ചെലവഴിച്ചത് 6 ലക്ഷം രൂപ; സ്വിഫ്റ്റിനെ ലംബോര്‍ഗിനിയായി വാര്‍ത്തെടുത്ത് മെക്കാനിക്ക്

വാഹനങ്ങളെ ഇഷ്ടപ്പെടാത്തവരായി അധികം ആരും നമ്മുടെ ഇടയില്‍ ഉണ്ടാവില്ല. അതിപ്പോള്‍ ഏത് വാഹനമായലും ആദ്യ കാഴ്ചയില്‍ കണ്ണില്‍ ഉടക്കിയാല്‍ ഒന്നു നോക്കി നിന്നു പോവുക തന്നെ ചെയ്യും.

ചെലവഴിച്ചത് 6 ലക്ഷം രൂപ; സ്വിഫ്റ്റിനെ ലംബോര്‍ഗിനിയായി വാര്‍ത്തെടുത്തു മെക്കാനിക്ക്

പലര്‍ക്കും പല തരത്തിലുള്ള വാഹനങ്ങളോടാണ് ഇഷ്ടം. ചിലര്‍ ചെറിയ കാറുകളെയും ബൈക്കുകളെടും ഒക്കെ ഇഷ്ടപ്പെടുമ്പോള്‍ മറ്റ് ചിലര്‍ അതിലും വലുതിനെ ഇഷ്ടപ്പെടുന്നു. വേറെ കുറച്ച് പേര്‍ക്ക് മറ്റ് രീതിയിലുള്ള വാഹനങ്ങളെയും ഇഷ്ടപ്പെടുന്നു.

ചെലവഴിച്ചത് 6 ലക്ഷം രൂപ; സ്വിഫ്റ്റിനെ ലംബോര്‍ഗിനിയായി വാര്‍ത്തെടുത്തു മെക്കാനിക്ക്

ഇത്തരത്തില്‍ പലരുടെയും ഇഷ്ടങ്ങള്‍ പലതാണ്. ആസ്സാമിലെ കരിംഗഞ്ച് ജില്ലയില്‍ നിന്നുള്ള 31 കാരനായ നൂറുല്‍ ഹക്ക് ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. നൂറുല്‍ ഹക്ക് ഒരു മോട്ടോര്‍ മെക്കാനിക്ക് കൂടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചെലവഴിച്ചത് 6 ലക്ഷം രൂപ; സ്വിഫ്റ്റിനെ ലംബോര്‍ഗിനിയായി വാര്‍ത്തെടുത്തു മെക്കാനിക്ക്

ഇദ്ദേഹം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്, തന്റെ പഴയ മാരുതി സുസുക്കി സ്വിഫ്റ്റിനെ ആറ് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഒരു ലംബോര്‍ഗിനി പകര്‍പ്പാക്കി മാറ്റിയതോടെയാണ് വാര്‍ത്തകളില്‍ ഇടംപിടിച്ച് തുടങ്ങിയത്.

ചെലവഴിച്ചത് 6 ലക്ഷം രൂപ; സ്വിഫ്റ്റിനെ ലംബോര്‍ഗിനിയായി വാര്‍ത്തെടുത്തു മെക്കാനിക്ക്

ഇറ്റാലിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് സമാനമായി സ്വിഫ്റ്റ് പരിഷ്‌കരിക്കാന്‍ എട്ട് മാസമെടുത്തുവെന്നും അദ്ദേഹം പറയുന്നു. ജില്ലയിലെ ഭംഗാ ബസാര്‍ പ്രദേശത്ത് ഗാരേജ് നടത്തുന്ന നൂറുല്‍ ഹക്ക് ഫാസ്റ്റ് & ഫ്യൂരിയസ് സിനിമകളുടെ ആരാധകനാണ്.

ചെലവഴിച്ചത് 6 ലക്ഷം രൂപ; സ്വിഫ്റ്റിനെ ലംബോര്‍ഗിനിയായി വാര്‍ത്തെടുത്തു മെക്കാനിക്ക്

ലംബോര്‍ഗിനിസ്, ഫെറാരി മോഡലുകളോടാണ് നൂറുല്‍ ഹക്കിന്റെ ഇഷ്ടം. കഴിഞ്ഞ വര്‍ഷം കൊവിഡ് മഹാമാരി മൂലം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സമയത്താണ് സ്വിഫ്റ്റിനെ ലംബോര്‍ഗിനിയുടെ തനിപ്പകര്‍പ്പാക്കി മാറ്റുക ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്.

ചെലവഴിച്ചത് 6 ലക്ഷം രൂപ; സ്വിഫ്റ്റിനെ ലംബോര്‍ഗിനിയായി വാര്‍ത്തെടുത്തു മെക്കാനിക്ക്

ഹക്ക് ഒരു സെക്കന്‍ഡ് ഹാന്‍ഡ് മാരുതി സ്വിഫ്റ്റ് വാങ്ങി അതിന്റെ ബോഡി ഫ്രെയിം പൂര്‍ണ്ണമായും നീക്കം ചെയ്തു. തുടര്‍ന്ന് അദ്ദേഹം യുട്യൂബ് വീഡിയോകളുടെ സഹായത്തോടെ ലംബോര്‍ഗിനി വാഹനത്തിന് സമാനമായ ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.

ചെലവഴിച്ചത് 6 ലക്ഷം രൂപ; സ്വിഫ്റ്റിനെ ലംബോര്‍ഗിനിയായി വാര്‍ത്തെടുത്തു മെക്കാനിക്ക്

ഈ പ്രക്രിയയ്ക്കായി ചില അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാനും അദ്ദേഹത്തിന് ഉണ്ടായിരുന്നു. 'ഇത് ചെലവേറിയ കാര്യമാണെന്ന് തിരിച്ചറിഞ്ഞില്ല. എഞ്ചിന്‍ വാങ്ങുന്നത് മുതല്‍ അന്തിമ രൂപം നല്‍കുന്നത് വരെ മൊത്തം ചെലവ് 6,20,000 രൂപയോളം ചിലവഴിച്ചെന്നും അദ്ദേഹം പറഞ്ഞു.

ചെലവഴിച്ചത് 6 ലക്ഷം രൂപ; സ്വിഫ്റ്റിനെ ലംബോര്‍ഗിനിയായി വാര്‍ത്തെടുത്തു മെക്കാനിക്ക്

തന്റെ പരിഷ്‌കരിച്ച 'ലംബോര്‍ഗിനി'യുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ശേഷം ഹക്ക് നാട്ടുകാര്‍ക്കിടയില്‍ ഒരു സെലിബ്രിറ്റിയായി. അദ്ദേഹത്തിന്റെ വാഹനത്തിന്റെ ഉദ്ഘാടനത്തിനായി ഒരു പ്രാദേശിക സ്ഥാപനം അടുത്തിടെ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു.

ചെലവഴിച്ചത് 6 ലക്ഷം രൂപ; സ്വിഫ്റ്റിനെ ലംബോര്‍ഗിനിയായി വാര്‍ത്തെടുത്തു മെക്കാനിക്ക്

എന്നിരുന്നാലും, അത്തരമൊരു വാഹന പരിഷ്‌ക്കരണം നിയമപരമാണോയെന്നും വാഹനം ഒരു സവാരിക്ക് കൊണ്ടുപോകാന്‍ കഴിയുമോ എന്നും അദ്ദേഹത്തിന് ഉറപ്പില്ല. 'പൊലീസ് എന്നെ അറസ്റ്റ് ചെയ്ത് എന്റെ കാര്‍ പിടിച്ചെടുക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' എന്നാണ് അദ്ദേഹം പറഞ്ഞത്.

ചെലവഴിച്ചത് 6 ലക്ഷം രൂപ; സ്വിഫ്റ്റിനെ ലംബോര്‍ഗിനിയായി വാര്‍ത്തെടുത്തു മെക്കാനിക്ക്

തന്റെ കാര്‍ സംസ്ഥാനത്തുടനീളം ഓടിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ഇതിനകം പ്രാദേശിക ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും ''സര്‍ക്കാരിന് മാത്രമേ അനുമതി നല്‍കാന്‍ കഴിയൂ'' എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചെലവഴിച്ചത് 6 ലക്ഷം രൂപ; സ്വിഫ്റ്റിനെ ലംബോര്‍ഗിനിയായി വാര്‍ത്തെടുത്തു മെക്കാനിക്ക്

ഹക്ക് തന്റെ കാര്‍ വില്‍ക്കാന്‍ തയ്യാറാണെങ്കിലും ഒരു നിബന്ധനയുണ്ട്. സ്‌പോര്‍ട്‌സ് കാറുകളെപ്പോലെ തന്നെ അഭിനിവേശമുള്ള ഒരാള്‍ക്ക് വില്‍ക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. 'ഈ മോഡലിന്റെ മൂല്യം മനസിലാക്കുന്ന ഒരാളായിരിക്കണം അതെന്നും, ഒരു കായിക പ്രേമിയ്ക്ക് മാത്രമേ എന്റെ അഭിനിവേശവുമായി ബന്ധപ്പെടാന്‍ കഴിയൂ, അദ്ദേഹം പറഞ്ഞു.

ചെലവഴിച്ചത് 6 ലക്ഷം രൂപ; സ്വിഫ്റ്റിനെ ലംബോര്‍ഗിനിയായി വാര്‍ത്തെടുത്തു മെക്കാനിക്ക്

അടുത്തതായി ഒരു ഫെറാരി റെപ്ലിക്ക വികസിപ്പിക്കാന്‍ ഹക്ക് ആഗ്രഹിക്കുന്നു, പക്ഷേ അദ്ദേഹത്തിന്റെ അടുത്ത നീക്കം ആദ്യത്തെ പരിഷ്‌ക്കരിച്ച വാഹനവുമായുള്ള അനുഭവത്തെ ആശ്രയിച്ചിരിക്കും. ''ഈ കാര്‍ ഓടിക്കാന്‍ പ്രാദേശിക ഭരണകൂടം തനിക്ക് അനുമതി നല്‍കിയാല്‍, ഈ മോഡലുകള്‍ കൂടുതല്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും'' അദ്ദേഹം പറഞ്ഞു.

Source: HT Auto

Most Read Articles

Malayalam
English summary
31 Year Old Mechanic Convert Old Maruti Swift Into Lamborghini, Find Here All New Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X