ഇറ്റാലിയൻ പൊലീസ് സേനയ്ക്ക് കരുത്തേകാൻ ആൽഫ റോമിയോ ജിയൂലിയ

ഇറ്റാലിയൻ പൊലീസ് സേനയ്ക്കായുള്ള ആദ്യത്തെ ബാച്ച് ജിയൂലിയ മോഡലുകൾ ആൽഫ റോമിയോ അദികൃതർക്ക് കൈമാറി. ഡിപ്പാർട്ട്‌മെന്റിനായി പട്രോളിംഗ് ചുമതലകൾ ഇവ നിർവഹിക്കും.

ഇറ്റാലിയൻ പൊലീസ് സേനയ്ക്ക് കരുത്തേകാൻ ആൽഫ റോമിയോ ജിയൂലിയ

പൊലീസിംഗ് ഉത്തരവാദിത്തമുള്ള ഇറ്റാലിയൻ മിലിട്ടറി ഡിവിഷനായ കാരാബിനിയേരിയിലെ ഉദ്യോഗസ്ഥർ ക്രമേണ 1,700 യൂണിറ്റ് ആൽഫ റോമിയോ ജിയൂലിയ ഉൾപ്പെടുത്തി തങ്ങളുടെ ഫ്ലീറ്റ് വ്യാപിപ്പിക്കും.

ഇറ്റാലിയൻ പൊലീസ് സേനയ്ക്ക് കരുത്തേകാൻ ആൽഫ റോമിയോ ജിയൂലിയ

ആൽഫ റോമിയോ ജിയൂലിയ കുറ്റകൃത്യങ്ങൾക്കെതിരെ ദുബായ് പൊലീസ് ഉപയോഗിക്കുന്ന സൂപ്പർകാർ പോലെയാകില്ല, പക്ഷേ പട്രോളിംഗ് ചുമതലകൾ നിർവ്വഹിക്കുന്നതിന് ശരിയായ യോഗ്യതയുള്ള ഒരു മോഡലാണ്.

ഇറ്റാലിയൻ പൊലീസ് സേനയ്ക്ക് കരുത്തേകാൻ ആൽഫ റോമിയോ ജിയൂലിയ

197 bhp കരുത്ത് പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ മോട്ടോറാണ് വാഹനത്തിന്റെ ഹൃദയം. ഈ എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റുമായി ഇണചേരുന്നു.

ഇറ്റാലിയൻ പൊലീസ് സേനയ്ക്ക് കരുത്തേകാൻ ആൽഫ റോമിയോ ജിയൂലിയ

6.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിലെത്താൻ ഇതിന് സാധിക്കും, കാറിന് മണിക്കൂറിൽ 230 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാൻ കഴിയും.

ഇറ്റാലിയൻ പൊലീസ് സേനയ്ക്ക് കരുത്തേകാൻ ആൽഫ റോമിയോ ജിയൂലിയ

ബ്ലാക്ക് നിറവും കാരാബിനിയേരി മോഡലുകളിലെ ഔദ്യോഗിക ലിവറികളും കൊണ്ട് ഗിയൂലിയ വളരെ ആകർഷണീയമായി കാണപ്പെട്ടുന്നു. എന്നാൽ ഈ കാറുകളെക്കുറിച്ചുള്ള ഏറ്റവും രസകരമായ കാര്യം, പൊലീസുകാർക്കായി ഉദ്ദേശിച്ചിട്ടുള്ള ഈ നിർദ്ദിഷ്ട മോഡലുകൾക്ക് പ്രത്യേക അപ്‌ഗ്രേഡുകൾ ലഭിച്ചു എന്നതാണ്.

ഇറ്റാലിയൻ പൊലീസ് സേനയ്ക്ക് കരുത്തേകാൻ ആൽഫ റോമിയോ ജിയൂലിയ

ഓരോ മോഡലിനും ആക്രമണങ്ങളിൽ നിന്നും മറ്റും സംരക്ഷിക്കുന്നതിന് വിൻഡോകളിലും മുൻ ഡോറുകളിലും B4 ലെവൽ ആർമർ ഘടിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ റൂഫിലെ മൂന്ന് എമർജൻസി വാർണിംഗ് ലൈറ്റുകളും കസ്റ്റമൈസ് ചെയ്യാവുന്നതാണ്.

ഇറ്റാലിയൻ പൊലീസ് സേനയ്ക്ക് കരുത്തേകാൻ ആൽഫ റോമിയോ ജിയൂലിയ

ജിയൂലിയയ്ക്കുള്ളിൽ മൂന്ന് പൊലീസുകാരേയും ഒരു കുറ്റവാളിയേയും വഹിക്കാൻ ഇടമുണ്ട്. 70 വർഷം മുമ്പ് സർവ്വീസിൽ പ്രവേശിച്ച 1900M "മാട്ട" -യുടെ ആദ്യത്തെ യൂണിറ്റുകളുമായി ഇറ്റലിയിലെ നിയമ നിർവ്വഹണ ഏജൻസികളുമായി ആൽഫ റോമിയോയ്ക്ക് വളരെക്കാലമായി നീണ്ടുനിൽക്കുന്ന ഒരു ബന്ധമുണ്ട്. ഈ അസോസിയേഷനുമായി തുടരാൻ ആഗ്രഹിക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഇറ്റാലിയൻ പൊലീസ് സേനയ്ക്ക് കരുത്തേകാൻ ആൽഫ റോമിയോ ജിയൂലിയ

ലോകമെമ്പാടും കൂടുതൽ കഴിവുള്ള വാഹനങ്ങൾ ദൈനംദിന ചുമതലകളിൽ ഉദ്യോഗസ്ഥരെ സഹായിക്കാൻ പൊലീസ് വകുപ്പുകൾ തേടുന്നു. വളരെ കരുത്തുറ്റ എഞ്ചിനുകളുള്ള കാറുകൾ മുതൽ ഇലക്ട്രിക് വാഹനങ്ങൾ വരെ, കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിനും പതിവ് പട്രോളിംഗ് ചുമതലകൾക്കുമായി കൊണ്ടുവരുന്ന വാഹനങ്ങളിൽ കാര്യമായ മാറ്റമുണ്ട്.

ഇറ്റാലിയൻ പൊലീസ് സേനയ്ക്ക് കരുത്തേകാൻ ആൽഫ റോമിയോ ജിയൂലിയ

സൂപ്പർ കാറുകളും ബോൾഡ് ആഢംബര വാഹനങ്ങളുമുള്ള ദുബായ് പൊലീസ് ഈ നീക്കത്തിൽ ശക്തരായി തുടരുമ്പോൾ, ആൽഫ റോമിയോ ജിയൂലിയ പോലുള്ള കാറുകൾ ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ കഴിവുള്ളവരായിരിക്കണം.

Most Read Articles

Malayalam
English summary
Italian Police Force Adds Alfa Romeo Giulia To Their Fleet. Read in Malayalam.
Story first published: Tuesday, May 25, 2021, 20:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X