പുതുപുത്തൻ സാങ്കേതികതകളുമായി ബ്രിയോ അവതരിച്ചു!!

Written By:

ജാപ്പനീസ് കാർ നിർമാതാവായ ഹോണ്ട ബ്രിയോയുടെ പുതുക്കിയ മോഡലിനെ വിപണിയിലെത്തിച്ചു. ദില്ലി എക്സ്ഷോറൂം 4.69ലക്ഷത്തിനാണ് പുതിയ ബ്രിയോ അവതരിച്ചിരിക്കുന്നത്. ഉത്സവക്കാലത്തോടനുബന്ധിച്ച് കൂടുതൽ വില്പന മുന്നിൽ കണ്ടുകൊണ്ടാണ് ഹോണ്ടയുടെ ഈ നീക്കം.

അടുത്തിടെ വിപണിയിലെത്തിച്ച അമേസ് ഫേസ്‌ലിഫ്റ്റിന് സമാനരീതിയിൽ അകത്തും പുറത്തും നിരവധി പുതുമകളാണ് ബ്രിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

നിലവിലെ മോഡലിലുള്ള അതെ 1.2ലിറ്റർ ഐ-വിടെക് എൻജിൻ തന്നെയാണ് പുതിയ ബ്രിയോയുടേയും കരുത്ത്.

6,000ആർപിഎമിൽ 87ബിഎച്ച്പിയും 4,500ആർപിഎം 109എൻഎം ടോർക്കുമാണ് ഈ 1.2ലിറ്റർ‍ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

ട്രാൻസ്മിഷനെ കുറിച്ച് പറയുകയാണെങ്കിൽ 5സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഉള്ളത്.

ലിറ്ററിന് 18.5കിലോമീറ്റർ മൈലേജാണ് മാനുവൽ ഗിയർബോക്സുള്ള ബ്രിയോ നൽകുന്നതെങ്കിൽ ഓട്ടോമാറ്റിക് ബ്രിയോയുടെ മൈലേജ് 16.5km/l ആണ്.

3,610എംഎം നീളവും 1,680എംഎം വീതിയും 1,500എംഎൺ ഉയരവുമുള്ള ബ്രിയോയ്ക്ക് 2,345എംഎൺ വീൽബേസാണുള്ളത്.

പുതുക്കിയ ഫ്രണ്ട് ബംബറും കറുപ്പ് നിറത്തിലുള്ള ക്രോം ഉൾപ്പെടുത്തിയ ഗ്രില്ലുമാണ് മുൻഭാഗത്തെ ഡിസൈൻ സവിശേഷതയായി പറയാവുന്നത്. പിന്നിലാകട്ടെ പുതുക്കിയ ടെയിൽ ലാമ്പും ബംബറുമാണ് ഉള്ളത്.

ബീജ് നിറത്തിലാണ് ബ്രിയോയുടെ ലോവർ വേരിയന്റുകളുടെ അകത്തളമൊരുക്കിയിരിക്കുന്നത്. ടോപ്പ് വേരിയന്റുകളിൽ കറുപ്പ് നിറത്തിലാണ് ഇന്റീരിയർ.

കാർബൺ ഫിനിഷിംഗുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 2 DIN ഓഡിയോ സിസ്റ്റം, യുഎസ്ബി, ബ്ലൂടൂത്ത്, ഓക്സ് എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തി ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെൽറ്റ് പ്രീടെൻഷനർ എന്നീ സവിശേഷതകളാണ് നൽകിയിട്ടുള്ളത്.

കാൽനടയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പെഡസ്ട്രിയൻ ഇൻഞ്ച്വറി മിറ്റിഗേഷൻ എന്ന സാങ്കേതികതയും പുതിയ ബ്രിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു സവിശേഷത.

  

കൂടുതല്‍... #ഹോണ്ട #honda
English summary
Honda Brio Facelift Launched In India; Prices Start At Rs. 4.69 Lakh
Please Wait while comments are loading...

Latest Photos