ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തുകൊണ്ട് സ്‌കോർപിയോ തഴഞ്ഞു?

സ്വദേശി മന്ത്രം ഉരുവിടുന്ന പിഎം നരേദ്രമോദിക്ക് സഞ്ചരിക്കാൻ വിദേശ കാറ്‍ ബിഎംഡബ്ല്യൂ?

By Praseetha

എന്നും എപ്പോഴും മെയ്ക്കിൻ-ഇന്ത്യ പദ്ധതിക്ക് ചുക്കാൻ പിടിക്കുകയും കടുത്ത ദേശീയവാദിയായി അറിയപ്പെടുകയും ചെയ്യുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം സുരക്ഷയുടെ കാര്യം വന്നപ്പോൾ ദേശീയവാദമോക്കെ എന്താ കാറ്റിൽ പറത്തിയോ?

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തിന് സ്‌കോർപിയോയെ തഴഞ്ഞു?

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ഇന്ത്യൻ നിർമിത മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവി ഉപയോഗിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി കസേരയിൽ ആരോഹിക്കപ്പെട്ടപ്പോൾ വിദേശ കാറായ ബിഎംഡബ്ല്യൂവിലായി ഔദ്യോഗിക യാത്രകൾ. നിരവധി ഇന്ത്യൻ നിർമിത കാറുകൾ ഉണ്ടായിരുന്നിട്ടും എന്നും ദേശീയത മുറുകെ പിടിക്കുന്ന മോദി എന്തുകൊണ്ട് വിദേശ നിർമിത കാർ ഔദ്യോഗികമായി തിരഞ്ഞെടുത്തു എന്നാണിവിടെ വായനക്കാരുമായി ചർച്ച ചെയ്യുന്നത്.

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തിന് സ്‌കോർപിയോയെ തഴഞ്ഞു?

പൂര്‍ണമായും ഇന്ത്യൻ നിർമിത വാഹനമായ സ്‌കോർപിയോ ഉപയോഗിച്ചിരുന്നെങ്കിൽ മോഡിയുടെ സ്വദേശി പ്രതിച്ഛായ കൂട്ടുവാന്‍ ഇതു കൂടുതൽ സഹായിച്ചേനെ. കൂടുതൽ സുരക്ഷാ സന്നാഹങ്ങളൊരുക്കി സ്‌കോർപ്പിയോ കസ്റ്റമൈസ് ചെയ്ത് നൽകാമെന്ന് മഹീന്ദ്ര ഏറ്റിട്ടുകൂടിയും ബിഎംഡബ്ല്യൂ തിരഞ്ഞെടുക്കുന്നു എന്നുള്ള മോദിയുടെ നയം കൂടുതൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തിന് സ്‌കോർപിയോയെ തഴഞ്ഞു?

നരേന്ദ്ര മോദി സ്‌കോര്‍പിയോയില്‍ തന്നെ തന്റെ യാത്ര തുടരണമെന്നാണ് തങ്ങളാഗ്രഹിക്കുന്നതെന്ന് മഹീന്ദ്ര് ആന്‍ഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് വിഭാഗം തലവന്‍ പവന്‍ ഗോയങ്ക മോദിയോട് ആവശ്യപ്പെട്ടിരുന്നു. മോഡിയുടെ ദേശീയവാദത്തില്‍ വിശ്വാസമര്‍പ്പിച്ച മഹീന്ദ്രയും കുറച്ചൊക്കെ പ്രതീക്ഷിക്കുകയുമുണ്ടായി.

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തിന് സ്‌കോർപിയോയെ തഴഞ്ഞു?

മഹീന്ദ്രയുടെ സ്‌കോര്‍പിയോ ഇന്ത്യൻ പ്രധാനമന്ത്രിക്കു സഞ്ചരിക്കാന്‍ പറ്റിയ വാഹനമാണെന്ന് ആനന്ദ് മഹീന്ദ്രയ്ക്കുപോലും അഭിപ്രായമുണ്ടാവില്ല. ഇനി അതിനായി പാകപ്പെടുത്തിയെടുക്കാമെന്നു വെച്ചാല്‍ തന്നെയും വന്‍ തോതിലുള്ള മോഡിഫിക്കേഷന്‍ ആവശ്യമായി വരും.

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തിന് സ്‌കോർപിയോയെ തഴഞ്ഞു?

പ്രായോഗികബുദ്ധി കൂടുതലായി ഉപയോഗിക്കുന്ന മോദി ഇതിനെല്ലാം മെനക്കെടാതെ സുരക്ഷാ ഒടുവിൽ സന്നാഹങ്ങൾ ഒരുക്കിയിട്ടുള്ള ബിഎംഡബ്ല്യു 7 സീരീസ് സെഡാൻ തന്റെ ഔദ്യോഗിക വാഹനമായി തിരഞ്ഞെടുത്തു.

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തിന് സ്‌കോർപിയോയെ തഴഞ്ഞു?

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല പ്രധാനമന്ത്രിക്കല്ല എന്നതിനാല്‍ ഇക്കാര്യത്തില്‍ മോദിക്ക് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. പ്രധാനമന്ത്രിയുടെ വാഹനത്തിനാവശ്യമായ സുരക്ഷ വാഗ്ദാനം ചെയ്യാൻ സ്കോർപിയോയ്ക്ക് കഴിയില്ലെന്നായിരുന്നു മോദിയുടെ സുരക്ഷാ ചുമതല നിർവഹിക്കുന്ന സ്പെഷ്യൽ പ്രോട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പിജി) കണ്ടെത്തിയ കാരണം.

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തിന് സ്‌കോർപിയോയെ തഴഞ്ഞു?

അതുകൊണ്ട് മോദിയുടെ ഔദ്യോഗിക യാത്രകൾ ബിഎംഡബ്ല്യൂവിൽ തന്നെ തുടരുമെന്നുള്ള തീരുമാനമായിരുന്നു എസ്‌പിജി കൈകൊണ്ടത്. ലോകത്തിലെ നിരവധി ദേശീയനേതാക്കള്‍ ബിഎംഡബ്ല്യുവിന്റെ ആമേഡ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തിന് സ്‌കോർപിയോയെ തഴഞ്ഞു?

വിശ്വാസ്യത തെളിയിച്ച ബിഎംഡബ്ല്യു വാഹനത്തില്‍ നിന്ന് മഹീന്ദ്ര സ്‌കോര്‍പിയോയിലേക്കു മാറുവാന്‍ ചില സങ്കുചിതമായ വൈകാരികതകളല്ലാതെ മറ്റൊരു കാരണവും എസ്പിജിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തിന് സ്‌കോർപിയോയെ തഴഞ്ഞു?

സ്‌കോര്‍പിയോ ഉപയോഗിക്കുന്നതിന് നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളും എസ്പിജിക്കുണ്ടായിരുന്നു. ഒന്നാമതായി വാഹനത്തിന്റെ ഉയരമാണ് പ്രശ്‌നം. അക്രമികൾക്ക് ദൂരെ നിന്നു ടാര്‍ഗറ്റ് ചെയ്യുവാന്‍ ഇത് സൗകര്യം കൂട്ടുന്നു.

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തിന് സ്‌കോർപിയോയെ തഴഞ്ഞു?

7 സീരീസ് സെഡാന്‍ വളരെ ഉയരം കുറഞ്ഞ വാഹനമാണ്. ഗ്രൗണ്ട് ക്ലിയറൻസ് കുറവായതു കൊണ്ടുതന്നെ ദൂരെ നിന്ന് വാഹനത്തെ ടാർഗെറ്റ് ചെയ്യുക എന്നത് അത്ര എളുപ്പമല്ല. മാത്രമല്ല സാഹചര്യത്തിനനുസരിച്ച് പെട്ടെന്ന് ചലിക്കാനുള്ള ശേഷിയും ഗ്രൗണ്ട് ക്ലിയറൻസ് കുറവുള്ള വാഹനങ്ങൾക്ക് കൂടുതലാണ്. ഈ സാധ്യതകൾ കണക്കിലെടുത്തുകൊണ്ടു തന്നെയാണ് എസ്‌പിജി ബിഎംഡബ്ല്യു സെവൻ സീരീസ് സെഡാൻ തന്നെ തിരഞ്ഞെടുത്തത്.

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തിന് സ്‌കോർപിയോയെ തഴഞ്ഞു?

മഹീന്ദ്രയുടെ പക്കല്‍ വേണ്ടത്ര സാങ്കേതികതകളില്ലാത്തതും ഒരു പ്രശ്‌നമാണ്. പ്രധാനമന്ത്രിയുടെ വാഹനം നിര്‍മിക്കുന്നതിനായി ലോകത്തെമ്പാടു നിന്നും സാങ്കേതികത കടം വാങ്ങാന്‍ നടക്കുന്നത് രഹസ്യാത്മകതയെ ബാധിച്ചേക്കാം. എന്നാൽ ബിഎംഡബ്ല്യൂ ഈ സാങ്കേതികതകളെല്ലാം വളരെ വെടിപ്പായി ചെയ്യുന്ന കൂട്ടരാണ്.

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തിന് സ്‌കോർപിയോയെ തഴഞ്ഞു?

ബോംബുകള്‍, വെടിയുണ്ടകള്‍, ഷെല്ലാക്രമണങ്ങള്‍, കുഴിബോംബ്‌ സ്ഫോടനങ്ങള്‍, എ.കെ.47 എന്നിവയില്‍ നിന്നെല്ലാം സുരക്ഷ നല്‍കാൻ ഈ കാറിന് സാധിക്കും. മിസൈലുകള്‍, ബോംബ്‌ എന്നിവ തിരച്ചറിഞ്ഞ് വഴിമാറി പോകാനും സാധിക്കും. കാറിലുള്ള ഹീറ്റ്‌ സെന്‍സറുകളാണ്‌ ഇതിന് സഹായകമാകുന്നത്.

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തിന് സ്‌കോർപിയോയെ തഴഞ്ഞു?

ആക്രമണമുണ്ടായാല്‍ കാറിന്റെ ഇന്ധനടാങ്ക്‌ ഒരുകാരണവശാലും പൊട്ടിത്തെറിക്കില്ല. വാതക ചോര്‍ച്ചയുണ്ടായാല്‍ ഓക്സിജന്‍ വിതരണം ലഭ്യമാക്കുന്ന തരത്തിലാണ്‌ കാറിന്റെ അകത്തളമൊരുക്കിയിരിക്കുന്നത്. കൂടാതെ പ്രത്യേകം പരീശിലനം ലഭിച്ച ഡ്രൈവറെയാണ് വാഹനമോടിക്കാൻ നിയമിക്കുക.

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തിന് സ്‌കോർപിയോയെ തഴഞ്ഞു?

വെടിയുണ്ടാകളാലോ മറ്റേതെങ്കിലും വിധേനയോ ടയര്‍ പങ്ചറായാലും സാരമില്ല. ഫ്‌ലാറ്റ് ടയറില്‍ വളരെ വൃത്തിയായി ഓടാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. ആസിഡ് ആക്രമണത്തേയും ഈ കാർ ചെറുത്തു നിൽക്കും.

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തിന് സ്‌കോർപിയോയെ തഴഞ്ഞു?

പ്രധാനമന്ത്രി മോദിക്കായി ഇതിലും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഈ കാറിലുൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സുരക്ഷകൾ കണക്കിലെടുത്ത് ഫീച്ചറുകളോക്കെ വെളുപ്പെടുത്തിയിട്ടില്ല.

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തിന് സ്‌കോർപിയോയെ തഴഞ്ഞു?

439 കുതിരകളുടെ കരുത്താണ് ഈ വാഹനത്തിനുള്ളത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 7.5 സെക്കന്‍ഡ് നേരമെടുക്കുന്നു. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍മിഷനാണ് വാഹനത്തോടു ചേര്‍ത്തിരിക്കുന്നത്. വാഹനം റിയര്‍വീല്‍ ഡ്രൈവാണ്.

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തിന് സ്‌കോർപിയോയെ തഴഞ്ഞു?

വന്‍ സുരക്ഷ ആഗ്രഹിക്കുന്നയാളുകള്‍ ഏറ്റവുമധികം തെരഞ്ഞെടുക്കുന്ന വാഹനമാണ് ബിഎംഡബ്ല്യു 760എല്‍. അടൽ ബിഹാരി പ്രധാനമന്ത്രിയായ കാലംതൊട്ടായിരുന്നു ആദ്യമായി ജർമ്മൻ നിർമിത ബിഎംഡബ്ല്യൂ 7 സീരീസ് ഉപയോഗിച്ച് തുടങ്ങിയത്. അതിനുമുൻപ് അംബാസിഡർ ആയിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം.

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തിന് സ്‌കോർപിയോയെ തഴഞ്ഞു?

പിന്നീട് അധികാരത്തിൽ വന്ന മൻമോഹൻ സിംങും ഉപയോഗിച്ചരുന്നത് അന്തര്‍ദ്ദേശീയമായി ഗുണനിലവാരം തെളിയിച്ചിട്ടുള്ള ഈ സെവൻ സീരീസ് സലൂൺ തന്നെയാണ്.

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തിന് സ്‌കോർപിയോയെ തഴഞ്ഞു?

രാജീവ് ഗാന്ധി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സുരക്ഷാ ഭീഷണികൾ നേരിടുന്നൊരു ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി എന്നതിനാൽ മോദിയുടെ ജീവൻ വച്ച് പന്താടാൻ എസ്‌പിജിയും തയ്യാറല്ലെന്നു കൊണ്ടാണ് സ്വദേശി അല്ലെങ്കിൽ കൂടിയും ഉന്നത സുരക്ഷകൾ പ്രദാനം ചെയ്യുന്ന ബിഎംഡബ്ല്യൂ സെവൻ സീരീസ് തന്നെ ഔദ്യോഗിക വാഹനമാക്കിയത്.

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തിന് സ്‌കോർപിയോയെ തഴഞ്ഞു?

ഒബാമയ്ക്ക് സമം മോദി; ലോകം ചുറ്റിക്കറങ്ങാൻ 'എയർ ഇന്ത്യ വൺ'

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്

Most Read Articles

Malayalam
English summary
If Narendra Modi promotes "Make in India" then why does he use a BMW car for commuting?
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X