ലോകത്തിലെ പോലീസ്‍ വണ്ടികള്‍

Posted By:

മഹീന്ദ്ര ജീപ്പിന്‍റെ ശബ്ദത്തിനുപോലും ഒരു അധികാരഭാവമുണ്ട്. ജീപ്പിന്‍റെ ശബ്ദം കേട്ടാല്‍ ചീട്ട് വലിച്ചെറിഞ്ഞോടുന്ന നാട്ടുമ്പുറത്തെ കളിക്കമ്പക്കാരെ നിങ്ങള്‍ക്കോര്‍മയുണ്ടാകും. അധികാരത്തിന്‍റെ ശക്തി ശബ്ദത്തിലൂടെയും കാഴ്ചയിലൂടെയുമെല്ലാം നമുക്ക് തിരിച്ചറിയാം.

ലോകത്തെല്ലായിടത്തും കാര്യങ്ങള്‍ ഇതുപോലൊക്കെത്തന്നെയാണ്. വാഹനത്തിന്‍റെ കാഴ്ചയില്‍ തന്നെ കുറ്റവാളി ഞെട്ടിത്തെറിക്കണം. ഇനി കുറ്റവാളി ഞെട്ടിയില്ലെങ്കിലും സാധാരണക്കാര്‍ ഞെട്ടണം. കുറ്റവാളിയും തന്നെപ്പോലെ ഞെട്ടുമെന്ന് അവര്‍ ഭാവന ചെയ്യണം. അധികാരം കഞ്ഞികുടിച്ച് പോകുന്നത് ഇങ്ങനെയൊക്കെയാണ്.

ഇന്ത്യയില്‍ മഹീന്ദ്ര ജീപ്പില്‍ തുടങ്ങി ഇപ്പോള്‍ ബൊലേറോ തുടങ്ങിയ വാഹനങ്ങളില്‍ എത്തി നില്‍ക്കുകയാണിപ്പോള്‍. ലോകത്ത് വിവിധ രാഷ്ട്രങ്ങളിലെ പൊലീസ് സേനകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഏതെല്ലാമെന്നത് കൗതുകമുണര്‍ത്തുന്ന ചോദ്യമാണ്. സിനിമകളിലും മറ്റും കുറെയെല്ലാം നമുക്ക് പരിചിതമാണ്. എന്തായാലും കുറച്ചെണ്ണം ഇവിടെ പെറുക്കിക്കൂട്ടി വെച്ചിരിക്കുന്നു. ഓരോ രാഷ്ട്രത്തിലെ വിവിധ ഫോഴ്സുകള്‍ ഉപയോഗിക്കുന്നത് വ്യത്യസ്തമായ വാഹനങ്ങളാകാനിടയുണ്ട് എന്ന കാര്യം ഓര്‍മയില്‍ വെച്ച് ചിത്രങ്ങളിലൂടെ നീങ്ങുക.

ജര്‍മനി

ജര്‍മനി

ജര്‍മന്‍ പൊലീസ് സേന ഉപയോഗിക്കുന്ന വാഹനം ഏതായാരിക്കും? സന്ദേഹം അധികനേരം നീണ്ടുനില്‍ക്കില്ല എന്നുറപ്പ്. അതൊരു മെഴ്സിഡിസ് വാഹനമാണ്. ബ്രേബസ് സിഎല്‍എസ് റോക്കറ്റ് എന്നാണ് പേര്. ഈ വാഹനം യഥാര്‍ത്ഥത്തില്‍ നമ്മുടെ മെഴ്സിഡസ് ബെന്‍സ് സിഎല്‍എസ് ആണ്. ഈ വാഹനത്തിന്‍റെ പ്രകടനശേഷി വര്‍ധിപ്പിച്ചാണ് പൊലീസ് വണ്ടിയാക്കിയിരിക്കുന്നത്.

മിഷിഗണ്‍ സിറ്റി

മിഷിഗണ്‍ സിറ്റി

യുഎസ്സിലെ മിഷിഗണ്‍ സിറ്റി ഫോഴ്സ് പട്രോള്‍ വാഹനമായി ഉപയോഗിക്കുന്നത് കാഡില്ലാക് സിടിഎസ്-വിയാണ്. ജനറല്‍ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ഒരു പ്രീമിയം കാര്‍ ബ്രാന്‍ഡാണ് കാഡില്ലാക്.

ടെക്സാസ്

ടെക്സാസ്

യുഎസ്സിലെ ടെക്സാസ് പൊലീസ് ഫോഴ്സ് ഉപയോഗിക്കുന്നത് ഷെവര്‍ലെ കമാറോ എന്ന കിടിലന്‍ മസിലന്‍ കാറാണ്.

ഫ്ലോറിഡ

ഫ്ലോറിഡ

ഡോഡ്ജ് ചാലഞ്ചര്‍ എന്ന ക്ലാസിക് കാറാണ് ഫ്ലോറിഡ പൊലീസിന്‍റെ വാഹനം.

ജപ്പാന്‍

ജപ്പാന്‍

ജപ്പാനിലെ റോഡുകളുടെ മികവ് കള്ളന്മാര്‍ക്ക് വളരെ കാര്യക്ഷമമായി കാര്യങ്ങള്‍ നീക്കാനുള്ള കെല്‍പുണ്ടാക്കുന്നു. ഇവരെ പിന്തുടരാന്‍ ഒരു സ്പോര്‍ട്സ് കാര്‍ അനിവാര്യം തന്നെ. ജാപ്പാനീസ് പൊലീസ് സേന ഹോണ്ട എന്‍എസ്എക്സ് സ്പോര്‍ട്സ് കാര്‍ ഉപയോഗിക്കുന്നു.

അബുദാബി പൊലീസ്

അബുദാബി പൊലീസ്

നിസ്സാന്‍ ജിടിആറിന്‍റെ ബ്രാന്‍ഡ് അംബാസ്സഡര്‍ ഉസൈന്‍ ബോള്‍ട്ടാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്‍റെ വിവാദവിഷയമായ ഫെരാരിയില്‍ നിന്ന് തടി കഴിച്ചിലാക്കിയതിനുശേഷം വാങ്ങിയത് ഈ സ്പോര്‍ട്സ് കാറാണ്. അബുദാബി പൊലീസ് പറക്കുന്നത് നിസ്സാന്‍ ജിടിആറിലാണ്.

ഫ്രാന്‍സ്

ഫ്രാന്‍സ്

പൂഷോ സ്പോര്‍ട്സ് ജിടിയാണ് ഫ്രഞ്ച് പൊലീസ് ഉപയോഗിക്കുന്നത്.

ജര്‍മനി

ജര്‍മനി

ജര്‍മന്‍ പൊലീസ് സേന ഉപയോഗിക്കുന്ന മറ്റൊരു കാറാണ് പോഷെ 911 കരെര. അലക്സാണ്ടര്‍ പോഷെ എന്ന വിഖ്യാത ഡിസൈനര്‍ രൂപകല്‍പന ചെയ്ത ഈ ക്ലാസിക് നിര്‍മിതിയാണ് ജര്‍മന്‍ പൊലീസ് സേനയുടെ ഗാരേജിലുള്ള വാഹനങ്ങളിലൊന്ന്.

നെതര്‍ലാന്‍ഡ്‍സ്

നെതര്‍ലാന്‍ഡ്‍സ്

ഡച്ച് പൊലീസ് സേനയുടെ ഗാരേജില്‍ സ്പൈക്കര്‍ സി8 എന്ന സ്പോര്‍ട്സ് കാറാണുള്ളത്. കൗതുകമുണര്‍ത്തുന്ന സംഗതി ഈ വാഹനത്തിന്‍റെ കണ്‍വെര്‍ടിബ്ള്‍ പതിപ്പാണ് ഇവര്‍ ഉപയോഗിക്കുന്നത്.

ഇന്ത്യ

ഇന്ത്യ

നമുക്ക് പൊലീസ് എന്നാല്‍ ഇന്നും ജീപ്പിന്‍റെ മുരള്‍ച്ചയാണ്. രാജ്യത്ത് അധികം വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് ജീപ്പ് എന്ന തട്ടിക്കൂട്ട് എസ്‍യുവിയാണ് പൊലീസ് സേനയെ സഹായിച്ചുവന്നത്. സംഭവസ്ഥലങ്ങളിലേക്ക് ഇന്ത്യന്‍ പൊലീസ് 'കുതിച്ചെത്തി'യിരുന്നത് ഈ വാഹനത്തിലായിരുന്നു. മിക്കപ്പോഴും സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടായിരിക്കും പൊലീസ് സ്ഥലത്തെത്തുക.

English summary
Here is a look at the the fastest, most powerful and the biggest police cars being used in the world.
Story first published: Wednesday, January 9, 2013, 17:05 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark