ഇന്ത്യൻ നിർമിത ഫോക്സ്‌വാഗൺ വെന്റോയ്ക്ക് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിങ്

By Santheep

ഇന്ത്യയിൽ നിർമിച്ച ഫോക്സ്‌വാഗൺ വെന്റോ കാറിന് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിങ് ലഭിച്ചു. ലാറ്റിൻ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിലാണ് ഈ റേറ്റിങ് ലഭിച്ചത്.

മുതിർന്നവർക്കുള്ള സുരക്ഷയുടെ കാര്യത്തിലാണ് 5 സ്റ്റാർ റേറ്റിങ്. ലാറ്റിൻ എൻസിഎപി (ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം) പറയുന്നതു പ്രകാരം സെഗ്മെന്റിൽ ഏറ്റവും മികച്ച സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന കാറാണ് വെന്റോ.

കുട്ടികളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ 3 സ്റ്റാർ റേറ്റിങ്ങാണ് വെന്റോ നേടിയിരിക്കുന്നത്.

ഡ്യുവൽ എയർബാഗ്, സീറ്റ് ബെൽറ്റ് പ്രീടെൻഷനർ, എബിഎസ് തുടങ്ങിയ സന്നാഹങ്ങൾ വെന്റോയിൽ ചേർത്തിട്ടുണ്ട്.

ഇന്ത്യയിൽ നിർമിച്ച് ലാറ്റിനമേരിക്കയടക്കമുള്ള പ്രേദശങ്ങളിലേക്ക് വെന്റോ കയറ്റി അയയ്ക്കുന്നുണ്ട്. പൂനെയിലെ ഛക്കൻ പ്ലാന്റിലാണ് വെന്റോ നിർമിക്കുന്നത്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്.

ഫോക്സ്‌വാഗൺ വെന്റോ
Most Read Articles

Malayalam
English summary
Made In India Volkswagen Achieves Five Stars At Latin NCAP.
Story first published: Monday, November 23, 2015, 17:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X