ക്രാഷ് ടെസ്റ്റിൽ വോൾവോ എക്സ്‌സി90, 5 സ്റ്റാർ നേടി

By Santheep

നടപ്പ് മാസം മുതൽ ഇന്ത്യയിൽ ഡെലിവറി തുടങ്ങുന്ന വോൾവോ എക്സ്‌സി90 എസ്‌യുവി മോഡൽ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ നേടി. യൂറോ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിലാണ് ഈ വാഹനം സുരക്ഷയുടെ കാര്യത്തിൽ സർവസജ്ജമാണെന്നു തെളിഞ്ഞത്.

ഇന്ത്യയിൽ നടപ്പ് മാസത്തിൽ ഡെലിവറി തുടങ്ങുന്ന വാഹനമാണിത്. കൂടുതൽ വായിക്കാം താളുകളിൽ.

ക്രാഷ് ടെസ്റ്റിൽ വോൾവോ എക്സ്‌സി90, 5 സ്റ്റാർ നേടി

കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്ത വോൾവോ എക്സ്‌സി90യുടെ ഡെലിവറി സെപ്തംബർ മാസം മുതൽ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. പുതിയ ക്രാഷ് ടെസ്റ്റ് ഫലം ഇന്ത്യയിൽ വാഹനത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

ക്രാഷ് ടെസ്റ്റിൽ വോൾവോ എക്സ്‌സി90, 5 സ്റ്റാർ നേടി

ഇതാദ്യമായിട്ടാണ് ഒരു കാർ ഫുൾ മാർക്ക് സ്കോർ ചെയ്ത് 5 സ്റ്റാർ റേറ്റിങ്ങിൽ ക്രാഷ് ടെസ്റ്റ് പാസ്സാവുന്നത്.

ക്രാഷ് ടെസ്റ്റിൽ വോൾവോ എക്സ്‌സി90, 5 സ്റ്റാർ നേടി

രണ്ട് വേരിയന്റുകളാണ് വോള്‍വോ എക്‌സ്‌സി90 മോഡലിനുള്ളത്. മൊമന്റം, ഇന്‍സ്‌ക്രിപ്ഷന്‍ എന്നിവ. 64.90 ലക്ഷം രൂപയാണ് എക്‌സ്‌സി90 മൊമന്റം മോഡലിന് വില. ഇന്‍സ്‌ക്രിപ്ഷന്‍ പതിപ്പിന് 77.90 ലക്ഷം രൂപ വില വരും.

ക്രാഷ് ടെസ്റ്റിൽ വോൾവോ എക്സ്‌സി90, 5 സ്റ്റാർ നേടി

1969 സിസി ശേഷിയുള്ള എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 22 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്. 470 എന്‍എം ചക്രവീര്യം പകരുന്നു ഈ ഡീസല്‍ എന്‍ജിന്‍. 8 സ്പീഡ് ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്. ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഘടിപ്പിച്ചിരിക്കുന്നത്.

ക്രാഷ് ടെസ്റ്റിൽ വോൾവോ എക്സ്‌സി90, 5 സ്റ്റാർ നേടി

ഫ്രണ്ട്, കര്‍ട്ടന്‍ എര്‍ബാഗുകള്‍ ഘടിപ്പിച്ചിരിക്കുന്നു എക്‌സ്‌സി90 എസ്‌യുവിയില്‍. വിപ്ലാഷ് പ്രോട്ടക്ഷനുള്ള ഫ്രണ്ട് സീറ്റുകള്‍, ഓട്ടോമാറ്റിക് ഉയരക്രമീകരണമുള്ള സീറ്റ് ബെല്‍റ്റുകള്‍, എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.

ക്രാഷ് ടെസ്റ്റിൽ വോൾവോ എക്സ്‌സി90, 5 സ്റ്റാർ നേടി

ഏറ്റവമുയര്‍ന്ന വേരിയന്റായ ഇന്‍സ്ട്രിപ്ഷനില്‍ 19 സ്പീക്കറുകളുള്ള ബോവഴ്‌സ് ആന്‍ഡ് വില്‍കിന്‍സ് മ്യൂസിക് സിസ്റ്റം, എയര്‍ സസ്‌പെന്‍ഷന്‍, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, നാപ്പ തുകല്‍ കൊണ്ടുണ്ടാക്കിയ സീറ്റുകള്‍, വിഡ് ഫിനിഷ് എന്നീ ഫീച്ചറുകളുണ്ട്.

ക്രാഷ് ടെസ്റ്റിൽ വോൾവോ എക്സ്‌സി90, 5 സ്റ്റാർ നേടി

താഴ്ന്ന വേരിയന്റായ മൊമെന്റത്തില്‍ കീലെസ് എന്‍ട്രി ആന്‍ഡ് ഗോ, പനോരമിക് സണ്‍റൂഫ്, ഇലക്ട്രികമായി പ്രവര്‍ത്തിപ്പിക്കാവുന്ന ടെയ്ല്‍ ഗേറ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, പവര്‍ ഫോള്‍ഡിങ് ബാക്ക് റെസ്റ്റുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ചേര്‍ത്തിരിക്കുന്നു.

ക്രാഷ് ടെസ്റ്റിൽ വോൾവോ എക്സ്‌സി90, 5 സ്റ്റാർ നേടി

നേരത്തെ യൂറോ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ കാറിന്റെ കർ‌ട്ടൻ എയർബാഗിന് തകരാറുണ്ടെന്ന് കണ്ടെത്തിയുരുന്നു. ഇതിനായി തിരിച്ചുവിളി നടത്തിയതിനു ശേഷമാണ് പുതിയ ക്രാഷ് ടെസ്റ്റ് നടക്കുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിതത്വമുള്ള വാഹനങ്ങളിലൊന്നാണ് വോൾവോ എക്സ്‌സി90 എന്ന് നിസ്സംശയം പറയാവുന്നതാണ്. ഇത്തരമൊരു വാഹനത്തിൽ സുരക്ഷിതത്വം സംബന്ധിച്ച തകരാർ കണ്ടെത്തിയത് ചർച്ചയായിരുന്നു.

ക്രാഷ് ടെസ്റ്റിൽ വോൾവോ എക്സ്‌സി90, 5 സ്റ്റാർ നേടി

അബദ്ധത്തില്‍ റോഡില്‍ നിന്നും വാഹനം വിട്ടുപോകുന്നത് തിരിച്ചറിയുന്ന സാങ്കേതികത ചേര്‍ത്തിട്ടുണ്ട് എക്‌സ്‌സി90 എസ്‌യുവിയില്‍. ഇങ്ങനെ റോഡ് വിടുന്നത് തിരിച്ചറിയുന്നതോടെ വാഹനത്തിന്റെ സീറ്റുബെല്‍റ്റ് അടക്കമുള്ള സംവിധാനങ്ങള്‍ യാത്ര ചെയ്യുന്നയാളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിച്ചു തുടങ്ങുന്നു.

ക്രാഷ് ടെസ്റ്റിൽ വോൾവോ എക്സ്‌സി90, 5 സ്റ്റാർ നേടി

കാര്‍ മലക്കം മറിയുന്നത് തടയുന്ന റോള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ സിസ്റ്റം എക്‌സ്‌സി90യുടെ ഭാഗമാണ്. വാഹനത്തില്‍ ചേര്‍ത്തിട്ടുള്ള ചില സെന്‍സറുകള്‍ വഴി മലക്കം മറിയാനുള്ള സാധ്യത അളക്കുകയാണ് ചെയ്യുന്നത്. ഉയര്‍ന്ന സാധ്യതയുണ്ടെങ്കില്‍ എന്‍ജിന്റെ ചക്രവീര്യം നിയന്ത്രിക്കപ്പെടുകയും ചക്രത്തിന്റെ തിരിച്ചില്‍ പരിമിതപ്പെടുകയും ചെയ്യുന്നു. മറിയാനിടയുള്ള ദിശ തിരിച്ചറിഞ്ഞ് അത് തടയാന്‍ പാകത്തിന് ചക്രങ്ങളിലേക്കുള്ള ബ്രേക്ക് ഫോഴ്‌സ് വിതരണം നടക്കുന്നു.

കൂടുതൽ

കൂടുതൽ

വോള്‍വോ എക്‌സ്‌സി90 ആര്‍-ഡിസൈന്‍ വെളിയില്‍

വോള്‍വോ സ്വയംനിയന്ത്രിത കാര്‍ 2017ല്‍

വോള്‍വോ എക്‌സ്‌സി ക്രോസ്സോവര്‍ കണ്‍സെപ്റ്റ്

വോള്‍വോയ്ക്ക് തമിഴ്‌നാടിന്റെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍

15 ടണ്‍ ഭാരമുള്ള ട്രക്കോടിക്കുന്ന എലിക്കുഞ്ഞ്

വോള്‍വോ ബസ്സുകളിലെ സുരക്ഷാ സംവിധാനങ്ങള്‍

Most Read Articles

Malayalam
English summary
Euro NCAP Test, Volvo XC90 Scores Five Stars..
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X