ബില്‍ ഗേറ്റ്‌സിന്റെ പോഷെകളും ഫോഡ് ഫോക്കസ്സും

By Santheep

പണക്കാരെ പനപോലെ വളര്‍ത്തിയാല്‍ അവരില്‍നിന്നുള്ള സാമ്പത്തികനേട്ടങ്ങള്‍ പാവപ്പെട്ടവര്‍ക്കും ലഭിക്കുമെന്നും അങ്ങനെ നാട് വളരുമെന്നുമുള്ള തിയറിയില്‍ വിശ്വസിക്കുന്നയാളാണ് ബില്‍ ഗേറ്റ്‌സ്. മൈക്രോസോഫ്റ്റിന്റെ തലപ്പത്തുനിന്ന് വിരമിച്ചതിനു ശേഷം ഈ തിയറി പ്രചരിപ്പിക്കാനാണ് അദ്ദേഹം തന്റെ ജീവിതത്തിന്റെ ശിഷ്ടകാലം നീക്കിവെച്ചിട്ടുള്ളത്.

ഇദ്ദേഹം അത്യാഡംബരക്കാറുകളോട് വലിയ താല്‍പര്യമുള്ള കക്ഷിയാണ്. വളരെ ചെറുപ്പകാലം മുതല്‍ക്കേ ഈ ഭ്രാന്തന്‍ അഭിനിവേശം ബില്‍ ഗേറ്റ്‌സ് കൊണ്ടുനടക്കുന്നു. പോഷെ കാറുകളോട് ഗേറ്റ്‌സിനുള്ള താല്‍പര്യം പ്രശസ്തമാണ്. ഇവിടെ അദ്ദേഹത്തിന്റെ കാറുകളെ പരിചയപ്പെടാം.

ബില്‍ ഗേറ്റ്‌സിന്റെ പോഷെകളും ഫോഡ് ഫോക്കസ്സും

ചിത്രങ്ങളിലൂടെ നീങ്ങുക

പോഷെ 911 കരെര

പോഷെ 911 കരെര

ലോകത്തിലെ അഞ്ച് ക്ലാസിക് കാര്‍ ഡിസൈനുകളെടുക്കുകയാണെങ്കില്‍ അവയിലൊന്ന് പോഷെ 911 ആയിരിക്കും. ഏറ്റവും മികച്ചതെല്ലാം സ്വന്തമാക്കുവാന്‍ ബില്‍ ഗേറ്റ്‌സിനുള്ള താല്‍പര്യം ഈ കാറിന്റെ ഉടമസ്ഥതയില്‍ നിന്നു തന്നെ മനസ്സിലാക്കാം.

പോഷെ 911 കരെര

പോഷെ 911 കരെര

3.4 ലിറ്റര്‍ ശേഷിയുള്ള 6 സിലിണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. പരമാവധി 296 കുതിരശക്തി പുറത്തെടുക്കുന്നു കരെര എന്‍ജിന്‍. മണിക്കൂറില്‍ 60 മൈല്‍ വേഗത പിടിക്കാന്‍ വെറും 5 സെക്കന്‍ഡ് നേരം മാത്രമേ എടുക്കൂ ഈ വാഹനം.

പോഷെ 930

പോഷെ 930

ബില്‍ ഗേറ്റ്‌സിന്റെ പക്കലുള്ള മറ്റൊരു ക്ലാസിക് ഡിസൈനാണിതും. മൈക്രോസോഫ്റ്റ് തുടങ്ങിയ കാലത്താണ് ഈ കാര്‍ ഗേറ്റ്‌സ് സ്വന്തമാക്കുന്നത്. വേഗതയോട് ഗേറ്റ്‌സിനുണ്ടായിരുന്ന കടുത്ത അഭിനിവേശം തുടക്കത്തിലേ അനുഭവിച്ചറിയാന്‍ പോഷെ 930ക്ക് സാധിച്ചു.

പോഷെ 930

പോഷെ 930

256 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും പോഷെ 930യുടെ എന്‍ജിന്. മണിക്കൂറില്‍ 60 മൈല്‍ വേഗത പിടിക്കാന്‍ വെറും 5.2 സെക്കന്‍ഡ് നേരം മാത്രമേയെടുക്കൂ ഈ വാഹനം. മണിക്കൂറില്‍ 153 മൈലാണ് പരമാവധി വേഗത.

പോഷെ 959 കൂപെ

പോഷെ 959 കൂപെ

സ്‌പോര്‍ട്‌സ് കാറുകളില്‍ സാങ്കേതികത്തികവിന്റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്നു ഈ കാറിന്റെ സാഥാനം. ഇന്നും ലേലങ്ങളില്‍ കിടിലന്‍ ഉരുപ്പടിയാണ് ഈ കാര്‍. ഇടക്കാലത്ത് ചില നിയമപരമായ പ്രശ്‌നങ്ങളില്‍പെട്ട് പോഷെ 959 കൂപെ അമേരിക്കന്‍ വിപണിയില്‍ നിരോധിക്കപ്പെട്ടിരുന്നു. ക്രാഷ് ടെസ്റ്റില്‍ നിന്ന് ചില വാഹനങ്ങളെ ഒഴിവാക്കുന്ന നിയമം യുഎസ്സില്‍ പാസ്സാകുന്നതുവരെ ഗേറ്റ്‌സിന്റെ ഗരേജില്‍ പത്തുവര്‍ഷത്തോളം വിശ്രമിച്ചു പോഷെ 959 കൂപെ.

പോഷെ 959 കൂപെ

പോഷെ 959 കൂപെ

ലോകത്തിലാകെ 337 പോഷെ 959 കൂപെകളാണുള്ളത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ വാഹനം 3.7 സെക്കന്‍ഡ് നേരം മാത്രമാണെടുക്കുക. പരമാവധി പേഗത 195 മൈല്‍.

ഫോഡ് ഫോക്കസ്

ഫോഡ് ഫോക്കസ്

ഫോഡ് ഫോക്കസ്സിന്റെ 2008 മോഡല്‍ കാറും ബില്‍ ഗേറ്റ്‌സിന്റെ കളക്ഷനിലുണ്ട്. 1998 മുതല്‍ ഫോഡ് ഫോക്കസ് നിര്‍മിക്കപ്പെടുന്നു.

ഫോഡ് ഫോക്കസ്

ഫോഡ് ഫോക്കസ്

ഗേറ്റ്‌സിന്റെ പക്കലുള്ളത് രണ്ടാംതലമുറ മോഡലാണ്. 2004 മുതല്‍ 2011 വരെയാണ് ഈ വാഹനത്തിന്റെ നിര്‍മാണ കാലയളവ്.

Most Read Articles

Malayalam
കൂടുതല്‍... #porsche
English summary
The Porsche and other Cars of Bill Gates.
Story first published: Saturday, November 22, 2014, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X