Tuesday, January 27, 2015, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X