ബജറ്റ് കാറില്‍ വാങ്ങി ഘടിപ്പിക്കേണ്ട 10 ആക്‌സസറികള്‍

By Santheep

പരസ്യത്തില്‍ കാണുന്നവയെല്ലാം കാറിലുണ്ടാകുമെന്ന സങ്കല്‍പത്തിലാണ് ഷോറൂമിലേക്കു പോവുക. അവിടെച്ചെല്ലുമ്പോളാണ് ഏറ്റവും ഉയര്‍ന്നതോ ഓപ്ഷണല്‍ ആയതോ ആയ വേരിയന്റില്‍ മാത്രം കിട്ടുന്ന സംഗതികളാണ് പരസ്യത്തില്‍ കണ്ടതെന്ന് തിരിച്ചറിയുക. ഇത് എല്ലാവര്‍ക്കും സംഭവിക്കുന്നതല്ല. എങ്കിലും, വലിയ വിഭാഗം പേരുടെയും ആദ്യത്തെ കാര്‍ വാങ്ങല്‍ എക്‌സ്പീരിയന്‍സാണിത്.

ബജറ്റ് കാറുകളില്‍ മിക്കപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ പലതും ഉണ്ടാകില്ല. ബേസ് വേരിയന്റാണെങ്കില്‍ ഒരു വെറും കാര്‍ മാത്രമാണ് നമുക്ക് കിട്ടുക എന്നുറപ്പ്. ഫ്‌ലോര്‍ മാറ്റ് പോലും ഉണ്ടാകണമെന്നില്ല! വേണ്ട ആക്‌സസറികളെല്ലാം നമ്മള്‍ പിന്നീട് വാങ്ങി ചേര്‍ക്കേണ്ടതുണ്ട്.

ഒരു ബജറ്റ് കാര്‍ സ്വന്തമാക്കിയതിനു ശേഷം അതില്‍ എന്തെല്ലാം ആക്‌സസറികള്‍ വാങ്ങി ചേര്‍ക്കണം എന്നതും പ്രശ്‌നം തന്നെയാണ് മിക്കവര്‍ക്കും. കാര്‍ ഡീലര്‍മാര്‍ തങ്ങളുടെ പക്കലുള്ള ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ പലതും പറയും. അതിലെല്ലാം വീണു പോയാല്‍ ബജറ്റ് കാര്‍ വാങ്ങാന്‍ പോയ നമ്മള്‍ പ്രീമിയം കാറിന്റെ പണം ചെലവിട്ടായിരിക്കും വീട്ടില്‍ തിരിച്ചെത്തുക. ആയതിനാല്‍ ഞങ്ങള്‍ ഒരു തെരഞ്ഞെടുപ്പ് നടത്തുകയാണ് ഇവിടെ. ബജറ്റ് കാറിലേക്ക് അത്യാവശ്യം വേണ്ട പത്ത് ആക്‌സസറികള്‍ ഇവിടെ നിര്‍ദ്ദേശിക്കുന്നു.

ബജറ്റ് കാറില്‍ വാങ്ങി ഘടിപ്പിക്കേണ്ട 10 ആക്‌സസറികള്‍

താളുകളിലൂടെ നീങ്ങുക.

റിമോട്ട് കീ

റിമോട്ട് കീ

സാധാരണ കീ ഇട്ട് കുത്തിത്തിരിപ്പുണ്ടാക്കാതെ കാറിന്റെ ഡോറുകള്‍ അടയ്ക്കാനും തുറക്കാനും റിമോട്ട് കീ ഉപകരിക്കുന്നു. ദൂരെ നിന്ന് കാര്‍ ലോക്ക് ചെയ്യാനും തുറക്കാനുമെല്ലാം ഇത് ഉപകരിക്കുന്നു. 2000 രൂപ മുതല്‍ വിലയില്‍ റിമോട്ട് ലോക്കുകള്‍ വിപണിയില്‍ ലഭ്യമാണ്.

നേവിഗേഷന്‍ സിസ്റ്റം

നേവിഗേഷന്‍ സിസ്റ്റം

ഒരു ജിപിഎസ് നേവിഗേഷന്‍ സിസ്റ്റം അത്യാവശ്യമാണ് വാഹനങ്ങളില്‍. മൈമാപ് ഇന്ത്യയുടെ എല്‍എക്‌സ്345 പോലുള്ള മോഡലുകള്‍ 5000 രൂപയുടെ ചുറ്റുവട്ടത്ത് ലഭ്യമാണ്.

മ്യൂസിക് സിസ്റ്റം

മ്യൂസിക് സിസ്റ്റം

ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാനുള്ള ഉപാധി എന്ന നിലയില്‍ മാത്രം കാര്‍ വാങ്ങുന്നയാളുകള്‍ ഇന്നില്ല. കാര്‍ ഒരു എന്റര്‍ടെയന്‍മെന്റ് ഗാഡ്ജറ്റ് പോലെ മാറിയിരിക്കുന്നു. അകത്ത് ഒരു മ്യൂസിക് സിസ്റ്റം വാങ്ങി വെച്ചില്ലെങ്കില്‍ അതൊരു കുറവു തന്നെയാകുന്നു. തരക്കേടില്ലാത്ത ഒരു 3500 രൂപയുടെ പരിസരത്ത് തരക്കേടില്ലാത്ത ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ കിട്ടാനുണ്ട്.

റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍

റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍

പാര്‍ക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ മറ്റു വാഹനങ്ങളുടെ മൂട്ടിലോ അരികത്തുള്ള പോസ്റ്റിലോ കൊണ്ടുപോയി ചാര്‍ത്താനുള്ള പ്രവണത വര്‍ധിച്ചു വരുന്നുണ്ട്. റിയര്‍വ്യൂ മോണിറ്ററോടു കൂടിയ ഒരു റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍ വാങ്ങി വെച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ ഇതില്‍. 4000 രൂപ മുതല്‍ വിലയില്‍ തരക്കേടില്ലാത്ത ഉല്‍പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

ഫുള്‍ വീല്‍ കവറുകള്‍

ഫുള്‍ വീല്‍ കവറുകള്‍

ബജറ്റ് കാറുകളുടെ ബേസ് വേരിയന്റുകളില്‍ വീല്‍ കവറൊന്നും ഉണ്ടാകണമെന്നില്ല. ഇവ പുറത്തുനിന്ന് വാങ്ങി വെക്കുന്നതാണ് നല്ലത്. 1500 രൂപ മുതല്‍ വിലയുള്ള വീല്‍ ഹബ്ബുകള്‍ വിപണിയില്‍ കിട്ടാനുണ്ട്.

സീറ്റ് കവറുകള്‍

സീറ്റ് കവറുകള്‍

ഇതും ഒരത്യവശ്യ സാധനമാണ്. 2500 രൂപയുടെ പരിസരത്തില്‍ ഇവ വിപണിയില്‍ ലഭിക്കും.

ഫ്‌ലോര്‍ മാറ്റ്

ഫ്‌ലോര്‍ മാറ്റ്

അടിസ്ഥാന വേരിയന്റുകളില്‍ ഫ്‌ലോര്‍ മാറ്റുകള്‍ പോലും കാണില്ല എന്നു പറഞ്ഞല്ലോ? ഇവയുും പുറത്തുനിന്ന് വാങ്ങേണ്ടതുണ്ട്. 1000 രൂപയുടെ ചുറ്റുവട്ടത്തില്‍ ഗുണനിലവാരമുള്ള മാറ്റുകള്‍ വിപണിയില്‍ കിട്ടാനുണ്ട്.

ബ്ലൂടൂത്ത് കിറ്റ്

ബ്ലൂടൂത്ത് കിറ്റ്

ഒരു കാര്‍ ബ്ലൂടൂത്ത് കിറ്റ് വാങ്ങി വെക്കുന്നതും ആവശ്യമാണ്. ഹാന്‍ഡ്‌സ്ഫ്രീ കോളുകള്‍ക്കും മ്യൂസിക് സിസ്റ്റവുമായി സ്മാര്‍ട്‌ഫോണിനെ ബന്ധിപ്പിക്കാനും മറ്റും ഈ കിറ്റ് ഉപകരിക്കും.2000 രൂപയുടെ പരിസരത്ത് ഇവ ലഭ്യമാണ്.

ഫോഗ് ലാമ്പ്

ഫോഗ് ലാമ്പ്

നമ്മുടെ വിപണിയിലെ മിക്ക ബജറ്റ് ചെറുകാറുകള്‍ക്കും ഫോഗ് ലാമ്പുകള്‍ ഇല്ല. ഇതിനുള്ള ഇടം മിക്കപ്പോവും ഒഴിച്ചിട്ടിരിക്കുന്നതു കാണാം. കുറച്ച് പണം ചെലവിട്ടാല്‍ ഇത് നമുക്ക് വാങ്ങി ഘടിപ്പിക്കാവുന്നതേയുള്ളൂ. 2500 മുതല്‍ ഇവയുടെ വില തുടങ്ങുന്നു.

കാര്‍ സീറ്റ് ലുംബര്‍ സപ്പോര്‍ട്ട്

കാര്‍ സീറ്റ് ലുംബര്‍ സപ്പോര്‍ട്ട്

ദീര്‍ഘനേരം ഡ്രൈവ് ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ബാക്ക് പെയിന്‍ വരാനുള്ള സാധ്യതയെ ചെറുക്കുക എന്നതാണ് ലുംബര്‍ സപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം. 1000 രൂപയുടെ പരിസരത്തില്‍ ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ വിപണിയില്‍ കിട്ടും.

Most Read Articles

Malayalam
കൂടുതല്‍... #top 10 #top best most #off beat
English summary
Top 10 Essential Car Accessories.
Story first published: Wednesday, February 25, 2015, 11:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X