ഏറ്റവും നഷ്‌ടത്തിൽ വിൽക്കുന്ന മാരുതി കാർ, 6 എയർബാഗും വില 4.70 ലക്ഷമായിട്ടും അധികമാരും വാങ്ങുന്നില്ല!

സാധാരണക്കാരൻ ഒരു കാർ വാങ്ങണമെന്ന് വിചാരിക്കുമ്പോൾ തന്നെ മാരുതി സുസുക്കി മതിയെന്ന് തീരുമാനിക്കാറുണ്ട്. അതിന്റെ കാരണം കൊണ്ടുനടക്കാൻ അധികം ചെലവ് ഒന്നും വേണ്ട എന്നുള്ളതാണ്. എന്തെങ്കിലും പണി വന്നാൽ പോക്കറ്റ് കീറാതെ വർക്ക്ക്ഷോപ്പിൽ നിന്നും ഇറക്കാനും പറ്റും. എന്നിരുന്നാലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാരുതിയുടെ എൻട്രി ലെവൽ കാറുകളുടെ കച്ചോടം വളരെ ശോകമായ അവസ്ഥയിലാണ്. ആൾട്ടോ K10, എസ്-പ്രെസോ, സെലേറിയോ, ഇഗ്നിസ് തുടങ്ങിയ മോഡലുകളെല്ലാം നഷ്‌ടത്തിലാണ് വിപണനം ചെയ്യുന്നത്. ഇതിൽ ഇഗ്നിസിന്റെ നിർമാണം അവസാനിപ്പിക്കാനും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യക്കാർ വേണ്ടവിധത്തിൽ ഗൌനിക്കാത്തതിനാൽ കാര്യമായ വിൽപ്പനയില്ലാതെ ഇഗ്നിസ് ഇഴയുകയായിരുന്നു. ഇതേ അവസ്ഥയാണ് നിലവിൽ സെലേറിയോയും നേരിടുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ വമ്പൻ നഷ്‌ടത്തോടെയാണ് കോംപാക്‌ട് ഹാച്ച്ബാക്കിന്റെ വിൽപ്പന മാരുതി അവസാനിപ്പിച്ചത്. ഇക്കാലയളവിൽ കാറിന്റെ 18,005 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. 2024-25 സാമ്പത്തിക വർഷത്തിൽ 33,025 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു.

Maruti Suzuki Celerio Sales Report FY 2025-26 Witness 45 Per Cent Down

താരതമ്യം ചെയ്യുമ്പോൾ മാരുതി സുസുക്കി സെലേറിയോയുടെ വാർഷിക വിൽപ്പനയിൽ 45 ശതമാനം നഷ്‌ടമാണ് കമ്പനിക്കുണ്ടായിരിക്കുന്നതെന്ന് സാരം. കഴിഞ്ഞ സാമ്പത്തിക വർഷം കച്ചോടത്തിൽ ഏറ്റവും നഷ്‌ടം വന്ന മോഡലും ഇതുതന്നെയാണ്. 6 എയർബാഗും, 32.85 കിലോമീറ്റർ മൈലേജും താങ്ങാനാവുന്ന വിലയും എല്ലാം ഉണ്ടായിട്ടും സെലേറിയോയ്ക്ക് ശോഭിക്കാനാവാത്തത് സങ്കടകരമായ കാര്യമാണ്. മിക്ക മാസങ്ങളിലും ഹാച്ചിന്റെ വിൽപ്പന ആയിരത്തിന് താഴെയാണെന്നതാണ് യാഥാർഥ്യം.

ടോൾബോയ് രൂപവും മികച്ച ഇൻ്റീരിയർ സ്പേസും 1.0 ലിറ്റർ പെട്രോൾ എഞ്ചിനുമായി വരുന്ന ഹാച്ച്ബാക്ക് നല്ലൊരു ഫാമിലി കാറാണെന്നതിൽ സംശയമൊന്നും വേണ്ട. ചെറിയ ബജറ്റിൽ ആദ്യം 6 എയർബാഗ് നൽകിയത് മൈലേജ് കിങായ സെലേറിയോയ്ക്കായിരുന്നുവെന്നതും ഹൈലൈറ്റാണ്. സ്ത്രീകൾക്ക് ഉപയോഗിക്കാൻ ഏറ്റവും എളുപ്പമുള്ള വാഹനങ്ങളിൽ ഒന്ന് കൂടിയാണിത് കേട്ടോ. മാരുതി സുസുക്കിയുടെ മോഡുലാർ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് സെലേറിയോ നിർമിച്ചിരിക്കുന്നത്.

Maruti Suzuki Celerio Sales Report FY 2025-26 Witness 45 Per Cent Down

1.0 ലിറ്റർ K-സീരീസ് പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കിയുടെ കോംപാക്‌ട് ഹാച്ച്ബാക്കിന്റെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 66 bhp കരുത്തിൽ പരമാവധി 92 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുമുണ്ട്. ഇതോടൊപ്പം സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനിലും സെലേറിയോ വാങ്ങിക്കാനാവുന്നതാണ് കേട്ടോ. ഇത് വലിയൊരു കാര്യമാണ്.

കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിൻ്റെ പെർഫോമൻസ് കണക്കുകൾ കുറയുമെങ്കിലും അപാര മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു കിലോ സിഎൻജിയിൽ 32.85 കിലോമീറ്റർ ഇന്ധനക്ഷമതയാണ് സെലേറിയോ സിഎൻജി നൽകുന്നത്. ഹാച്ച്ബാക്കിന്റെ പെട്രോൾ മാനുവൽ വേരിയൻ്റുകൾ ലിറ്ററിന് 24.8 കിലോമീറ്റർ വരെയും പെട്രോൾ എഎംടിക്ക് 25.75 കിലോമീറ്റർ വരെയും മൈലേജും തരുന്നുണ്ട്.

Maruti Suzuki Celerio Sales Report FY 2025-26 Witness 45 Per Cent Down

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളെല്ലാം കുത്തിനിറച്ചുകൊണ്ടാണ് മാരുതി സെലേറിയോ വിപണിയിൽ എത്തുന്നത്. അതോടൊപ്പം തന്നെ 6 എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങി സേഫ്റ്റി ഫീച്ചറുകളും കാറിലുണ്ട്.

LXI, VXI, ZXI, ZXI+ എന്നീ നാല് വേരിയൻ്റുകളാണ് സെലേറിയോ വിപണിയിലെത്തുന്നത്. 4.70 ലക്ഷം മുതൽ 6.73 ലക്ഷം രൂപ വരെയാണ് മോഡലിന് നിലവിൽ വരുന്ന എക്സ്ഷോറൂം വില. അതായത് ബേസ് മോഡലിന് പോലും 5 ലക്ഷത്തിൽ താഴെയാണ് വില വരുന്നത് എന്ന് സാരം. ഇന്ത്യയിലെ ഇതേ വിഭാഗത്തിൽ റെനോ ക്വിഡ്, ടാറ്റ ടിയാഗോ, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് പോലുള്ള പ്രമുഖൻമാരുമായാണ് സെലേറിയോയുടെ മത്സരം.

More from DriveSpark

Article Published On: Saturday, April 18, 2026, 11:03 [IST]
English summary
Maruti suzuki celerio sales report fy 2025 26 witness 45 per cent down
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X