മെഴ്‌സിഡിസ് ബെന്‍സ് എസ് ക്ലാസ്സിന്റെ 2014 മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. സാങ്കേതികമായും ആഡംബരസന്നാഹങ്ങളും കാര്യത്തിലും മെര്‍ക് വാഹനങ്ങളില്‍ ഏറ്റവും മുന്നിലാണ് പുതിയ എസ് ക്ലാസ് എന്നുപറയാം. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 1.57 കോടി രൂപയാണ് വാഹനത്തിന് വില.
2013 ആദ്യത്തിലായിരുന്നു എസ് ക്ലാസ് 2014 മോഡലിന്റെ ആദ്യപ്രദര്‍ശനം നടന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആഗോള ലോഞ്ച് നടന്നു. മെഴ്‌സിഡിസ് ലോഞ്ചിന്റെ ചിത്രങ്ങളും വീഡിയോയും മറ്റ് വിവരങ്ങളും താഴെ കാണാം.
എസ് 500 പെട്രോള്‍ വേരിയന്റ്
ഒരു വേരിയന്റ് മാത്രമേ ഇന്ത്യയില്‍ ലഭ്യമാകൂ. പൂര്‍ണമായും ജര്‍മനിയില്‍ വെച്ച് നിര്‍മിച്ച് ഇന്ത്യന്‍ വിപണിയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.
ലിമിറ്റഡ് എഡിഷന്‍
തുടക്കമെന്ന നിലയില്‍ ഇന്ത്യയില്‍ വില്‍ക്കാനായി ഇറക്കുമതി ചെയ്ത ലിമിറ്റഡ് എഡിഷന്‍ പതിപ്പുകളില്‍ 125 എണ്ണം ഇതിനകം തന്നെ വിറ്റഴിഞ്ഞിട്ടുണ്ട്. പുതിയ ബുക്കിംഗുകള്‍ക്ക് ഇപ്പോള്‍ സൗകര്യമുണ്ട്. 2014 ഏപ്രില്‍ മാസത്തില്‍ മാത്രമേ ഡെലിവെറി തുടങ്ങുകയുള്ളൂ.
എൻജിൻ
മെഴ്‌സിഡിസ് ബെന്‍സ് എസ് 500ല്‍ 4.5 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഘടിപ്പിച്ചിട്ടുള്ളത്. 453 കുതിരകളുടെ കരുത്ത് ഈ എന്‍ജിനുണ്ട്. ചക്രവീര്യം, 700 എന്‍എം.
4മാറ്റിക് ആള്‍ വീല്‍ഡ്രൈവ് സിസ്റ്റം
ഇന്ത്യയില്‍ വരുന്ന എസ് 500 പതിപ്പില്‍ മെര്‍ക്കിന്റെ 4മാറ്റിക് ആള്‍ വീല്‍ഡ്രൈവ് സിസ്റ്റം ഉണ്ടായിരിക്കില്ല. പിന്‍വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഘടിപ്പിച്ചിട്ടുള്ളത്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചക്രങ്ങളിലേക്ക് കരുത്തെത്തിക്കും.
പരമാവധി വേഗത
പരമാവധി പോകാവുന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്. ഇത് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഇലക്ട്രോണികമായി നിയന്ത്രിച്ചിരിക്കുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 5 സെക്കന്‍ഡ് മാത്രമാണെടുക്കുക.
എസ്350ഡി
ഇന്ത്യയില്‍ ഒരു എസ് ക്ലാസ് വേരിയന്റ് നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ഈ എസ്350ഡി വേരിയന്റിന്റെ വിലയില്‍ കാര്യമായ കുറവ് കാണും. ഇത് 2014 പകുതിക്കു ശേഷമേ വിപണിയിലെത്തൂ.
മ്യൂസിക്
24 സ്പീക്കറുകളുണ്ട് എസ് ക്ലാസ്സിലെ മ്യൂസിക് സിസ്റ്റത്തിന്. മസ്സാജ് ഫങ്ഷനോടു കൂടിയ സീറ്റുകളാണ് കാറിലുള്ളത്. ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍, ബ്ലൂടൂത്ത്, വൈഫി ഹോട്‌സ്‌പോട് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എയര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റം, നൈറ്റ് വിഷന്‍ അസിസ്റ്റ്, ആക്ടിവ് റൈഡ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം തുടങ്ങിയ സന്നാഹങ്ങള്‍ വേറെയും.
പ്രത്യേക പരിശീലനം
എസ് ക്ലാസ് ഷൗഫര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന ഒരു ഓഫര്‍ നല്‍കുന്നുണ്ട് മെഴ്‌സിഡിസ് ഇത്തവണ. വാഹനത്തിലെ വിവിധ സവിശേഷതകളും മറ്റും ഷൗഫര്‍മാര്‍ക്ക് പരിചയിക്കാന്‍ ഇത് സഹായകമാകും.
മാജിക് ബോഡി കണ്‍ട്രോള്‍
എസ്500ല്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന മെഴ്‌സിഡിസിന്റെ വിഖ്യാതമായ 'മാജിക് ബോഡി കണ്‍ട്രോള്‍' സസ്‌പെന്‍ഷന്‍ ഇന്ത്യയിലെ പതിപ്പില്‍ ലഭ്യമാകില്ല. ഈ സംവിധാനത്തിലുപയോഗിക്കുന്ന റഡാര്‍ സംവിധാനം ഇന്ത്യയിലുപയോഗിക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്നതാണ് പ്രശ്‌നം. പകരമായി, എയര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്.
മെഴ്‌സിഡിസ് ബെന്‍സ് എസ് ക്ലാസ് ചരിത്രം
എസ് ക്ലാസ് ചരിത്രം: വീഡിയോ
2014 മോഡല്‍ എസ് ക്ലാസ് വീഡിയോ
2014 മോഡല്‍ എസ് ക്ലാസ് വീഡിയോ


Click it and Unblock the Notifications