കേരളത്തിൽ അംബാസഡർ വിൽപനയ്ക്ക് പ്രീമിയർ നൽകിയ വൻ പ്രഹരം; പദ്മിനി എയർലിഫ്റ്റ് ചരിത്രം

ഇന്ന് നാം വാഹന വ്യവസായത്തിൽ ധാരാളമായി കേട്ടുവരുന്ന ഒന്നാണ് ചില മോഡലുകൾക്ക് ഡിമാൻഡ് കാരണമുള്ള നീണ്ട കാത്തിരിപ്പ് കാലയളവുകൾ. ഇവ പരമാവധി കുറയ്ക്കാൻ പ്രൊഡക്ഷൻ വർധിപ്പിക്കുക എന്നത് പോലുള്ള പരിഹാരങ്ങളാണ് ഇന്ന് പല നിർമ്മാതാക്കളും സ്വീകരിച്ച് വരുന്നത്.

കേരളത്തിൽ അംബാസഡർ വിൽപനയ്ക്ക് പ്രീമിയർ നൽകിയ വൻ പ്രഹരം; പദ്മിനി എയർലിഫ്റ്റ് ചരിത്രം

എന്നാൽ 1980 -കളിൽ വാഹനങ്ങളുടെ വൻ ഡിമാന്റിനേയും അക്കാലത്തെ സാങ്കേതിക പരിമിതികൾ മൂലമുണ്ടായ വളരെ ഉയർന്ന കാത്തിരിപ്പ് കാലയളവുകളേയും വളരെ വ്യത്യസ്തമായ തരത്തിൽ മികച്ച രീതിയിൽ നേരിട്ട ഒരു ചരിത്രം തന്നെയുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

കേരളത്തിൽ അംബാസഡർ വിൽപനയ്ക്ക് പ്രീമിയർ നൽകിയ വൻ പ്രഹരം; പദ്മിനി എയർലിഫ്റ്റ് ചരിത്രം

നമ്മുടെ രാജ്യത്ത് ഒരുകാലത്ത് റോഡുകൾ അടക്കി വാണ പ്രീമിയർ പദ്മിനിയാണ് ഈ ചരിത്രം സൃഷ്ടിച്ചത്. ഇതിനെക്കുറിച്ച് കൂടുതലറിയാൻ പ്രീമിയർ പദ്മിനിയിലെ 'ഡെലിവേർഡ് ബൈ എയർബസ്' എന്ന സ്റ്റിക്കറിന് പിന്നിലെ കഥ അറിഞ്ഞേ മതിയാവൂ.

കേരളത്തിൽ അംബാസഡർ വിൽപനയ്ക്ക് പ്രീമിയർ നൽകിയ വൻ പ്രഹരം; പദ്മിനി എയർലിഫ്റ്റ് ചരിത്രം

എൺപതുകളുടെ തുടക്കത്തിൽ ഒരു പദ്മിനി കാറിനായുള്ള കാത്തിരിപ്പ് കാലയളവ് 30 മാസം കടന്നപ്പോൾ, എയർ ഇന്ത്യയ്‌ക്കൊപ്പം പ്രീമിയർ ഓട്ടോമൊബൈൽസ് ഒരു പുതിയ ബിസിനസ്സ് തന്ത്രവുമായി മുന്നോട്ട് വന്നു.

കേരളത്തിൽ അംബാസഡർ വിൽപനയ്ക്ക് പ്രീമിയർ നൽകിയ വൻ പ്രഹരം; പദ്മിനി എയർലിഫ്റ്റ് ചരിത്രം

വിദേശ കറൻസിയിൽ പണമടച്ചാൽ, 30 ദിവസത്തിനുള്ളിൽ കാർ അടുത്തുള്ള വിമാനത്താവളത്തിലേക്ക് നേരിട്ട് വിതരണം ചെയ്യും, ഒപ്പം നീണ്ട കാത്തിരിപ്പ് കാലയളവ് ലാഭിക്കാനും കഴിയും.

കേരളത്തിൽ അംബാസഡർ വിൽപനയ്ക്ക് പ്രീമിയർ നൽകിയ വൻ പ്രഹരം; പദ്മിനി എയർലിഫ്റ്റ് ചരിത്രം

ഈ പ്രഖ്യാപനത്തിന് 10 ദിവസം കഴിഞ്ഞ് അന്നത്തെ കേരളത്തിലെ പ്രീമിയർ ഡീലർമാരായ ടി‌വി‌എസി & സൺസിന് ഈ സ്കീമിന് കീഴിൽ മാത്രം 115 ബുക്കിംഗുകളാണ് ലഭിച്ചത്. അക്കാലത്ത് കേരളത്തിൽ ധാരാളം NRI -കൾ ഉണ്ടായിരുന്നതിനാലായിരുന്നു ഇത്ര വലിയ ഡിമാൻഡ്.

കേരളത്തിൽ അംബാസഡർ വിൽപനയ്ക്ക് പ്രീമിയർ നൽകിയ വൻ പ്രഹരം; പദ്മിനി എയർലിഫ്റ്റ് ചരിത്രം

1981 ഫെബ്രുവരി 1 -ന് ബോംബെയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എയർബസ് പുതിയ പദ്മിനി എയർലിഫ്റ്റിംഗ് ആരംഭിച്ചു. എയർബസിൽ പ്രതിദിനം നാല് കാറുകൾ എന്ന നിരക്കിൽ പ്രീമിയർ തങ്ങളുടെ കാറുകൾ വിതരണം ചെയ്ത് കേരള മാർക്കറ്റിനെ പരിപാലിക്കാൻ തുടങ്ങി.

കേരളത്തിൽ അംബാസഡർ വിൽപനയ്ക്ക് പ്രീമിയർ നൽകിയ വൻ പ്രഹരം; പദ്മിനി എയർലിഫ്റ്റ് ചരിത്രം

അധിക ചെലവില്ലാതെ കാറുകൾ ഷോറൂം കണ്ടീഷനിൽ എത്തിക്കും, കൂടാതെ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഓഡോമീറ്ററിൽ ഒരു സീറോ റീഡിംഗോടെ വാഹനം എത്തുന്നതിന്റെ സംതൃപ്തി ഉപഭോക്താവിന് ലഭിക്കും. ബോംബെയിൽ നിന്ന് എയർബസ് എത്തി മണിക്കൂറുകൾക്കുള്ളൽ കാറുകൾ ഉടമയ്ക്ക് ലഭിച്ചിരുന്നു.

കേരളത്തിൽ അംബാസഡർ വിൽപനയ്ക്ക് പ്രീമിയർ നൽകിയ വൻ പ്രഹരം; പദ്മിനി എയർലിഫ്റ്റ് ചരിത്രം

നേരത്തെ കാറുകൾ 1,613 കിലോമീറ്റർ തിരുവനന്തപുരത്തേക്ക് ഓടിച്ചായിരുന്നു എത്തിച്ചിരുന്നത്. ഇത്രയും ദൂരം പുത്തൻ കാർ ഓടുന്നതിന്റെ തെയ്മാനങ്ങൾ ഒഴിവാക്കുന്നതിനൊപ്പം ഇന്ധനച്ചെലവിലും ഇൻഷുറൻസിലും നല്ലൊരു തുക ഉപഭോക്താക്കൾ ഇത്തരത്തിൽ ലാഭിക്കാം.

കേരളത്തിൽ അംബാസഡർ വിൽപനയ്ക്ക് പ്രീമിയർ നൽകിയ വൻ പ്രഹരം; പദ്മിനി എയർലിഫ്റ്റ് ചരിത്രം

തിരുവനന്തപുരിലേക്കുള്ള എയർ ഇന്ത്യ ചരക്ക് ഗതാഗതം പദ്മിനിസിന്റെ എയർലിഫ്റ്റിംഗിൽ 100 ​​ശതമാനം വർധനവ് രേഖപ്പെടുത്തി. കാറുകളുടെ വിമാന യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിനായി എയർ ഇന്ത്യ സാധാരണ ചരക്ക് നിരക്കിനെക്കാൾ 55 ശതമാനം കിഴിവും നൽകി.

കേരളത്തിൽ അംബാസഡർ വിൽപനയ്ക്ക് പ്രീമിയർ നൽകിയ വൻ പ്രഹരം; പദ്മിനി എയർലിഫ്റ്റ് ചരിത്രം

ബോംബെ മുതൽ തിരുവനന്തപുരം വരെ പദ്മിനി കാറിനെ വിമാനത്തിൽ കയറ്റാൻ 3,000 രൂപ മാത്രമേ ചെലവായിരുന്നുള്ളൂ. ഇതേ സമയം റോഡ് മാർഗം കാർ എത്തിക്കുന്നതിന് 2,900 രൂപയോളം ചെലവാക്കേണ്ടിയിരുന്നു എന്നതും ശ്രദ്ധിക്കണം.

കേരളത്തിൽ അംബാസഡർ വിൽപനയ്ക്ക് പ്രീമിയർ നൽകിയ വൻ പ്രഹരം; പദ്മിനി എയർലിഫ്റ്റ് ചരിത്രം

വലിയൊരു കാറായതിനാൽ എയർബസിന്റെ ഉള്ളിൽ ചേരുന്നത് ബുദ്ധിമുട്ടായതിനാൽ ഹിന്ധുസ്ഥാൻ അംബാസഡർ കാറുകൾ എയർലിഫ്റ്റ് ചെയ്യാൻ പറ്റിയിരുന്നില്ല എന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ അംബാസഡർ വിൽപനയ്ക്ക് പ്രീമിയർ നൽകിയ വൻ പ്രഹരം; പദ്മിനി എയർലിഫ്റ്റ് ചരിത്രം

1981-82 കാലയളവിൽ 1,750 -ൽ പരം യൂണിറ്റ് വിൽപ്പനയുമായി കേരള വിപണി അടക്കി വാണിരുന്ന ഹിന്ദുസ്ഥാൻ അംബാസഡറിന് പദ്മിനിയുടെ എയർലിഫ്റ്റിംഗ് വൻ തിരിച്ചടിയാണ് സമ്മാനിച്ചത്. അതോടൊപ്പം ടൂറിസ്റ്റ് പെർമിറ്റുള്ള ഏതൊരു വ്യക്തിക്കും പ്രീമിയർ 14 ദിവസത്തിനുള്ളിൽ കാർ ഡെലിവർ ചെയ്തിരുന്നു.

കേരളത്തിൽ അംബാസഡർ വിൽപനയ്ക്ക് പ്രീമിയർ നൽകിയ വൻ പ്രഹരം; പദ്മിനി എയർലിഫ്റ്റ് ചരിത്രം

ഇപ്പോഴത്തെ അവസ്ഥയിലെ ഗവൺമെന്റിന്റെ പരിമിതികളിൽ നിന്ന് വ്യത്യസ്തമായി, വ്യവസായങ്ങളുടെ വളർച്ചയിൽ വിദേശ കറൻസി അക്കാലത്ത് നിർണായകമായിരുന്നു. ഇവിടെ വാഹനങ്ങൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന ലാഭം വിദേശ നാണയമാക്കി മാറ്റാൻ അന്ന് സർക്കാർ സമ്മതിക്കുമായിരുന്നില്ല.

Image Sources: 1, 2, 3, 4, 5, 6

Most Read Articles

Malayalam
English summary
History Behind Airlifted By AI Stickers On Premier Padminis In 1980s. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X