രാജ്യം കാത്തിരുന്ന ₹10.49 ലക്ഷത്തിന്റെ എസ്‌യുവി നിരത്തിലിറങ്ങി! മൈലേജുള്ള മോഡൽ കിട്ടാൻ ക്ഷമ വേണം
ഇന്ത്യയില്‍ മിഡ്‌സൈസ് എസ്‌യുവി വിപ്ലവത്തിന് തുടക്കമിട്ട റെനോ ഡസ്റ്റര്‍ (Renault Duster), നാല് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കൂടുതല്‍ കരുത്തനായി തിരിച്ചെത്തിയിരിക്കുകയാണ്. റെനോ ഡസ്റ്ററിന്റെ മൂന്നാം തലമുറ പതിപ്പിന്റെ ടര്‍ബോ പെട്രോള്‍ വേരിയന്റുകളുടെ കസ്റ്റമര്‍ ഡെലിവറി കഴിഞ്ഞ ദിവസം ആരംഭിച്ചു. മാര്‍ച്ച് 17-ന് ഔദ്യോഗികമായി ലോഞ്ച് ചെയ്ത ഈ എസ്‌യുവിയുടെ ഡെലിവറി (Renault Duster Delivery) രാജ്യത്തുടനീളമുള്ള റെനോ ഡീലര്‍ഷിപ്പുകള്‍ വഴി ഈ മാസം മുതല്‍ സജീവമായിട്ടുണ്ട്. വലിയ ആവേശത്തോടെയാണ് ഉപഭോക്താക്കള്‍ ഈ ഫ്രഞ്ച് കരുത്തനെ സ്വീകരിക്കുന്നത്.
അത്യാധുനിക ഫീച്ചറുകളും കരുത്തുറ്റ പവര്‍ട്രെയിനുമായി എത്തിയ ഡസ്റ്റര്‍ വിപണിയില്‍ തരംഗമാകുമ്പോള്‍, വാഹനത്തിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പിനായി കാത്തിരിക്കുന്നവര്‍ക്ക് ചെറിയ നിരാശയുണ്ട്. ടര്‍ബോ മോഡലുകള്‍ നിരത്തുകള്‍ കീഴടക്കുമ്പോള്‍ ഹൈബ്രിഡ് പ്രേമികള്‍ ഈ വര്‍ഷം ദീപാവലി വരെ കാത്തിരിക്കേണ്ടി വരും.2026 റെനോ ഡസ്റ്ററിന് 10.49 ലക്ഷം രൂപയാണ് കമ്പനി പ്രാരംഭ എക്‌സ്-ഷോറൂം വില നിശ്ചയിച്ചിട്ടുള്ളത്.

ഉയര്‍ന്ന വേരിയന്റിന് 18.69 ലക്ഷം രൂപ മുടക്കണം. മിഡ്-സൈസ് എസ്‌യുവിക്ക് ഇതിനകം തന്നെ മികച്ച പ്രീ-ബുക്കിംഗാണ് ലഭിച്ചത്. 21,000 രൂപ നല്‍കി 'ആര്‍ പാസ്' (R Pass) വൗച്ചറുകള്‍ വഴി ബുക്ക് ചെയ്തവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാഹനം വിതരണം ചെയ്യുന്നത്. റെനോ ഗ്രൂപ്പ് മോഡുലാര്‍ പ്ലാറ്റ്ഫോമിനെ (RGMP) അടിസ്ഥാനമാക്കിയാണ് പുതിയ ഡസ്റ്റര്‍ പണികഴിപ്പിച്ചിരിക്കുന്നത്.
4,346 mm നീളവും 2,657 mm വീല്‍ബേസും ഉള്ള എസ്‌യുവിക്ക് 212 mm ഗ്രൗണ്ട് ക്ലിയറന്‍സാണുള്ളത്. ഷാര്‍പ്പ് അപ്രോച്ച് (26.9 ഡിഗ്രി), ഡിപ്പാര്‍ച്ചര്‍ (34.7 ഡിഗ്രി) ആംഗിളുകള്‍ ന്യൂജെന്‍ ഡസ്റ്ററിന് മികച്ച ഓഫ്-റോഡ് ശേഷി നല്‍കുന്നുണ്ട്. സേഫ്റ്റിയുടെ കാര്യത്തില്‍ 5-സ്റ്റാര്‍ റേറ്റിംഗ് ലക്ഷ്യമിട്ടാണ് ഇതിന്റെ നിര്‍മ്മാണം. രണ്ട് ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതിയ ഡസ്റ്റര്‍ ഇപ്പോള്‍ വിപണനം ചെയ്യുന്നത്.
കൂടുതല്‍ കരുത്തുള്ള ടര്‍ബോ TCe 160 മോഡല്‍ 163 hp പവറും 280 Nm ടോര്‍ക്കും നല്‍കുന്നു. ഇതില്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഡിസിടി (DCT) ഗിയര്‍ബോക്‌സ് ലഭ്യമാണ്. രണ്ടാമത്തെ ടര്‍ബോ TCe 100 മോഡല്‍ 100 hp പവറും 160 Nm പീക്ക് ടോര്‍ക്കുമാണ് വാഗ്ദാനം ചെയ്യുന്നത്. എന്‍ട്രി ലെവല്‍ മോഡല്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാകും ലഭ്യമാകുക.
ആത്യാധുനിക സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ക്യാബിനാണ് പുതിയ ഡസ്റ്ററിന്റെ മറ്റൊരു സവിശേഷത. ഗൂഗിള്‍ ഇന്റഗ്രേഷനോട് കൂടിയ 10.1 ഇഞ്ച് ഓപ്പണ്‍ആര്‍ ലിങ്ക് ടച്ച്സ്‌ക്രീനും 10.25 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേയും ഇതിലുണ്ട്. കൂടാതെ, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ ഉള്‍പ്പെടെ 17 ADAS സേഫ്റ്റി ഫീച്ചറുകളും എസ്‌യുവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. അറുപതിലധികം കണക്റ്റഡ് കാര്‍ സര്‍വീസുകളും എസ്‌യുവിയില്‍ ലഭ്യമാണ്.

ടര്‍ബോ പെട്രോള്‍ മോഡലുകള്‍ എത്തിയെങ്കിലും ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് ബുക്ക് ചെയ്തവര്‍ 2026 ദീപാവലി വരെ കാത്തിരിക്കണം. സ്‌ട്രോംഗ് ഹൈബ്രിഡ് ഇ-ടെക് 160പതിപ്പിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ കാലതാമസമെന്ന് കമ്പനി അറിയിച്ചു. 1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്നതാണ് ഇതിന്റെ ഹൈബ്രിഡ് സിസ്റ്റം.
ഹൈബ്രിഡ് മോഡലിന്റെ 1.4 kWh ബാറ്ററി ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഫൈന്‍ ട്യൂണ്‍ ചെയ്ത് കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള തയാറെടുപ്പിലാണ് റെനോ. ഉല്‍പ്പാദന പ്ലാനുകളില്‍ ചില മാറ്റങ്ങള്‍ വരുത്തി മികച്ച നിലവാരം ഉറപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ദീപാവലി സീസണോടെ കൂടുതല്‍ കരുത്തുള്ള ഈ ഹൈബ്രിഡ് പതിപ്പുകള്‍ നിരത്തുകളില്‍ സജീവമാകുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍. 2022-ല്‍ ഡസ്റ്റര്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച സമയത്തുള്ളതിനേക്കാള്‍ കടുത്ത മത്സരമാണ് നിലവില്‍ സെഗ്‌മെന്റില്‍ നടന്ന് കൊണ്ടിരിക്കുന്നത്.

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ സിയറ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, മാരുതി വിക്‌ടോറിസ് തുടങ്ങിയ വമ്പന്‍മാരുമായാണ് ഡസ്റ്ററിന്റെ പോരാട്ടം. 2012-ല്‍ ഇന്ത്യയില്‍ എസ്‌യുവി വിപ്ലവം തുടങ്ങിയ ഡസ്റ്ററിന്റെ തിരിച്ചുവരവ് വിപണിയില്‍ വലിയ ഓളം സൃഷ്ടിച്ചിട്ടുണ്ട്. ഹൈബ്രിഡ് പതിപ്പ് കൂടി എത്തുന്നതോടെ ഡസ്റ്ററിന്റെ ഹൈപ്പ് വാനോളം ഉയരും. അതിന് ഇനി ഏതാനും മാസങ്ങള്‍ കൂടി നാം കാത്തിരിക്കണം.


Click it and Unblock the Notifications








