നാസയുടെ റോക്കറ്റ് പൊട്ടിത്തെറിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത്

By Santheep

അമേരിക്കയിലെ വിർജിനിയയിൽ നടന്ന റോക്കറ്റ് സ്ഫോടനം അന്തർദ്ദേശീയമാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഒക്ടോബർ 28നായിരുന്നു സംഭവം. അന്റാരീസ് എന്നു പേരായ റോക്കറ്റാണ് ലോഞ്ച് കേന്ദ്രത്തിൽ നിന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറിച്ചത്.

പടക്കോപ്റ്റര്‍ നിര്‍മിക്കാന്‍ എയര്‍ബസ് ഇന്ത്യന്‍ സഖ്യം തെരയുന്നു

ഈ അപകടത്തിന്റെ വ്യക്തതയേറിയ ചിത്രങ്ങൾ നാസ പുറത്തു വിട്ടിരിക്കുകയാണിപ്പോൾ. ചിത്രങ്ങളും വിവരങ്ങളും താഴെ കാണാം.

നാസയുടെ റോക്കറ്റ് പൊട്ടിത്തെറിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത്

ഒക്ടോബർ 28ന് രാത്രിയിലായിരുന്നു സംഭവം. വിർജീനിയയിലെ നാസയുടെ വാല്ലോപ്സ് ഫ്ലൈറ്റ് ഫെസിലിറ്റിയിൽ നിന്ന് റോക്കറ്റ് കുതിച്ചുയർന്നു. ഉയർന്ന നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു.

നാസയുടെ റോക്കറ്റ് പൊട്ടിത്തെറിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത്

അമേരിക്കയുടെ ഓർബിറ്റൽ സയൻസസ് നിർമിച്ചെടുത്തതാണ് ഈ റോക്കറ്റ്. വാഹനത്തിനുണ്ടായ തകരാർ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. നാസ നൽകുന്ന സൂചനകൾ ഇപ്രകാരമാണ്:

നാസയുടെ റോക്കറ്റ് പൊട്ടിത്തെറിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത്

....റോക്കറ്റിന്റെ ലിക്വിഡ് ഓക്സിജൻ ടർബോപമ്പിൽ ഘടകഭാഗങ്ങൾ തമ്മിലുരഞ്ഞ് തീയുണ്ടാവുകയും അത് പൊട്ടിത്തെറിക്ക് കാരണമാവുകയും ചെയ്തുവെന്നാണ് ആകെ ലഭിക്കുന്ന വിവരം. ഇത് എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിൽ നാസയും ഓർബിറ്റലും വ്യക്തമായ തീരുമാനത്തിലെത്തിയിട്ടില്ല.

നാസയുടെ റോക്കറ്റ് പൊട്ടിത്തെറിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത്

അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലേക്ക് ഭക്ഷ്യവസ്തുക്കൾ അടക്കമുള്ളവയുമായി യാത്രതിരിച്ച റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. ഓർബിറ്റൽ ഇതിനുമുമ്പ് രണ്ടുതവണ റോക്കറ്റുകൾ സ്പേസ് സ്റ്റേഷനിലേക്ക് പറഞ്ഞയച്ചിട്ടുണ്ട്. മൂന്നാമത്തെ ശ്രമമാണ് പരാജയപ്പെട്ടത്.

നാസയുടെ റോക്കറ്റ് പൊട്ടിത്തെറിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത്

ഇത്തരം റോക്കറ്റുകൾ നിർമിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി നാസയുമായി കരാറിലുള്ള കമ്പനികളിലൊന്നാണ് ഓർബിറ്റൽ സയൻസസ് കോർപറേഷൻ. സ്പേസ്എക്സ് എന്ന മറ്റൊരു കമ്പനി സമാനമായ ഒരു ശ്രമം ഈയിടെ നടത്തി പരാജയപ്പെട്ടത് വാർത്തയായിരുന്നു.

നാസയുടെ റോക്കറ്റ് പൊട്ടിത്തെറിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത്

എൻജിൻ ഡിസൈനിലെ പ്രശ്നമായിരിക്കാം ഓർബിറ്റൽ നിർമിച്ച റോക്കറ്റിന്റെ തകർച്ചയ്ക്ക് കാരണമായതെന്നാണ് നാസയിലെ എൻജിനീയർമാർ വിശ്വസിക്കുന്നത്. ഇവരിൽ ചിലർ ഈ തിയറിയോട് വിയോജിക്കുന്നുമുണ്ട്. റോക്കറ്റ് ശരിയായ വിധത്തിൽ അസംബ്ൾ ചെയ്യാത്തതാവാം കാരണമെന്നാണ് ഇവരുടെ വാദം.

നാസയുടെ റോക്കറ്റ് പൊട്ടിത്തെറിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത്

അമേരിക്കൻ കമ്പനിയായ എയ്റോജെറ്റ് നിർമിച്ച എൻജിനാണ് ഓർബിറ്റൽ തങ്ങളുടെ അന്റാരീസ് റോക്കറ്റിൽ ഉപയോഗിച്ചതെന്ന് കേൾക്കുന്നു. തങ്ങളുടെ അടുത്ത നിർമിതിയിൽ റഷ്യൻ കമ്പനിയായ എൻപിഒ എനർഗോമാഷ് നിർമിച്ച എൻജിനായിരിക്കും ഉപയോഗിക്കുക. ഈ റോക്കറ്റ് 2016 അവസാനത്തോടെ സജ്ജമാകും.

കൂടുതൽ

കൂടുതൽ

ലോകത്തിലെ പോലീസ്‍ വണ്ടികള്‍

ഐസിസ്സിനു മേൽ തീമഴ പെയ്യിച്ച് റഷ്യൻ 'ബ്ലേസിങ് സൺ' മിസ്സൈൽ ലോഞ്ചർ

ചെരിപ്പിലേറി ഓഫീല്‍ പോകാം!

കൊടിയ വേഗം തീര്‍ക്കാന്‍ ബ്ലഡ്ഹൗണ്ട് എസ്എസ്‌സി തയ്യാര്‍

Most Read Articles

Malayalam
കൂടുതല്‍... #auto facts
English summary
Nasas Antares rocket explosion images.
Story first published: Saturday, November 7, 2015, 16:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X