ബോഡിഗാര്‍ഡിന് ഓഡി ക്യൂ7 സമ്മാനം

Posted By:
Salman Khan with Audi Q7
മലയാളത്തിലും തമിഴിലും ഹിന്ദിയിലും എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ ഓടിയെത്തിയിട്ടും ബോഡിഗാര്‍ഡ് തളര്‍ന്നില്ല. ഓരോ ഭാഷയുടെയും നിറക്കൂട്ടുകള്‍ ആവശ്യാനുസരണം എടുത്തുചേര്‍ക്കാന്‍ പരിചയസമ്പന്നനായ സംവിധായകന്‍ സിദ്ദീഖിന് കഴിഞ്ഞു. ഹിന്ദിയില്‍ പടം വമ്പന്‍ ഹിറ്റായി മാറിയതിന്‍റെ ആഘോഷം അവസാനിച്ചിട്ടില്ല. ഹിറ്റ് പടം സമ്മാനിച്ചതിന്‍റെ പാരിതോഷികമായി സല്‍മാന്‍ ഖാന് ഒരു ഓഡി ക്യൂ7 സമ്മാനിച്ചിരിക്കുകയാണ് ഓഡി.

ബോളിവുഡും ഓഡിയും തമ്മില്‍ ഏതോ സിനിമാക്കഥയിലെന്ന പോലത്തെ ബന്ധം നിലനില്‍ക്കുണ്ട്. സിനിമാ താരങ്ങള്‍ കാര്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ ഓഡിയുടെ വാഹനങ്ങള്‍ക്കാണ് ആദ്യത്തെ പരിഗണന. സല്‍മാന്‍ ഖാന് കാര്‍ സമ്മാനിക്കാന്‍ ഓഡി തീരുമാനിച്ചതിന്‍റെ പിന്നിലെ കഥയും വേറൊന്നല്ല. ഓഡി കാറുകള്‍ക്ക് ധാരാളം പരസ്യങ്ങള്‍ നല്‍കുന്ന പരിപാടി കമ്പനിക്കില്ല. പരസ്യം ആവശ്യമാണെന്ന് തോന്നുന്ന ഘട്ടങ്ങളിലെല്ലാം ഏതെങ്കിലും ബോളിവുഡ് നടനോ നടിക്കോ ഓരോ കാറെടുത്ത് സമ്മാനിക്കും. ഇതുവഴി ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യം തന്നെ മതി ഓഡിക്ക്. മികച്ച ഇമേജ് സൃഷ്ടിക്കാനും ഓഡിക്ക് ഇതുവഴി സാധിക്കുന്നുണ്ട്.

മസില്‍ഖാന്‍ സമ്മാനമായി ലഭിച്ച ഓഡി ക്യൂ7നുമായി നില്‍ക്കുന്ന നല്ല ചൂടന്‍ ചിത്രങ്ങള്‍ ഗാലറീലുണ്ട്. ഇവിടെ ക്ലിക്കിയാല്‍ അത് കണ്ടുവരാം.

ജോണ്‍ അബ്രഹാം അടക്കമുള്ള നിരവധി താരങ്ങളുടെ പക്കല്‍ ഓഡി ക്യൂ 7 ഉണ്ട്. ഗുല്‍ പനാഗിന്‍റെ പക്കല്‍ ഓഡി ക്യൂ 5 ആണുള്ളത്. രണ്ടു പേരും പോക്കറ്റില്‍ നിന്ന് പണം നല്‍കിയാണ് കാര്‍ വാങ്ങിയത്. സമ്മാനം കിട്ടിയതല്ല.

English summary
Audi India Gifts Q7 to Salman Khan, the hero of the film Bodyguard.
Story first published: Thursday, December 8, 2011, 16:09 [IST]
Please Wait while comments are loading...

Latest Photos