സുസുക്കി ഹയാതെയുടെ പുത്തൻ പതിപ്പ് വിപണിയിൽ

By Praseetha

സുസുക്കി മോട്ടോർ സൈക്കിൾ തങ്ങളുടെ എൻട്രിലെവൽ കമ്മ്യൂട്ടർ ബൈക്കായ ഹയാതെ ഇപിയുടെ പുതിക്കിയ പതിപ്പിറക്കി. ഇന്ത്യൻ വിപണിയിൽ മുൻപ് വില്പനയിലുണ്ടായിരുന്ന ഹയാതെ ബൈക്കിന് പകരക്കാരനായിട്ടാണ് പുതുക്കിയ പതിപ്പിനെ എത്തിക്കുന്നത്.

ബോളിവുഡ് താരങ്ങളുടെ പ്രിയ ബൈക്കുകൾ കാണാൻ മറക്കല്ലേ

സുസുക്കിയുടെ ഇക്കോ പെർഫോമൻസ് ടെക്നോളജി ഉപയോഗിച്ചാണ് ഹയാതെ ഇപിയുടെ നിർമാണം നടത്തിയിട്ടുള്ളത്. ഇതിൽ ഇപി ഇക്കോ പെർഫോമൻസിനെ കുറിക്കുന്നതാണ്. ഈ വർഷം തന്നെ ഇതിന്റെ വിതരണമാരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മുംബൈ ഓൺ റോഡ് 62,166 രൂപയാണിതിന്റെ വില.

സുസുക്കി ഹയാറ്റെയുടെ പുത്തൻ പതിപ്പ് വിപണിയിൽ

പുതിയ ഹയാതെയ്ക്ക് കരുത്തേകാനായി 113സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എസ്ഒഎച്ച്സി എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

സുസുക്കി ഹയാറ്റെയുടെ പുത്തൻ പതിപ്പ് വിപണിയിൽ

8.58ബിഎച്ച്പിയും 9.3എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന ഈ എൻജിനിൽ 4സ്പീഡ് ട്രാൻസ്മിഷനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സുസുക്കി ഹയാറ്റെയുടെ പുത്തൻ പതിപ്പ് വിപണിയിൽ

നീളവും വീതിയും കൂടിയ സീറ്റുകൾ, പുതിയ ഡയമണ്ട് ഫ്രെയിം, ട്യൂബ്‌ലെസ് ടയർ, അലോയ് വീൽ, എംഎഫ് ബാറ്ററി, ഫൈവ് സ്റ്റെപ്പ് അഡ്ജസ്റ്റബിൾ റിയർ ഷോക്ക് എന്നീ പുതുമകളാണ് ഹയാറ്റെയുടെ പുത്തൻ പതിപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

സുസുക്കി ഹയാറ്റെയുടെ പുത്തൻ പതിപ്പ് വിപണിയിൽ

പുതിയ ഗ്രാഫിക്സുകൾ നൽകിയിട്ടുണ്ടെന്നാണ് മറ്റൊരു പ്രത്യേകത. മെറ്റാലിക് ഓർട് ഗ്രെ, പേൾ മൈര റെഡ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലാണ് ഈ ബൈക്ക് ലഭ്യമാകുന്നത്.

സുസുക്കി ഹയാറ്റെയുടെ പുത്തൻ പതിപ്പ് വിപണിയിൽ

നിലവിൽ ഈ സെഗ്മെന്റിൽ ഹോണ്ട ലിവോ, ടിവിഎസ് വിക്ടർ, ഹീറോ പാഷൻ എന്നീ ബൈക്കുകളാണ് അരങ്ങ് വാണുക്കൊണ്ടിരിക്കുന്നത്.

സുസുക്കി ഹയാറ്റെയുടെ പുത്തൻ പതിപ്പ് വിപണിയിൽ

അതുകൊണ്ട് സുസുക്കിയുടെ പുതിയ ഹയാതെക്ക് കടുത്ത മത്സരമാണ് നേരിടേണ്ടി വരിക.

സുസുക്കി ഹയാറ്റെയുടെ പുത്തൻ പതിപ്പ് വിപണിയിൽ

150സിസി സ്കൂട്ടറുമായി ബെനല്ലി

400സിസി കരുത്തുമായി പുതിയ പൾസർ

Most Read Articles

Malayalam
കൂടുതല്‍... #സുസുക്കി #suzuki
English summary
Suzuki Hayate EP Launched Silently For Rs. 62,166 On-Road
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X