ഓരോ 15 മിനിറ്റിലും 1 കാർ ഡെലിവറി; ഇന്ത്യയിലെ മാരുതി ഡീലർമാരിൽ വീണ്ടും ഒന്നാമതെത്തി മലയാളി കമ്പനി

ഇന്ത്യന്‍ വാഹന വിപണിയില്‍ അവിശ്വസനീയ നേട്ടം കുറിച്ച് കേരളത്തിന്റെ അഭിമാനമായി ഇന്‍ഡസ് മോട്ടോര്‍സ്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് നേട്ടത്തോടെ 50,482 കാറുകള്‍ വിറ്റഴിച്ചാണ് ഇന്‍ഡസ് മോട്ടോര്‍സ് ദേശീയതലത്തില്‍ ചരിത്രം കുറിച്ചത്. ഇന്ത്യയിലെ ഒരു മാരുതി സുസുക്കി ഡീലര്‍ഷിപ്പ് ഇത്രയും വലിയൊരു വില്‍പ്പന ലക്ഷ്യം വര്‍ഷത്തിനുള്ളില്‍ സ്വന്തമാക്കുന്നത് ഇതാദ്യമാണ്. ഈ നേട്ടത്തോടെ മാരുതി സുസുക്കിയുടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡീലര്‍ ശൃംഖലയെന്ന പദവി ഇന്‍ഡസ് ഊട്ടിയുറപ്പിച്ചു.2025-26 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സുസുക്കി ഇന്ത്യയിലുടനീളം 24 ലക്ഷത്തിലധികം വാഹനങ്ങള്‍ വിറ്റഴിച്ചിരുന്നു.

ഇതില്‍ കേരളത്തിലെ ഏറ്റവും വലിയ ഡീലര്‍ഷിപ്പ് ശൃംഖലയായ ഇന്‍ഡസ് മോട്ടോര്‍സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് വഹിച്ച പങ്ക് വളരെ വലുതാണ്. കേരളത്തിനകത്തും പുറത്തുമായി നൂറിലധികം ഷോറൂകളുള്ള ഇന്‍ഡസ് മോട്ടോര്‍സ് സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാരുതി സുസുക്കി ഡീലറാണ്. 50,482 കാറുകള്‍ എന്നത് ഇന്ത്യന്‍ വാഹന വിതരണ രംഗത്ത് ഒരു ഡീലര്‍ഷിപ്പ് നേടുന്ന ഏറ്റവും ഉയര്‍ന്ന വില്‍പ്പന കണക്കുകളില്‍ ഒന്നാണ്.

indus motors record sales

കഴിഞ്ഞ 13 വര്‍ഷമായി ഇന്ത്യയിലെ ഒന്നാം നമ്പര്‍ മാരുതി സുസുക്കി ഡീലര്‍ എന്ന സ്ഥാനം നിലനിര്‍ത്താന്‍ ഇന്‍ഡസ് മോട്ടോര്‍സിന് സാധിച്ചു എന്നത് അവരുടെ കൃത്യമായ ആസൂത്രണത്തിന്റെ ഫലമാണ്. വില്‍പ്പനയിലും സര്‍വീസിലും അവര്‍ പുലര്‍ത്തുന്ന മികവ് ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് നല്‍കുന്നത്. പട്ടികയില്‍ ഇന്‍ഡസ് മോട്ടോര്‍സിന് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് പോപ്പുലര്‍ കാര്‍സ് ആണ്.

പോപ്പുലര്‍ കഴിഞ്ഞ വര്‍ഷം 30,000 മുതല്‍ 35,000 വരെ വാഹനങ്ങളാണ് വിറ്റഴിച്ചത്. ഡീലര്‍ഷിപ്പ് ശൃംഖലയുടെ കരുത്ത് തന്നെയാണ് മാരുതി സുസുക്കിയുടെ വിജയത്തിന്റെ നട്ടെല്ല്. രാജ്യത്തിന്റെ ഉള്‍നാടുകളില്‍ പോലും വില്‍പ്പനാനന്തര സേവനങ്ങള്‍ ലഭ്യമാക്കാന്‍ മാരുതിക്ക് സാധിക്കുന്നത് ഇത്തരം മികച്ച ഡീലര്‍ പങ്കാളികള്‍ ഉള്ളതുകൊണ്ടാണ്.

indus motors record sales

ഇന്‍ഡസ് മോട്ടോര്‍സിന്റെ ഈ നേട്ടം ആഘോഷിക്കുന്നതിനായി കമ്പനി അടുത്തിടെ വമ്പന്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രകടനം വിലയിരുത്തി. ഇത്രയും വലിയ വില്‍പ്പന ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞത് ഉപഭോക്താക്കളുടെ അര്‍പ്പണബോധവും വിശ്വാസവും മൂലമാണെന്ന് മാനേജ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഈ സാമ്പത്തിക വര്‍ഷത്തിലെ മികച്ച പ്രകടനം മുന്നോട്ടുള്ള വലിയ യാത്രയ്ക്ക് ഇന്‍ഡസ് മോട്ടോര്‍സിന് പ്രചോദനമാണ്. രാജ്യത്തെ ഏറ്റവും മികച്ച ഡീലര്‍ഷിപ്പ് ശൃംഖലയായി തുടരാന്‍ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും അവര്‍ ഒരുക്കിയിട്ടുണ്ട്. സര്‍വീസ് സെന്ററുകളുടെ വിപുലീകരണവും ഡിജിറ്റല്‍ സംവിധാനങ്ങളിലെ നവീകരണവും വഴി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.

maruti showroom

വര്‍ഷം 300 പ്രവര്‍ത്തി ദിനം കണക്കാക്കിയാല്‍ ഓരോ ദിവസവും ഇന്‍ഡസ് വിറ്റത് 167 കാറുകളാണ്. അതായത്, കേരളത്തിലെ ഡീലര്‍ഷിപ്പ് ശൃംഖല മണിക്കൂറില്‍ ശരാശരി 17 കാറുകളും ഓരോ 15 മിനിറ്റിലും 1 കാറും ഡെലിവറി ചെയ്തു. കമ്പനിയില്‍ ഇപ്പോള്‍ 6,000-ത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നു. കൂടാതെ 2026 ഏപ്രിലിനുശേഷം 30 ഔട്ട്ലെറ്റുകള്‍ കൂടി ഇന്‍ഡസിന്റെ ചെയിനില്‍ ചേര്‍ത്തു. കേരളത്തിലെ മുക്കിലും മൂലയിലും വരെ ഇന്‍ഡസിന് സാന്നിധ്യമുണ്ട്..

ഇന്ത്യയിലെ ഉപഭോക്താക്കള്‍ മാരുതി സുസുക്കി വാഹനങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. ആദ്യത്തേത് കുറഞ്ഞ പരിപാലന ചിലവും രണ്ടാമത്തേത് മികച്ച മൈലേജുമാണ്. കൂടാതെ, വാഹനങ്ങളുടെ വിലനിര്‍ണയത്തിലെ കൃത്യതയും വിശ്വാസ്യതയും സാധാരണക്കാര്‍ക്കിടയില്‍ മാരുതിയെ പ്രിയങ്കരമാക്കുന്നു. ഒരു വാഹനം കൊണ്ടുനടക്കുന്നത് വളരെ ലളിതമാക്കുന്ന ഈ ഘടകങ്ങള്‍ തന്നെയാണ് കമ്പനിയെ ഇന്ത്യയിലെ നമ്പര്‍ വണ്‍ നിര്‍മാതാവാക്കുന്നത്.

ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ മാരുതി സുസുക്കി നിരന്തരം പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. വരാനിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ പ്രീമിയം മോഡലുകള്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതില്‍ പ്രധാനപ്പെട്ടത് പുതിയൊരു 7-സീറ്റര്‍ ഇലക്ട്രിക് എംപിവിയും ടാറ്റ പഞ്ചുമായി എതിരിടുന്ന മൈക്രോ എസ്‌യുവി മോഡലുമാണ്. ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഈ നീക്കങ്ങള്‍ വരും വര്‍ഷങ്ങളിലും വില്‍പ്പന വര്‍ദ്ധിപ്പിക്കാനും വിപണി വിഹിതം ഉയര്‍ത്താനും സഹായിക്കും.

കേരളത്തിലെ വാഹന വിപണിയില്‍ മാരുതി സുസുക്കിയുടെ സാന്നിധ്യം ഇത്രയധികം ശക്തമാക്കാന്‍ ഇന്‍ഡസ് മോട്ടോര്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരു പതിറ്റാണ്ടിലേറെ കാലമായി തുടരുന്ന ഈ വിജയഗാഥ മറ്റ് ഡീലര്‍ഷിപ്പുകള്‍ക്ക് വലിയ മാതൃകയാണ്. മികച്ച ഉപഭോക്തൃ സേവനവും കൃത്യമായ വിതരണ ശൃംഖലയും ഉള്ളിടത്തോളം കാലം മാരുതി സുസുക്കിയുടെ ഈ കുതിപ്പ് തുടരുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

More from DriveSpark

Article Published On: Sunday, April 19, 2026, 20:03 [IST]
English summary
Indus motors record sold 50482 maruti suzuki cars fy2026 record
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X