പുതിയ രണ്ട് എസ്‌യുവികളുമായി മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയില്‍ - അറിയേണ്ടതെല്ലാം

Written By:

പുതിയ എസ്‌യുവികളുമായി ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ഇന്ത്യയില്‍. മെര്‍സീഡീസ്-AMG G63 'എഡിഡഷന്‍ 463', മെര്‍സിഡീസ്-AMG GLS 63 എന്നിവയെയാണ് മെര്‍സിഡീസ് അവതരിപ്പിച്ചിരിക്കുന്നത്.

2.17 കോടി രൂപയ്ക്ക് മെര്‍സിഡീസ്-AMG G63 'എഡിഷന്‍ 463' സാന്നിധ്യമറിയിക്കുമ്പോള്‍, മെര്‍സിഡീസ്-AMG GLS 63 എത്തുന്നത് 1.58 കോടി രൂപയ്ക്കാണ് (പൂനെ എക്‌സ്‌ഷോറൂം വില).

പുതിയ എസ്‌യുവികളുടെ വരവ്, മെര്‍സിഡീസ് AMG ശ്രേണിയെ കരുത്തുറ്റതാക്കിയിരിക്കുകയാണ്. ഇതോടെ ഇന്ത്യയില്‍ മെര്‍സിഡീസ് ബെന്‍സ് ലഭ്യമാക്കുന്ന എസ്‌യുവികളുടെ എണ്ണം എട്ടായി ഉയര്‍ന്നു.

572 bhp കരുത്തും 760 Nm torque ഉം ഉത്പാദിപ്പിക്കുന്ന 5.5 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് V8 എഞ്ചിനിലാണ് മെര്‍സിഡീസ്-AMG G63 എത്തുന്നത്. AMG സ്പീഡ്ഷിഫ്റ്റ് പ്ലസ് 7G-TRONIC ഗിയര്‍ബോക്‌സാണ് എഞ്ചിനുമായി മെര്‍സിഡീസ് ബന്ധപ്പെടുത്തിയിട്ടുള്ളതും. 

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മെര്‍സിഡീസ്-AMG G63 യ്ക്ക് വേണ്ടത് കേവലം 5.4 സെക്കന്‍ഡാണ്. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ പ്രാപ്തമാണ് മെര്‍സിഡീസ്-AMG G63.

മറുവശത്ത് മെര്‍സിഡീസ്-AMG GLS 63 ഒരുങ്ങിയിരിക്കുന്നത് 5.5 ലിറ്റര്‍ ബിറ്റ്ടര്‍ബ്ബോ V8 എഞ്ചിനിലാണ്. 585 bhp കരുത്തും 760 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ AMG സ്പീഡ്ഷിഫ്റ്റ് പ്ലസ് 7G-TRONIC ഗിയര്‍ബോക്‌സാണ് കമ്പനി നല്‍കിയിരിക്കുന്നത്.

AMG പെര്‍ഫോര്‍മന്‍സ് 4MATIC ഓള്‍-വീല്‍-ഡ്രൈവ് സംവിധാനവും ആക്ടീവ് കര്‍വ് സംവിധാനവും ഇരു മോഡലുകളിലും ഇടംപിടിക്കുന്നു. മെര്‍സിഡീസിന്റെ ആഢംബരത്വം പ്രതിഫലിപ്പിച്ചാണ് AMG G63 യും GLS 63 യും ഒരുങ്ങിയിരിക്കുന്നതും.

കൂടുതല്‍... #മെർസിഡീസ് #new launch
English summary
Mercedes-AMG G63 ‘Edition 463’ And GLS 63 Launched In India — What’s Your Pick? Read in Malayalam.
Please Wait while comments are loading...

Latest Photos