28.5KM വരെ മൈലേജ്, ₹8 ലക്ഷം പോലും വേണ്ട; ടൊയോട്ടയുടെ കുതിപ്പിനിടയിലും കിതച്ച് ഈ 5-സീറ്റർ എസ്‌യുവി
ഇന്ത്യന്‍ വാഹന വിപണിയില്‍ മികച്ച മുന്നേറ്റം തുടരുന്നതിനിടയിലും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന് നിരാശ സമ്മാനിച്ച് കോംപാക്ട് എസ്‌യുവി മോഡലായ അർബൻ ക്രൂയിസർ ടൈസറിന്റെ (Toyota Urban Cruiser Taisor) വില്‍പ്പന ഇടിഞ്ഞു. ഓട്ടോപണ്ഡിറ്റ്‌സ് പങ്കുവെച്ച വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2026 ഫെബ്രുവരിയില്‍ ജാപ്പനീസ് ബ്രാന്‍ഡിന് ടൈസറിന്റെ 2,854 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിക്കാന്‍ സാധിച്ചത്. 2025 ഫെബ്രുവരി മാസത്തെ വില്‍പ്പന 3604 യൂണിറ്റായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ ടൈസറിന് 21 ശതമാനമാണ് വില്‍പ്പന ഇടിവ് നേരിട്ടത്. എന്നിരുന്നാലും, 2026 ജനുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പന മെച്ചപ്പെട്ടിട്ടുണ്ട്.
2026 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ മാസം ടൈസറിന്റെ 2521 യൂണിറ്റായിരുന്നു വിറ്റുപോയത്. മാസാടിസ്ഥാനത്തില്‍ (Month-on-Month) എസ്‌യുവി 13 ശതമാനം വില്‍പ്പന വര്‍ധനവ് നേടിയത് ആശ്വാസമാണ്. കഴിഞ്ഞ 12 മാസത്തിനിടെ ടൈസറിന്റെ 39,173 യൂണിറ്റുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റുപോയത്. ഫെബ്രുവരിയില്‍ മൊത്തം വില്‍പ്പന 20 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോഴും ടെസര്‍ പിന്നാക്കം പോയതിന്റെ കാരണം കണ്ടെത്തി അതിനുള്ള പരിഹാരവും കമ്പനി ഇതിനോടകം തന്നെ കണ്ടുവെച്ചിട്ടുണ്ടാകും.

വരും മാസങ്ങളില്‍ കൂടുതല്‍ ഓഫറുകളിലൂടെയും പുത്തന്‍ വിപണന തന്ത്രങ്ങളിലൂടെയും ടൈസറിന്റെ മാര്‍ക്കറ്റ് തിരിച്ചുപിടിക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ റീബാഡ്ജ് പതിപ്പായ ടൈസര്‍ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. ആദ്യത്തെ 1.2 ലിറ്റര്‍ K-സീരീസ് ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ VVT പെട്രോള്‍ എഞ്ചിന്‍ 88.5bhp പവറും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
കൂടുതല്‍ പവര്‍ഫുളായ എഞ്ചിന്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി 98.69 bhp പവറും 147.6 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ K-സീരീസ് ടര്‍ബോ പെട്രോള്‍ എഞ്ചിനും ടൈസറില്‍ ലഭ്യമാണ്. പെട്രോള്‍ മോഡലുകള്‍ക്ക് പുറമെ കിലോഗ്രാമിന് 28.5 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന ടൈസറിന്റെ സിഎന്‍ജി (CNG) പതിപ്പും ജാപ്പനീസ് ബ്രാന്‍ഡ് പുറത്തിറക്കുന്നുണ്ട്.

1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭിക്കുമ്പോള്‍, ടര്‍ബോ എഞ്ചിനോടൊപ്പം 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഓഫര്‍ ചെയ്യുന്നു. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ അത്യാധുനിക സേഫ്റ്റി ഫീച്ചറുകള്‍ ടൈസറില്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നു.
കൂടാതെ എസ്‌യുവിയുടെ അകത്തളം പ്രീമിയമാക്കാനായി 360 ഡിഗ്രി ക്യാമറ, ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ (HUD), 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം എന്നിവ നല്‍കിയിരിക്കുന്നു. 5 പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാവുന്ന കാറിന് 308 ലിറ്റര്‍ ബൂട്ട് സ്‌പേസും ലഭിക്കുന്നു.നിലവില്‍ 7.25 ലക്ഷം രൂപ മുതല്‍ 12.23 ലക്ഷം രൂപ വരെയാണ് ടൈസറിന്റെ എക്‌സ്-ഷോറൂം വില വരുന്നത്.

12 വേരിയന്റുകളില്‍ ലഭ്യമാകുന്ന ടൈസര്‍ മാരുതി സുസുക്കി ഫ്രോങ്ക്‌സ്, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO എന്നീ സബ് കോംപാക്ട് എസ്‌യുവികളോടാണ് വിപണിയില്‍ ഏറ്റുമുട്ടുന്നത്. മറ്റ് കോംപാക്ട് എസ്‌യുവികളേക്കാള്‍ വില അല്‍പ്പം കൂടുതലാണെങ്കിലും ടൊയോട്ടയുടെ വിശ്വാസ്യതയാണ് ടൈസറിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. വാഹനങ്ങളുടെ ഗുണനിലവാരത്തിന് പേരുകേട്ട ടൊയോട്ട ടൈസറിന് മൂന്ന് വര്‍ഷം അല്ലെങ്കില്‍ 1 ലക്ഷം കിലോമീറ്റര്‍ വരെ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








