വളരെ കുറഞ്ഞ വിലയ്ക്ക് പുതിയ കാർ പുറത്തിറക്കാനൊരുങ്ങി കൊറിയൻ കമ്പനി... ടാറ്റയും മഹീന്ദ്രയും കുടുങ്ങുമെല്ലോ
ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സബ്-കോംപാക്ട് എസ്‌യുവികളില്‍ ഒന്നായ കിയ സോനെറ്റിന്റെ പുതു തലമുറ പതിപ്പ് (New-Gen Kia Sonet) പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കിയ ഇന്ത്യ.രണ്ടാം തലമുറ കിയ സോനെറ്റ് അടുത്ത വർഷം (2027) ആദ്യം വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോര്‍ട്ടുകള്‍. നിലവിലെ മോഡലിനേക്കാള്‍ കൂടുതല്‍ പ്രീമിയം ഫീച്ചറുകളും സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്തിയാണ് പുതിയ പതിപ്പ് എത്തുന്നത്. കിയ സോനെറ്റിന്റെ പുതിയ തലമുറ പതിപ്പ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നുവെന്ന വാര്‍ത്ത വാഹനപ്രേമികള്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ മോഡലിലെ പോരായ്മകള്‍ പരിഹരിച്ചാകും പുതിയ തലമുറ പതിപ്പ് എത്തുന്നത്.
ഡിസൈനിലും ഫീച്ചറുകളിലും വലിയ മാറ്റങ്ങള്‍ സോനെറ്റിന്റെ പുതിയ പതിപ്പില്‍ കമ്പനി വാഗ്ദാനം ചെയ്യും. പുതിയ സോനെറ്റിന്റെ എക്‌സ്റ്റീരിയറില്‍ വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. മോഡേണ്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, റീഡിസൈന്‍ ചെയ്ത ഗ്രില്ലുകള്‍, സ്‌പോര്‍ട്ടിയര്‍ അലോയ് വീലുകള്‍ എന്നിവ ഇതിന് പുത്തന്‍ ലുക്ക് നല്‍കുന്നു.

ഉള്‍വശത്ത് കൂടുതല്‍ ആഡംബര സൗകര്യങ്ങള്‍ കിയ ഒരുക്കിയിട്ടുണ്ട്. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ ഇതിലുണ്ട്. കൂടാതെ, ഉയര്‍ന്ന വേരിയന്റുകളില്‍ പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, ബോസ് സൗണ്ട് സിസ്റ്റം എന്നിവയും യാത്രക്കാര്‍ക്ക് ലഭ്യമാകും.
സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല പുതിയ കിയ സോനെറ്റ്. ലെവല്‍ 1 ADAS സാങ്കേതികവിദ്യയുടെ സാന്നിധ്യമാകും ഏറ്റവും വലിയ അപ്‌ഡേറ്റ്. ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ഡ്രൈവിംഗ് കൂടുതല്‍ സുരക്ഷിതമാക്കും. കൂടാതെ ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കാനാണ് സാധ്യത.
മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ പുതിയ സോനെറ്റിലും തുടരാനാണ് സാധ്യത. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ ഇതില്‍ ലഭ്യമാകും. മാനുവല്‍, ഐഎംടി, ഡിസിടി, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ താല്‍പ്പര്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാന്‍ സാധിക്കും.
എഞ്ചിന്‍ പെര്‍ഫോമന്‍സില്‍ ചില മാറ്റങ്ങള്‍ കമ്പനി വരുത്താന്‍ സാധ്യതയുണ്ട്. ബിഎസ്VI രണ്ടാം ഘട്ട മലിനീകരണ നിയന്തണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌കരിച്ച എഞ്ചിനുകള്‍ കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്ന രീതിയിലായിരിക്കും ട്യൂണ്‍ ചെയ്യുക. ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ മികച്ച കുതിപ്പ് നല്‍കുമ്പോള്‍, ഡീസല്‍ എഞ്ചിന്‍ ദീര്‍ഘദൂര യാത്രകള്‍ക്കും ലോ-എന്‍ഡ് ടോര്‍ക്കിനും മുന്‍ഗണന നല്‍കുന്ന രീതിയിലുള്ള പ്രകടനമായിരിക്കും കാഴ്ചവെക്കുന്നത്.
ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി ബ്രെസ തുടങ്ങിയ വമ്പന്‍മാരുമായാണ് വിപണിയില്‍ ഈ സബ് കോംപാക്ട് എസ്‌യുവി നേരിട്ട് ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്. പുതിയ കിയ സോനെറ്റിന്റെ വില നിലവിലെ മോഡലിനേക്കാള്‍ അല്‍പ്പം കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 8 ലക്ഷം രൂപ മുതല്‍ 16 ലക്ഷം രൂപ വരെയായിരിക്കും ഇതിന്റെ എക്‌സ്-ഷോറൂം വില വരുന്നത്.
പ്രീമിയം ഫീച്ചറുകളും സുരക്ഷാ ക്രമീകരണങ്ങളും കണക്കിലെടുക്കുമ്പോള്‍ ഈ പ്രീമിയം ന്യായീകരിക്കാനാകും. വിപണിയിലെ കടുത്ത മത്സരത്തിനിടയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ പുതിയ സോനെറ്റ് കിയയെ സഹായിക്കും. ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് അണിയിച്ചൊരുക്കുന്ന ഈ വാഹനം വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ലോഞ്ചിന് മുന്നോടിയായി പുത്തന്‍ എസ്‌യുവിയെ സംബന്ധിച്ച ഔദ്യോഗിക വിശദാംശങ്ങള്‍ കമ്പനി പുറത്തുവിടും.


Click it and Unblock the Notifications








