ക്രിമിനലുകളെ തിരിച്ചറിയാന്‍ ദുബൈ പൊലീസിന് ഗൂഗിള്‍ ഗ്ലാസ്

By Santheep

നവീന സാങ്കേതികതകള്‍ സ്വായത്തമാക്കുന്നതില്‍ ദുബൈ പൊലീസ് ലോകത്തിന് എന്നും മാതൃകയാണ്. അതിവേഗമുള്ള സ്‌പോര്‍ട്‌സ് കാര്‍ അടക്കമുള്ള സന്നാഹങ്ങളോടെ ദുബൈ പൊലീസ് തങ്ങളുടെ ജോലി ഏറ്റവും കാര്യക്ഷമമായി നിര്‍വഹിക്കാന്‍ ശ്രമിക്കുന്നു. ഏറ്റവും പുതിയ വാര്‍ത്തകള്‍ പറയുന്നത് പൊലീസ് സേന ഗൂഗിള്‍ ഗ്ലാസ്സുകള്‍ സ്വന്തമാക്കുന്നതിനെക്കുറിച്ചാണ്.

ഗൂഗിള്‍ ഗ്ലാസ്സുകൊണ്ട് ദുബൈ പൊലീസിന് ചില പ്രത്യേക ഉപയോഗങ്ങളുണ്ട്. കൂടുതല്‍ ചര്‍ച്ച ചെയ്യുന്നു, ചിത്രത്താളുകളില്‍.

ക്രിമിനലുകളെ തിരിച്ചറിയാന്‍ ദുബൈ പൊലീസിന് ഗൂഗിള്‍ ഗ്ലാസ്

ചിത്രങ്ങളിലൂടെ നീങ്ങുക.

ക്രിമിനലുകളെ തിരിച്ചറിയാന്‍ ദുബൈ പൊലീസിന് ഗൂഗിള്‍ ഗ്ലാസ്

ഗൂഗിള്‍ ഗ്ലാസ്സിലെ കാമറയുടെ സഹായമാണ് ദുബൈ പൊലീസിന് ഏറെ ആവശ്യമായി വരിക. ക്രിമിനലുകളെ തിരിച്ചറിയാന്‍ ഗൂഗിള്‍ ഗ്ലാസ്സിനെ പ്രത്യേകമായി സന്നാഹപ്പെടുത്തും.

ക്രിമിനലുകളെ തിരിച്ചറിയാന്‍ ദുബൈ പൊലീസിന് ഗൂഗിള്‍ ഗ്ലാസ്

കസ്റ്റമൈസ് ചെയ്‌തെടുത്താണ് ഗൂഗിള്‍ ഗ്ലാസ്സ് ദുബൈ പൊലീസ് ഉപയോഗിക്കുക. മുഖം തിരിച്ചറിയാന്‍ സാധിക്കുന്ന സംവിധാനം ഗൂഗിള്‍ ഗ്ലാസ്സിനോടു ചേര്‍ക്കും. ഇതുവഴി ക്രിമിനലുകളെ തിരിച്ചറിയാന്‍ പൊലീസിന് എളുപ്പത്തില്‍ സാധിക്കും.

ക്രിമിനലുകളെ തിരിച്ചറിയാന്‍ ദുബൈ പൊലീസിന് ഗൂഗിള്‍ ഗ്ലാസ്

ഗൂഗിള്‍ ഗ്ലാസ്സില്‍ ദുബൈ പൊലീസ് ചേര്‍ക്കുന്ന സോഫ്റ്റ്‌വെയര്‍ നിരത്തുകളില്‍ പ്രത്യക്ഷപ്പെടുന്ന മുഖങ്ങള്‍ നിരന്തരമായി സ്‌കാന്‍ ചെയ്തുകൊണ്ടിരിക്കും. പൊലീസിന്റെ ഡാറ്റാബേസിലെ മുഖങ്ങളുമായി താരതമ്യവും നടന്നുകൊണ്ടിരിക്കും. സാമ്യത തോന്നിയാല്‍ അലര്‍ട്ട് പുറപ്പെടുവിക്കും.

ക്രിമിനലുകളെ തിരിച്ചറിയാന്‍ ദുബൈ പൊലീസിന് ഗൂഗിള്‍ ഗ്ലാസ്

തുടക്കത്തില്‍ ട്രാഫിക് നിയമലംഘനങ്ങളും മറ്റുമാണ് ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച് പൊലീസ് പരിശോധിക്കുക. മുഖം തിരിച്ചറിയല്‍ സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം ടെസ്റ്റ് ചെയ്തു വരുന്നതേയുള്ളൂ.

ക്രിമിനലുകളെ തിരിച്ചറിയാന്‍ ദുബൈ പൊലീസിന് ഗൂഗിള്‍ ഗ്ലാസ്

ഗൂഗിള്‍ ഗ്ലാസ്സിന്റെ വില നിലവില്‍ 1500 ഡോളറിന്റെ പരിസരത്താണ്. ദുബൈ പൊലീസിനെ സംബന്ധിച്ചിടത്തോളം ഇവയുടെ യഥാര്‍ത്ഥ ഉപയോഗം ടൂറിസവുമായി ബന്ധപ്പെട്ടു തന്നെയാകും. എയര്‍പോര്‍ട്ടിലും മാളുകള്‍ക്കു മുമ്പിലും കറങ്ങുന്ന പൊലീസ് സൂപ്പര്‍കാറുകളിലെ ഓഫിസര്‍മാര്‍ ഈ ഗ്ലാസ്സുകള്‍ അണിഞ്ഞായിരിക്കും ഇനി പ്രത്യക്ഷപ്പെടുക എന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Identifying wanted criminals is about to get a whole lot easier for Dubai police thanks to the camera built into Google Glass
Story first published: Wednesday, October 8, 2014, 10:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X