ഇന്ത്യൻ നിരത്തിലെ സാന്നിധ്യമാകാൻ ഇലക്ട്രിക് ബസുകളും

By Praseetha

ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെബിഎം ഓട്ടോ ലിമിറ്റഡ് എന്ന ഓട്ടോപാർട്സ് നിർമാതാവ് സോളാരിസ് ബസ് & കോച്ച് നിർമാതാക്കളുമായുള്ള പങ്കാളിത്തത്തിൽ ഇന്ത്യയിൽ ഇലക്ട്രിക് ബസുകൾ എത്തിക്കുന്നു.

രണ്ട് കമ്പനികളും ചേർന്ന് ഈ പ്രോജക്ടിനായി 300കോടിയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ലോകത്താകമാനം പരീക്ഷിച്ച് തെളിയിക്കപ്പെട്ടിട്ടുള്ള യൂറോപ്പ്യൻ സാങ്കേതികത ഉപയോഗിച്ചാണ് ബസ് നിർമ്മാണം നടത്തുന്നത്.

ഇന്ത്യൻ നിരത്തിലെ സാന്നിധ്യമാകാൻ ഇലക്ട്രിക് ബസുകളും

ഇക്കോലൈഫ് എന്ന ബ്രാന്റിൽ നാമത്തിൽ ഉത്തർപ്രദേശിലെ പ്ലാന്റിൽ അടുത്ത വർഷം മാർച്ച് പകുതിയോടെയായിരിക്കും നിർമ്മാണം ആരംഭിക്കുക.

ഇന്ത്യൻ നിരത്തിലെ സാന്നിധ്യമാകാൻ ഇലക്ട്രിക് ബസുകളും

തുടക്കത്തിൽ 9,12 മീറ്റർ നീളമുള്ള രണ്ട് ബസുകൾ നിർമിക്കാനുള്ള പദ്ധതിയിലാണ് ഇരു കമ്പനിയുമുള്ളത്.

ഇന്ത്യൻ നിരത്തിലെ സാന്നിധ്യമാകാൻ ഇലക്ട്രിക് ബസുകളും

ഏതാണ്ട് മുപ്പതിലധികം രാജ്യങ്ങൾക്കായി ഇത്തരത്തിലുള്ള ഇലക്ട്രിക് ബസുകൾ നിർമിച്ച് നൽകിയിട്ടുണ്ടെന്നാണ് സോളാരിസ് ബസ്&കോച്ച് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡ്രിയാസ് സ്ട്രെക്കർ അറിയിച്ചത്.

ഇന്ത്യൻ നിരത്തിലെ സാന്നിധ്യമാകാൻ ഇലക്ട്രിക് ബസുകളും

യൂറോപ്യൻ സാങ്കേതികതയിൽ ഇന്ത്യയിലും ഇലക്ട്രിക് ബസുകളെ എത്തിക്കാൻ പറ്റുന്നത് സോളാർ ബസിനെ സംബന്ധിച്ചിടത്തോളും പ്രധാനപ്പെട്ട ചുവടുവെപ്പാണെന്നാണ് കമ്പനി വ്യക്തമാക്കിയത്.

ഇന്ത്യൻ നിരത്തിലെ സാന്നിധ്യമാകാൻ ഇലക്ട്രിക് ബസുകളും

ജെബിഎം-പോളാരിസ് കൂട്ടായ്മയിൽ ഇന്ത്യയിലെ പബ്ലിക്ക് ട്രാൻസ്പോർട്ട് രംഗത്ത് വലിയൊരു അഴിച്ചുപണി തന്നെയാണ് നടക്കാൻ പോകുന്നത് എന്നാണ് ഇരു കമ്പനികളും വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യൻ നിരത്തിലെ സാന്നിധ്യമാകാൻ ഇലക്ട്രിക് ബസുകളും

ഒറ്റതവണത്തെ ചാർജിൽ 200കിലോമീറ്റർ ഓടാൻ കഴിയുന്ന ലിതിയം ബാറ്ററികളാണ് ഇക്കോലൈഫിന് കരുത്തേകാനായി ഉപയോഗിക്കുന്നത്.

ഇന്ത്യൻ നിരത്തിലെ സാന്നിധ്യമാകാൻ ഇലക്ട്രിക് ബസുകളും

2030ഓടെ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കി ഇന്ത്യയെ പരിപൂർണമായും മലിനീകരണ മുക്തമാക്കണമെന്നുള്ള സർക്കാർ നടപടിക്ക് മുന്നോടിയായിട്ടാണ് ഇലക്ട്രിക് ബസുകൾ എത്തുന്നതെന്നാണ് ജെബിഎം ഓട്ടോ എക്സിക്യുട്ടീവ് ഡിറക്ടർ നിഷാന്ത് ആര്യ വ്യക്തമാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബസ്
English summary
JBM Auto forms JV with Solaris to make electric buses
Story first published: Saturday, July 23, 2016, 17:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X