പുത്തൻ ബജാജ് ബ്രാന്റ് ഡോമിനാറിന്റെ മൈക്രോസൈറ്റ് ലോഞ്ച്..

ബജാജ് രൂപംനൽകിയ കരുത്തേറിയ 400 ഡോമിനാർ ഡിസംബർ 15 ന് അരങ്ങേറുമെന്ന് പ്രഖ്യാപിച്ചു. ഡോമിനാർ 400നുവേണ്ടിയുള്ള മൈക്രോസൈറ്റിന്റെ ലോഞ്ചും മറ്റ് സോഷ്യൽ മീഡിയ പ്രചാരണവും ആരംഭിച്ചുക്കഴിഞ്ഞു.

Written By:

അടുത്തിടെയായിരുന്നു ബജാജ് ഓട്ടോ പുതുതായി ഇറക്കുന്ന 400സിസി ബൈക്കിന്റെ പേര് 'ഡോമിനാർ' എന്നു നിശ്ചയിച്ചത്. കരുത്തിൽ മികവു കാട്ടുക എന്നർഥം വരുന്ന സ്പാനിഷ് വാക്കിൽ നിന്നാണു ഡോമിനർ എന്ന പേരിന്റെ ഉല്പത്തി. ഈ അവസരത്തിൽ കരുത്തേറിയ ഡോമിനാർ 400 ബൈക്കിന്റെ ലോഞ്ച് ഡിസംബർ 15-ന് നടക്കുമെന്ന് ഔപചാരികമായി പ്രഖ്യാപിച്ചു.

ഇപ്പോൾ കമ്പനി ഡോമിനാറിനു വേണ്ടിയുള്ള പുതിയ വെബ്‌സൈറ്റും സോഷ്യൽ മീഡയ വഴിയുള്ള പ്രചരണവുമാരംഭിച്ചു കഴിഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് ഈ സൈറ്റ് സന്ദർശിക്കാവുന്നതാണ് http://www.bajajauto.com/BajajDominar/Dominar400/

ബജാജ് ഇതുവരെ നിർമിച്ചതിൽ ഏറ്റവും കരുത്തേറിയ ബൈക്കാണ് ഡോമിനാർ. 15 വർഷത്തോളം നീണ്ടുനിന്ന പൾസർ ബ്രാന്റിന്റെ ആധ്യപത്യത്തിനൊടുവിൽ പുതിയൊരു ബ്രാന്റ് ഉദയം ചെയ്തിരിക്കുന്നു.

മുൻപ് ഗ്രീക്ക് മിത്തോളജിയിലെ ശക്തിയുടെ ദേവനായ ക്രാറ്റോസ് എന്ന പേരിലായിരിക്കും പുതിയ 400സിസി ക്രൂസർ ബൈക്ക് അവതരിക്കുക എന്നറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഡോമിനാർ എന്ന പേരു ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

പുതിയ ബ്രാന്റിന്റെ പേരു പ്രഖ്യാപനത്തിൽ ഇരുചക്രവാഹന പ്രേമികൾ ആകാംക്ഷാഭരിതരായിരുന്നുവെന്നാണ് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പ്രസിണ്ടന്റ് എറിക് വാസ് അറിയച്ചത്.

ഇതിനകം തന്നെ ബൈക്ക് പ്രേമികൾക്കിടയിൽ ഒരു കൗതുകം സൃഷ്ടിക്കുന്നതിൽ ഈ കരുത്തൻ വിജയിച്ചുവെന്നും എറിക് വ്യക്തമാക്കി. അതുകൊണ്ടു തന്നെ ഒരു വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ ഡോമിനാറിന് കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് എറിക്.

പൾസർ ബ്രാന്റിനു മുകളിൽ ഇടംതേടുന്ന ഡോമിനറിൽ നിന്നുള്ള ആദ്യ മോഡലായ ഡോമിനർ 400 നവംബർ 18 നായിരുന്നു ചക്കൻ പ്ലാന്റിൽ നിന്നു പുറത്തിറങ്ങിയത്.

കെടിഎം ഡ്യൂക്ക് 390ൽ നിന്നും കടമെടുത്തിട്ടുള്ള 373സിസി ലിക്വിഡ് കൂൾഡ് ഫോർ വാൾവ് ഫ്യുവൽ ഇൻഞ്ചെക്റ്റഡ് ഡിടിഎസ്-ഐ എൻജിനാണ് ഡോമിനാറിന് കരുത്തു പകരുന്നത്.

30 മുതൽ 40 വരെ ബിഎച്ച്പി കരുത്ത് സൃഷ്ടിക്കാൻ ഈ എൻജിനുസാധിക്കുമെന്നാണ് പ്രതീക്ഷ.എൻജിനിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും ഉണ്ടാവുക.

റോയൽ എൻഫീൽഡ്, മഹീന്ദ്ര മോജോ എന്നീ ബൈക്കുകളെ വെല്ലാൻ നിരത്തിലെത്തുന്ന ഡോമിനാറിന് ഒന്നര ലക്ഷത്തോളമായിരിക്കും വിപണി വില.

 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ബജാജ് #bajaj
English summary
Bajaj Dominar 400 Microsite Goes Live; Launch Date Confirmed
Please Wait while comments are loading...

Latest Photos