9.56 ലക്ഷത്തിന് ബേസ് മോഡൽ ഇറക്കി, തീപോലെ കത്തിക്കയറി ടൊയോട്ട 7-സീറ്റർ എംപിവിയുടെ കച്ചോടം

മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തത്തോടെ സാധാരണക്കാരിലേക്ക് കൂടുതൽ അടുത്തവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ബലേനോ ഗ്ലാൻസയായപ്പോഴും എർട്ടിഗ റൂമിയോൺ ആയപ്പോഴും ബ്രെസ അർബൻ ക്രൂയിസർ ആയപ്പോഴും ഫ്രോങ്ക്‌സ് ടൈസർ ആയപ്പോഴുമെല്ലാം ഇന്ത്യക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ടൊയോട്ടയുടെ ബാഡ്‌ജിന്റെ വില എത്രത്തോളമുണ്ടെന്ന് വണ്ടിഭ്രാന്തൻമാരോട് ചോദിച്ചാൽ കൃത്യമായി അറിയാം. ബ്രാൻഡിന്റെ എക്കാലത്തേയും ഫേവറീറ്റ് മോഡലായ ഇന്നോവ (Toyota Innova MPV) വാങ്ങാൻ പണിമില്ലാത്തവർക്ക് ടൊയോട്ടയുടെ എംബ്ലം ഘടിപ്പിച്ച കുറഞ്ഞ വിലയുള്ള മറ്റൊരു 7-സീറ്റർ കൊടുക്കാൻ കമ്പനിക്കായതും മാരുതിയുടെ സഹായത്തോടെയാണ്.

എർട്ടിഗയുടെ റീബാഡ്‌ജ് പതിപ്പായ റൂമിയോണിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. നല്ലൊരു 7 സീറ്റർ എംപിവിയും തേടി ഷോറൂമിലെത്തുന്നവരെ നിരാശയോടെ മടക്കി അയക്കാതിരിക്കാൻ ടൊയോട്ട ഷോറൂമിൽ കരുതിവെച്ച ആയുധമായി തന്നെ ഇവനെ കരുതാം. അടുത്തിടെ റൂമിയോണിലേക്ക് പുതിയ ബേസ് വേരിയന്റ് പണിതിറക്കി ആളുകളെ ഞെട്ടിക്കാനും കമ്പനിക്ക് സാധിച്ചിരുന്നു. 10 ലക്ഷത്തിൽ താഴെ വിലയിൽ ബേസ് മോഡൽ ഇറക്കിയതോടെ തീപോലെ കത്തിക്കയറിയിരിക്കുകയാണ് ടൊയോട്ട 7-സീറ്റർ എംപിവിയുടെ കച്ചോടം.

Toyota Rumion MPV Sales Increased By 117 Per Cent In March 2026

കഴിഞ്ഞ 2026 മാർച്ച് മാസത്തിൽ ടൊയോട്ട റൂമിയോണിന്റെ 3,892 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2025 മാർച്ചിൽ വിറ്റഴിച്ച 1,793 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 117 ശതമാനത്തിന്റെ വർധനവാണ് 7 സീറ്റർ എംപിവി നേടിയെടുത്തിരിക്കുന്നത്. പുതിയ ബേസ് വേരിയന്റിന്റെ വരവ് ഇതിന് സഹായകരമായിട്ടുണ്ടെന്ന് വേണം കരുതാൻ. 9.56 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് റൂമിയോണിന്റെ E മാനുവൽ എന്ന വകഭേദത്തിനെ ബ്രാൻഡ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ബേസ് വേരിയന്റായതിനാൽ ചില ഫീച്ചറുകൾ ഒഴിവാക്കിയാണ് ടൊയോട്ട രൂപം കൊടുത്തിരിക്കുന്നത് എങ്കിലും പ്രായോഗികതയിൽ ആശാൻ മിടുമിടുക്കനാണ്. മുമ്പ് ഏറ്റവും താങ്ങാനാവുന്ന വിലയുള്ള വേരിയന്റായിരുന്ന S മാനുവലിനേക്കാൾ താഴെയാണ് പുതിയ E മാനുവൽ വേരിയന്റ് സ്ഥാനം പിടിച്ചിരിക്കുന്നത്. പുതുമോഡൽ എത്തിയതോടെ ഇപ്പോൾ എംപിവി E, S, G, V എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് തെരഞ്ഞെടുക്കാനാവുന്നത്.

Toyota Rumion MPV Sales Increased By 117 Per Cent In March 2026

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് റൂമിയോൺ E ബേസ് മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന എംപിവിക്ക് 102 bhp പവറിൽ പരമാവധി 137 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ബേസ് ആയതിനാൽ തന്നെ ഇതിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനം ജാപ്പനീസ് വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നില്ല കേട്ടോ. ഇത് ഊഹിക്കാൻ പറ്റുന്ന കാര്യമാണല്ലോ.

ഡിസൈനിൻ്റെ കാര്യത്തിലേക്ക് എത്തിയാൽ അടിസ്ഥാന രൂപം മറ്റ് വേരിയന്റുകൾക്ക് സമാനമാണ്. എന്നിരുന്നാലും ബോഡി-കളർ ഡോർ ഹാൻഡിലുകളും ഒആർവിഎമ്മുകളും പുതിയ ബേസ് മോഡലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഫ്രണ്ട് ഫെൻഡറിലാണ് സൈഡിലെ ടേൺ ഇൻഡിക്കേറ്ററുകൾ ഘടിപ്പിച്ചിരിക്കുന്നത്. ടൊയോട്ട റൂമിയോണിലെ ശ്രദ്ധേയമായ ക്രോം സറൗണ്ടുകളുള്ള വലിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ടെയിൽലാമ്പുകൾ, സിൽവർ വീൽ ക്യാപ്പുകളുള്ള 15 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയെല്ലാം അതേപടി നിലനിർത്തിയിട്ടുണ്ടെന്നത് പലരേയും ഹാപ്പിയാക്കിയേക്കാം.

Toyota Rumion MPV Sales Increased By 117 Per Cent In March 2026

അകത്തളത്തിലേക്ക് കയറിയാൽ ടൊയോട്ട റൂമിയോൺ E മാനുവൽ വേരിയന്റിൽ ഡ്യുവൽ-ടോൺ ബീജ്, ബ്ലാക്ക് തീം, ഡാഷ്‌ബോർഡിലും ഡോർ പാനലുകളിലും സിൽവർ ഇൻസേർട്ടുകൾ പോലുള്ള കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബേസ് വേരിയൻ്റായതിനാൽ തന്നെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളും ഒഴിവാക്കിയാണ് വാഹനം വിപണനത്തിന് എത്തുന്നത്. ഇതുകൂടാതെ ഡ്രൈവർ സെന്റർ ആംറെസ്റ്റ്, പിൻ യാത്രക്കാർക്കായുള്ള സീറ്റ്ബാക്ക് പോക്കറ്റുകളും എസി വെന്റുകളും ടൊയോട്ട നൽകുന്നില്ല.

മാനുവൽ എസി കൺട്രോളുകൾ, പ്രൊജക്ടർ ഹാലൊജൻ ഹെഡ്‌ലാമ്പുകൾ, കളർ മൾട്ടി-ഇൻഫോ ഡിസ്‌പ്ലേ ഉള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടിൽറ്റ്-അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ, പവർ വിൻഡോകൾ പോലുള്ള ഫീച്ചറുകൾ ഇതിൽ ലഭിക്കുന്നതാണ്. എന്തായാലും റൂമിയോണിന്റെ വിൽപ്പന കാര്യമായ രീതിയിൽ തന്നെ ഉയർന്നതിൽ ടൊയോട്ട ഹാപ്പിയായിരിക്കും. എംപിവി വിപണിയിൽ റെനോ ട്രൈബർ പോലുള്ളവയേക്കാൾ കച്ചോടമാണ് ഇപ്പോൾ എർട്ടിഗയുടെ റീബാഡ്‌ജ് മോഡലിന് ലഭിക്കുന്നത്.

More from DriveSpark

Article Published On: Sunday, April 19, 2026, 8:00 [IST]
English summary
Toyota rumion mpv sales increased by 117 per cent in march 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X