അവിശ്വസനീയം!; റോയല്‍ എന്‍ഫീല്‍ഡില്‍ തീര്‍ത്ത ബോണവില്‍ ബോബര്‍

Written By:

ഇന്ത്യന്‍ നിരത്തുകളില്‍ റോയല്‍ എന്‍ഫീല്‍ഡുകളുടെ എണ്ണം ക്രമാതീതമായാണ് വര്‍ധിച്ച് വരുന്നത്. ഒരു കാലത്ത് അവിചാരിതമായി കാണപ്പെടുന്ന റോയല്‍ എന്‍ഫീല്‍ഡുകള്‍ നല്‍കുന്ന തൃപ്തി ഇന്ന് നമ്മെ വിട്ട് അകന്നിരിക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ഉയര്‍ത്തി പിടിക്കുന്ന പാരമ്പര്യവും പ്രൗഢ-ഗാംഭീര്യത്വവും തന്നെയാണ് ഇന്ത്യയില്‍ ഇത്രമേല്‍ പ്രചാരം ലഭിക്കാന്‍ കാരണവും.

എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കസ്റ്റമൈസേഷന് വിധേയമാകുന്ന മോട്ടോര്‍സൈക്കിളുകളില്‍ മുന്‍പന്തിയിലാണ് റോയല്‍ എന്‍ഫീല്‍ഡുകളുടെ സ്ഥാനം.

വിന്റേജ് കളക്ഷനിലേക്ക് കടന്നെത്താനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗം റോയല്‍ എന്‍ഫീല്‍ഡാണെന്ന തിരിച്ചറിവാണ് ഒരു വിഭാഗം മോട്ടോര്‍സൈക്കിള്‍ പ്രേമികളെ RE യോട് അടുപ്പിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ ചട്ടക്കൂടില്‍ നിന്നും മോഡലുകള്‍ക്ക് സ്വാതന്ത്ര്യം നേടി നല്‍കുന്ന ഇവര്‍, രാജ്യാന്തര മോഡലുകളോട് കിടപിടിക്കുന്ന നായക-വില്ലന്‍ പരിവേഷങ്ങളെയാണ് അവതരിപ്പിക്കുന്നത്.

അത്തരത്തില്‍ മുംബൈ ആസ്ഥാനമായ ജെഡായി കസ്റ്റംസ് ഒരുക്കിയ റോയല്‍ എന്‍ഫീല്‍ഡ് മോഡലാണ് ശ്രദ്ധ നേടുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 യുടെ പ്ലാറ്റ്‌ഫോമില്‍ ജെഡായി കസ്റ്റംസ് അവതരിപ്പിച്ചിരിക്കുന്നത് ബേണവില്ലിന്റെ ബോബറിനെയാണ്.

RE ബോബര്‍ എന്ന പേരില്‍ ജെഡായി കസ്റ്റംസ് രംഗത്തിറക്കിയ കസ്റ്റം മോഡല്‍, പതിവിന് വിപരീതമായ ലാളിത്യത്തിന്റെയും ലൈറ്റ് വെയ്റ്റിന്റെയും പശ്ചാത്തലത്തിലാണ് ചര്‍ച്ചയാകുന്നത്.

ഹാര്‍ഡ്‌കോര്‍ കസ്റ്റമൈസേഷന് പകരം ജെഡായി കസ്റ്റംസ് സ്വീകരിച്ചിരിക്കുന്ന കുറഞ്ഞ കസ്റ്റം വര്‍ക്കുകളാണ് RE ബോബറിന്റെ കരുത്ത്.

കരുത്തിന് അനുപാതമായ ഭാരമാണ് RE ബോബറില്‍ ജെഡായി കസ്റ്റംസ് ലഭ്യമാക്കിയിരിക്കുന്നത്. കസ്റ്റം മോഡലുകളിലേക്ക് അണിനിരക്കുന്ന RE ബോബർ ഇതിനകം രാജ്യാന്തര ശ്രദ്ധ നേടി കഴിഞ്ഞു.

സമ്പൂര്‍ണ വിന്റേജ് ലുക്കില്‍ വന്നെത്തുന്ന RE ബോബറില്‍, ഡിസൈന്‍ മുഖത്തും ജെഡായി സംഘം ഒരല്‍പം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഹാന്‍ഡ് ബട്ടണ്‍ സെന്റര്‍ റിബോട് കൂടിയ പീനട്ട് ടാങ്കാണ് ഇതില്‍ ഏറെ ശ്രദ്ധേയം.

ഹാന്‍ഡ് സ്റ്റിച്ച്ഡ് ലെതര്‍ സീറ്റുകളും വിന്റേജ് മോഡലുകളെ അനുസ്മരിപ്പിക്കുന്ന ഹെഡ്‌ലാമ്പ് ഗ്രില്ലുകളും മറന്ന് വെച്ച കാലത്തെ തിരികെ കൊണ്ട് വരികയാണ്.

RE ബോബറില്‍ ഒരുക്കിയിരിക്കുന്ന ക്ലാസി മള്‍ട്ടി സ്‌പോക്ക് വീലുകള്‍ വിന്റേജ് ലുക്കിന്റെ പരിപൂര്‍ണതയാണ് സമ്മാനിക്കുന്നത്.

19.8 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കുന്ന 346 സിസി എഞ്ചിനിലാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 വന്നെത്തുന്നത്.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ക്ലാസിക് 350 യില്‍ റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കുന്നതും.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബുള്ളറ്റീര്‍ കസ്റ്റംസ് ഒരുക്കിയ റാപ്റ്റര്‍ 540 യും മുമ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.

ഏറെ പ്രശസ്തമായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 ന്റെ മെയ്ക്ക് ഓവറാണ് റാപ്റ്റര്‍ 540.

റാപ്റ്റര്‍ 540 യ്ക്ക് വേണ്ടി 2014 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 നെ പൊളിച്ചെഴുതിയ ബുള്ളറ്റീര്‍ കസ്റ്റംസ്, റാപ്റ്റര്‍ 540 യെ കസ്റ്റമൈസ്ഡ് സ്വിങ്ങ് ആര്‍മോട് കൂടിയാണ് അവതരിപ്പിച്ചത്.

120 സെക്ഷന്‍ പിരല്ലി ടയറോട് കൂടിയാണ് റാപ്റ്റര്‍ 540 യുടെ ഫ്രണ്ട് സസ്‌പെന്‍ഷനെ ബുള്ളറ്റീർ കസ്റ്റംസ് ഒരുക്കിയത്.

ഡിസൈനിന് പുറമെ, ക്ലാസിക്ക് 500 നെക്കാളും മികച്ച കരുത്ത് ഉത്പാദിപ്പിക്കുന്ന എഞ്ചിനുമാണ് റാപ്റ്റര്‍ 540 യെ ശ്രദ്ധേയമാക്കിയത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Tuesday, April 18, 2017, 11:48 [IST]
English summary
Royal Enfield Classic 350 customized into RE Bobber. Read in Malayalam.
Please Wait while comments are loading...

Latest Photos