സ്ത്രീകള്‍ ഇനി ഹെല്‍മെറ്റ് ധരിക്കണം

മോട്ടോര്‍സൈക്കിള്‍ യാത്രികരായ സ്ത്രീകള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്ന തരത്തില്‍ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് ദില്ലി സംസ്ഥാന സര്‍ക്കാന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

സ്ത്രീകളെ ഹെല്‍മെറ്റ് ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്ന മോട്ടോര്‍ വാഹന നിയമത്തിലെ ചട്ടങ്ങളെ ചോദ്യം ചെയ്തുകൊണ്ട് വന്ന പൊതുതാല്‍പര്യ ഹരജിയില്‍ നിലപാട് വ്യക്തമാക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Helmet

1993ലെ ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമപ്രകാരം സ്ത്രീകള്‍ക്ക് ഹെല്‍മെറ്റ് ധരിക്കേണ്ടതില്ല എന്നതിനു പുറമെ സിഖ് മതക്കാരെയും ഹെല്‍മെറ്റ് ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ടര്‍ബന്‍ ധരിച്ചിരുന്നാല്‍ ഹെല്‍മെറ്റ് ധരിക്കുന്നതില്‍ നിന്ന് ഒഴിവാകാം.

റോഡ് ആക്സിഡന്‍റുകളില്‍ പെട്ട് വര്‍ഷാവര്‍ഷം 60 മുതല്‍ 70 വരെ സ്ത്രീകള്‍ കൊല്ലപ്പെടുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും തലയ്ക്ക് പരുക്കേറ്റാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം സ്ത്രീകള്‍ ഹെല്‍മെറ്റ് ധരിക്കുന്നത് നിര്‍ബന്ധമാണ്. സംസംഥാന സര്‍ക്കാര്‍ ഇതില്‍ ഇളവ് നല്‍കുകയായിരുന്നു.

Most Read Articles

Malayalam
English summary
The Delhi government told the high court on Wednesday it would amend the motor vehicle rules to bring all women riders.
Story first published: Thursday, April 26, 2012, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X