ഹോണ്ട ലിവോ 52,989 രൂപ വിലയില്‍ ലോഞ്ച് ചെയ്തു

Written By:

ഹോണ്ട ലിവോ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. കമ്പനിയുടെ ഡ്രീം സീരീസ് ബൈക്കുകള്‍ക്കു മുകളിലായി ഇടംപിടിക്കുന്ന മോഡലാണിത്.

60000ത്തിന് താഴെ വരുന്ന മൈലേജ് ബൈക്കുകള്‍

റോഡില്‍ ഏറ്റവും മൈലേജ് തരുന്ന 100-110 സിസി ബൈക്കുകള്‍

പ്രീമിയം കമ്യൂട്ടര്‍ സെഗ്മെന്റില്‍ തങ്ങള്‍ക്ക് കുറെക്കൂടി സ്‌പേസ് നേടിത്തരാന്‍ ലിവോ മോട്ടോര്‍സൈക്കിളിന് സാധിക്കുമെന്നാണ് ഹോണ്ട കരുതുന്നത്. ലഭ്യമായ വിവരങ്ങള്‍ താഴെ.

To Follow DriveSpark On Facebook, Click The Like Button
വിലകള്‍ (ദില്ലി എക്‌സ്‌ഷോറൂം)

വിലകള്‍ (ദില്ലി എക്‌സ്‌ഷോറൂം)

 • ഹോണ്ട ലിവോ ഡ്രം ബ്രേക്ക് - 52,989 രൂപ
 • ഹോണ്ട ലിവോ ഡിസ്‌ക് ബ്രേക്ക് - 55,489 രൂപ
ഹോണ്ട ലിവോ ലോഞ്ച് ചെയ്തു

110 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഈ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 9 കുതിരശക്തി ഉള്‍പാദിപ്പിക്കുന്നു. 8.5 എന്‍എം ചക്രവീര്യം. എന്‍ജിനോടൊപ്പം ഒരു 4 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു.

ഹോണ്ട ലിവോ ലോഞ്ച് ചെയ്തു

ഈ മോട്ടോര്‍സൈക്കിള്‍ ലിറ്ററിന് 74 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. നിലവില്‍, പാഷന്‍ പ്രോ, മഹീന്ദ്ര സെന്റ്യൂറോ, ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എന്നീ മോഡലുകളാണ് ഹോണ്ട ലിവോയുടെ എതിരാളികള്‍.

ഹോണ്ട ലിവോ ഫീച്ചറുകള്‍

ഹോണ്ട ലിവോ ഫീച്ചറുകള്‍

 • എനര്‍ജറ്റിക് ടാങ്ക്
 • ട്യൂബ്‌ലെസ്സ് ടയറുകള്‍
 • ഇന്നവേറ്റീവ് മീറ്റര്‍ ഡിസൈന്‍
 • 5 സ്റ്റെപ് അഡ്ജസ്റ്റബ്ള്‍ സസ്‌പെന്‍ഷന്‍
 • ഡിസ്‌ക് ബ്രേക്കുകള്‍
ഹോണ്ട ലിവോ നിറങ്ങള്‍

ഹോണ്ട ലിവോ നിറങ്ങള്‍

 • അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്
 • ബ്ലാക്ക്
 • സണ്‍സെറ്റ് ബ്രൗണ്‍ മെറ്റാലിക്
 • പേള്‍ അമാസിങ് വൈറ്റ്‌
കൂടുതല്‍... #honda livo #honda motorcycles
English summary
Honda Livo Motorcycle Launched.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark