'പുതിയ പോളോയ്ക്ക് മുമ്പെ മറ്റൊരു പോളോ'; ടിഎസ്‌ഐ ബ്ലൂമോഷന്‍ ഇന്ത്യയില്‍

Written By:

ഫോക്‌സ്‌വാഗണ്‍ പോളോ ടിഎസ്‌ഐ ബ്ലൂമോഷന്‍ ഇന്ത്യയില്‍. യൂറോപ്യന്‍ ഫീച്ചറുകളുമായുള്ള പോളോ ടിഎസ്‌ഐ ബ്ലൂമോഷന്‍, ഇന്ത്യന്‍ നിരത്തില്‍ റോഡ് ടെസ്റ്റ് നടത്തുന്ന ചിത്രങ്ങളാണ് പുറത്ത്.

TeamBHP യാണ് ഇന്ത്യയില്‍ റോഡ് ടെസ്റ്റ് നടത്തുന്ന യൂറോപ്യന്‍ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പോളോ ബ്ലൂമോഷന്‍ ഹാച്ച്ബാക്കില്‍ 1.4 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിന്‍  ഇടംപിടിക്കുന്നു. അതേസമയം ചിത്രങ്ങള്‍ വെളിപ്പെടുത്തുന്ന 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ 1.4 ലിറ്റര്‍ എഞ്ചിനില്‍ ഫോക്‌സ്‌വാഗണ്‍ ലഭ്യമാക്കുന്നില്ല.

അതിനാല്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ഉള്‍പ്പെടുന്ന റൈറ്റ്-ഹാന്‍ഡ്-ഡ്രൈവ് വിപണികളില്‍ ലഭ്യമാകുന്ന 1.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിനാകാം, ടെസ്റ്റ് നടത്തിയ പോളോ ടിഎസ്‌ഐ ബ്ലൂമോഷനിൽ ഇടംപിടിച്ചിട്ടുണ്ടാകുക. 

94 bhp കരുത്തും 160 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിന്‍.

മാരുതി സുസൂക്കിയുടെ എസ് വി എച്ച് എസിനും, മഹീന്ദ്രയുടെ ഇന്റലി-ഹൈബ്രിഡ് സാങ്കേതികതയ്ക്കും സമാനമാണ് ഫോക്‌സ്‌വാഗണ്‍ ബ്ലൂമോഷന്‍. 

ഓട്ടോ സ്റ്റാര്‍ട്ട്-സ്റ്റോപ്, ഗിയര്‍ ചെയ്ഞ്ച് ഇന്‍ഡിക്കേറ്റര്‍, മികച്ച ഇന്ധനക്ഷമതയ്ക്കായുള്ള റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവ ഉള്‍പ്പെടുന്നതാണ് ബ്ലൂമോഷന്‍ ഫീച്ചറുകള്‍. ഫ്രണ്ട് എന്‍ഡില്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഇടംപിടിക്കുമ്പോള്‍ ഫോഗ് ലാമ്പുകള്‍ അപ്രത്യക്ഷമായതായും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ബട്ടണുകള്‍ ഇല്ലാതെയുള്ള ബേസിക് സ്റ്റീയറിംഗ് വീലാണ് ഇന്റീരിയറില്‍ കാണാന്‍ സാധിക്കുന്നത്. 8 ഇഞ്ച് കോമ്പോസിഷന്‍ മീഡിയ ടച്ച്‌സ്‌ക്രീന്‍ സംവിധാനം, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ഇന്റീരിയര്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും. 

റിയര്‍ എന്‍ഡില്‍, ബ്ലൂമോഷന്‍ ടെക്‌നോളജി ബാഡ്ജിംഗാണ് ശ്രദ്ധ നേടുന്നതും.

2017 പോളോ അടുത്ത വര്‍ഷത്തോടെ മാത്രമാകും ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുക. അതിനാല്‍ മോഡല്‍ അപ്‌ഡേഷനിലൂടെ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുകയാകാം പോളോ ടിഎസ്‌ഐ ബ്ലൂമോഷന്റെ ഇന്ത്യന്‍ കടന്ന് വരവ് സൂചിപ്പിക്കുന്നത്.

English summary
Spy Pics: Volkswagen Polo TSI Bluemotion Spotted Testing In India. Read in Malayalam.
Please Wait while comments are loading...

Latest Photos