YouTube

'മെയ്ക്ക് ഇൻ ഇന്ത്യ' ആഡംബര കോച്ചുകൾ ടെസ്റ്റ് ചെയ്യുന്നു

By Santheep

തീവണ്ടിയിൽ ആഡംബരയാത്ര ആഗ്രഹിക്കുന്നവർക്കുവേണ്ടി മെയ്ക്ക് ഇൻ ഇന്ത്യ കോച്ചുകൾ നിർമിക്കുന്ന തിരക്കുകളിലായിരുന്നു റെയിൽവേ. ഈ കോച്ചുകൾ ഇപ്പോൾ ടെസ്റ്റിങ്ങിലാണ്. അടുത്തുതന്നെ പാളങ്ങളിലേക്ക് ഇറങ്ങും ഇവ.

ഏതുതരം കോച്ചുകളും ഇന്ത്യയിൽത്തന്നെയാണ് നിർമിക്കാറുള്ളത്. ഈ കോച്ചുകൾക്ക് മെയ്ക്ക് ഇൻ ഇന്ത്യ കോച്ചുകൾ എന്ന വിശേഷണം നൽകിയത് ചില പ്രചാരണപരിപാടികളുടെ ഭാഗമാകാനാണ് വഴി. ഇവിടെ മെയ്ക്ക് ഇൻ ഇന്ത്യ ആഡംബരകോച്ചുകളെക്കുറിച്ച് വായിക്കാം.

'മെയ്ക്ക് ഇൻ ഇന്ത്യ' ആഡംബര കോച്ചുകൾ ടെസ്റ്റ് ചെയ്യുന്നു

24 ആഡംബര കോച്ചുകളാണ് ഇന്ത്യൻ റെയിൽവേ നിർമിച്ചിരിക്കുന്നത്. അടുത്തുതന്നെ ഇവയുടെ ലോഞ്ച് ചടങ്ങ് നടക്കുമെന്നാണ് അറിയുന്നത്.

ലോകത്തിലെ ഏറ്റവും വിലയേറിയ കാര്‍ കീകള്‍

'മെയ്ക്ക് ഇൻ ഇന്ത്യ' ആഡംബര കോച്ചുകൾ ടെസ്റ്റ് ചെയ്യുന്നു

2011ൽ തുടങ്ങിയ ഒരു പദ്ധതിയാണ് ഇപ്പോൾ മെയ്ക്ക് ഇൻ ഇന്ത്യ എന്ന വിശേഷണത്തോടെ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ റിസർവേഷൻ കോച്ചുകളുടെയും ഇന്റീരിയർ കൂടുതൽ മികവുറ്റതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി തുടങ്ങിയത്.

ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഫോര്‍മുല വണ്‍ താരങ്ങള്‍

'മെയ്ക്ക് ഇൻ ഇന്ത്യ' ആഡംബര കോച്ചുകൾ ടെസ്റ്റ് ചെയ്യുന്നു

ഭോപ്പാലിനും ബിനയ്ക്കും ഇടയിലാണ് ഈ കോച്ചുകളുടെ ടെസ്റ്റ് നടക്കുന്നത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ ഇവ ടെസ്റ്റ് ചെയ്യുന്നതായി റെയിൽവേ അറിയിക്കുന്നു. കോച്ചുകൾ പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം സർവീസിന് ഇറങ്ങും.

ലോകത്തിലെ ഏറ്റവും മനോഹരമായ സ്വപ്‌നയാനം

'മെയ്ക്ക് ഇൻ ഇന്ത്യ' ആഡംബര കോച്ചുകൾ ടെസ്റ്റ് ചെയ്യുന്നു

ഭോപ്പാലിലെ കോച്ച് റീഹാബിലിറ്റേഷൻ വർക്‌ഷോപ്പിലാണ് മെയ്ക്ക് ഇൻ ഇന്ത്യ ആഡംബര കോച്ചുകൾ നിർമിച്ചത്. സഞ്ചരിക്കുമ്പോൾ സംഭവിക്കാനിടയുള്ള കുലുക്കം പരമാവധി ഒഴിവാക്കുന്ന വിധത്തിലാണ് കോച്ചുകളുടെ നിർമാണം. ഓരോ സീറ്റും കുലുക്കം അനുഭവപ്പെടാതിരിക്കാനായി സവിശേഷമായ രീതിയിൽ നിർമിച്ചിരിക്കുന്നു.

ദുബൈയില്‍ സൂപ്പര്‍കാറുകള്‍ ടാക്‌സികളാവുന്നു

'മെയ്ക്ക് ഇൻ ഇന്ത്യ' ആഡംബര കോച്ചുകൾ ടെസ്റ്റ് ചെയ്യുന്നു

ഓരോ കംപാർട്ടുമെന്റിനും പ്രത്യേക മൊബൈൽ, ലാപ്ടോപ് ചാർജിങ് പോയിന്റുകൾ നൽകിയിട്ടുണ്ട്. വിലയേറിയ ഉൽപന്നങ്ങളാണ് അപ്ഹോൾസ്റ്ററി ജോലികൾക്കായി ഉപയോഗിച്ചിരിക്കുന്നത്.

ക്രിമിനലുകളെ തിരിച്ചറിയാന്‍ ദുബൈ പൊലീസിന് ഗൂഗിള്‍ ഗ്ലാസ്

'മെയ്ക്ക് ഇൻ ഇന്ത്യ' ആഡംബര കോച്ചുകൾ ടെസ്റ്റ് ചെയ്യുന്നു

എൽഇഡി റീഡിങ് ലൈറ്റുകൾ, സ്നാക്ക് ടേബിൾ, ബയോ ടോയ്ലെറ്റ് സിസ്റ്റം, വലിപ്പമേറിയ ബെർത്തുകൾ തുടങ്ങിയ സംവിധാനങ്ങളോടെയാണ് ഓരോ കോച്ചും വരുന്നത്.

സൈക്കിളിലേറി ചിരി വരുമ്പോള്‍

'മെയ്ക്ക് ഇൻ ഇന്ത്യ' ആഡംബര കോച്ചുകൾ ടെസ്റ്റ് ചെയ്യുന്നു

രാജധാനി എക്സ്‌പ്രസ്സ് തുടങ്ങിയ തീവണ്ടികളിലാണ് ഈ കോച്ചുകൾ ആദ്യം ഘടിപ്പിക്കുക. ആകെ 111 കോച്ചുകളാണ് നിർമിക്കുന്നത്. ഇവയിൽ 87 എണ്ണം നോൺ ഏസിയാണ്. 13 എണ്ണം ഏസി കോച്ചുകളാണ്.

ലോകത്തിലെ ഏറ്റവും വലിയ കാര്‍ വാഷ് കമ്പനി

'മെയ്ക്ക് ഇൻ ഇന്ത്യ' ആഡംബര കോച്ചുകൾ ടെസ്റ്റ് ചെയ്യുന്നു

ഓരോ ഏസി കോച്ചിനും 70 ലക്ഷം രൂപ നിർമാണച്ചെലവ് വന്നിട്ടുണ്ട്. സ്ലീപ്പർ കോച്ചുകൾക്ക് 49 ലക്ഷം രൂപ വീതവും.

നാസയുടെ റോക്കറ്റ് പൊട്ടിത്തെറിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത്

കൂടുതൽ

കൂടുതൽ

ലോകത്തിലെ ഏറ്റവും നല്ല വിമാന സര്‍വീസുകള്‍

ഈ റെയിൽപാതകൾ നിങ്ങളെ പേടിപ്പിക്കും!!

ലോകത്തിലെ ഏറ്റവും കരുത്തേറിയ തീവണ്ടികള്‍!

ലോകത്തിലെ ഏറ്റവും കരുത്തേറിയ തീവണ്ടികള്‍!

Most Read Articles

Malayalam
English summary
Stunning Interiors Of New Train coaches designed under Make In India program.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X