പ്രതിരോധ നിരയിലേക്ക് ടാറ്റ മോട്ടോർസ്യുടെ പുതിയ വാഹനം? ചിത്രങ്ങള്‍ ചോര്‍ന്നു

By Dijo Jackson

ഇന്ത്യന്‍ പ്രതിരോധത്തില്‍ ടാറ്റ മോട്ടോർസ് നല്‍കുന്ന സംഭാവനകള്‍ അത്ര ചെറുതല്ല. സുരക്ഷ ഒരുക്കുന്ന സഫാരികള്‍ മുതല്‍ ട്രൂപ്പ് കാരിയറുകളും, മൈന്‍ പ്രൊട്ടക്ടഡ് വാഹനങ്ങളും വരെ നീളുന്നതാണ് ടാറ്റ മോട്ടോർസ്ുടെ പ്രതിരോധ ബന്ധം.

പ്രതിരോധ നിരയിലേക്ക് ടാറ്റയുടെ പുതിയ വാഹനം? ചിത്രങ്ങള്‍ ചോര്‍ന്നു

വിപണിയില്‍ എന്ന പോലെ പ്രതിരോധ രംഗത്തും കാലാനുസൃതമായ പുത്തന്‍ ആവിഷ്‌കാരങ്ങള്‍ ടാറ്റ ഒരുക്കാറുണ്ട്. ഇപ്പോള്‍ ഇതാ ടാറ്റയില്‍ നിന്നും ഒരുങ്ങുന്ന പുതിയ ഒരു അവതാരത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

പ്രതിരോധ നിരയിലേക്ക് ടാറ്റയുടെ പുതിയ വാഹനം? ചിത്രങ്ങള്‍ ചോര്‍ന്നു

പ്രതിരോധ സുരക്ഷ ഉറപ്പ് വരുത്തുന്ന ലൈറ്റ് ആര്‍മേഡ് വാഹനശ്രേണിയിലേക്കുള്ള പുതിയ മോഡലാണ് ഇതെന്ന് ചിത്രങ്ങള്‍ സൂചന നല്‍കുന്നു.

പ്രതിരോധ നിരയിലേക്ക് ടാറ്റയുടെ പുതിയ വാഹനം? ചിത്രങ്ങള്‍ ചോര്‍ന്നു

മുംബൈ-പൂനെ എക്‌സ്പ്രസ് വെയില്‍ വെച്ചാണ് ടാറ്റ പരീക്ഷണം നടത്തുന്ന പുതിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. യുദ്ധ മുഖത്ത് സൈനികരെ സുരക്ഷിതമായി എത്തിക്കുന്നതാണ് ലൈറ്റ് ആര്‍മേഡ് വാഹനങ്ങള്‍.

പ്രതിരോധ നിരയിലേക്ക് ടാറ്റയുടെ പുതിയ വാഹനം? ചിത്രങ്ങള്‍ ചോര്‍ന്നു

പ്രതിരോധ പ്രത്യാക്രമണങ്ങള്‍ക്കാണ് രാജ്യാന്തര തലത്തില്‍ ലൈറ്റ് ആര്‍മേഡ് വെഹിക്കിള്‍സിനെ (Light Armoured Vehicle - LAC) ഉപയോഗിക്കുന്നത്.

പ്രതിരോധ നിരയിലേക്ക് ടാറ്റയുടെ പുതിയ വാഹനം? ചിത്രങ്ങള്‍ ചോര്‍ന്നു

അടിയന്തര സാഹചര്യങ്ങളില്‍ സൈനികരെ മിന്നല്‍ വേഗത്തില്‍ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ എത്തിക്കുകയും, തിരികെ കൊണ്ടുവരികയുമാണ് ലൈറ്റ് ആര്‍മേഡ് വാഹനങ്ങളുടെ പ്രധാന ദൗത്യം.

പ്രതിരോധ നിരയിലേക്ക് ടാറ്റയുടെ പുതിയ വാഹനം? ചിത്രങ്ങള്‍ ചോര്‍ന്നു

ലൈറ്റ് ആര്‍മേഡ് വാഹനങ്ങളില്‍ എത്രമാത്രം സുരക്ഷാ കവചമാണ് നിര്‍മ്മാതാക്കള്‍ ഒരുക്കുന്നതെന്ന് മുകളിലെ ഗ്രാഫിക്‌സ് വ്യക്തമാക്കുന്നു.

പ്രതിരോധ നിരയിലേക്ക് ടാറ്റയുടെ പുതിയ വാഹനം? ചിത്രങ്ങള്‍ ചോര്‍ന്നു

മുന്നിലുള്ള ക്യാബിന്‍ പൂര്‍ണമായും ബുള്ളറ്റ് പ്രൂഫിലാണ് ഒരുങ്ങുന്നത്. മിലിട്ടറി ഗ്രേഡ് ഡോറുകളും, ചെറിയ കട്ടിയേറിയ ഗ്ലാസുകളുമാണ് ഇത്തരം വാഹനങ്ങളിൽ ഇടംപിടിക്കുക.

പ്രതിരോധ നിരയിലേക്ക് ടാറ്റയുടെ പുതിയ വാഹനം? ചിത്രങ്ങള്‍ ചോര്‍ന്നു

മെഷീന്‍ ഗണുകളുടെ ഉപയോഗത്തിനായി ക്രമപ്പെടുത്തിയതാണ് ലൈറ്റ് ആര്‍മേഡ് വാഹനങ്ങളിലെ റൂഫുകള്‍. ഒരല്‍പം തുറന്ന റിയര്‍ എന്‍ഡ്, ലൈറ്റ് ആര്‍മേഡ് വാഹനങ്ങള്‍ക്ക് മള്‍ട്ടി പര്‍പസ് മുഖം നല്‍കുന്നു. ട്രൂപ്പുകള്‍, ആയുധങ്ങള്‍, ഭക്ഷണം ഉള്‍പ്പെടുന്ന എന്തും യുദ്ധ മുഖത്ത് എത്തിക്കാന്‍ സജ്ജമാണ് ലൈറ്റ് ആര്‍മേഡ് വാഹനങ്ങള്‍.

പ്രതിരോധ നിരയിലേക്ക് ടാറ്റയുടെ പുതിയ വാഹനം? ചിത്രങ്ങള്‍ ചോര്‍ന്നു

മണിക്കൂറില്‍ 100 കിലോമീറ്ററിന് മുകളിലാണ് ഇത്തരം വാഹനങ്ങളുടെ വേഗത. വലിയ യുദ്ധ വാഹനങ്ങള്‍ക്ക് അസാധ്യമായ പലതും വലുപ്പത്തിന്റെ പശ്ചാത്തലത്തില്‍ ലൈറ്റ് ആര്‍മേഡ് വാഹനങ്ങള്‍ക്ക് സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടാറ്റ മോട്ടോർസ്
English summary
Tata’s Next-Gen Light Strike Vehicle Spotted Testing On Mumbai-Pune Expressway. Read in Malayalam.
Story first published: Monday, June 12, 2017, 15:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X