500 കി.മീ റേഞ്ചുമായി കിയയുടെ വില കുറഞ്ഞ ഇവി വരുന്നു! ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും ഉറക്കമില്ലാ രാത്രികള്‍
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കൊറിയന്‍ കരുത്തുമായി കിയ സിറോസ് ഇവി (Kia Syros EV) എത്തുന്നു. ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെ റേഞ്ചും അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി എത്തുന്ന ഈ ബാറ്ററി ഇലക്ട്രിക് വാഹനം ഈ വരുന്ന ജൂലൈയില്‍ അവതരിപ്പിക്കുമെന്ന് പ്രമുഖ ഓട്ടോമോട്ടീവ് പ്രസിദ്ധീകരണമായ കാര്‍വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റ നെക്‌സോണ്‍ ഇവി, മഹീന്ദ്ര XUV 3XO ഇവി തുടങ്ങിയ പ്രമുഖ മോഡലുകളെയാണ് കിയയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് എസ്‌യുവി നേരിടേണ്ടത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കമ്പനി പുറത്തിറക്കിയ സിറോസിന്റെ ഐസിഇ (ICE) പതിപ്പിന്റെ വില്‍പ്പന ഇടിവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇതിന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുന്നത്. V3 കാര്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആറു മാസത്തിനിടെ പ്രതിമാസം ശരാശരി 605 യൂണിറ്റുകള്‍ മാത്രമാണ് സിറോസിന്റെ വില്‍പ്പന. 2026 മാര്‍ച്ചില്‍ വെറും 59 യൂണിറ്റ് മാത്രമായിരുന്നു സിറോസിന്റെ വില്‍പ്പന.

ഈ സാഹചര്യത്തില്‍ സിറോസ് ഇവിയുടെ വരവ് ബ്രാന്‍ഡിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നിലവില്‍ കാറിന്റെ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നു. കിയയുടെ നിരയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ എന്ന ഖ്യാതിയോടെയാണ് സിറോസ് ഇവി എത്തുന്നത്. നിലവില്‍ ഇവി9, ഇവി6, കാരെന്‍സ് ക്ലാവിസ് ഇവി എന്നീ മൂന്ന് ഇലക്ട്രിക് മോഡലുകള്‍ കിയ വിപണനം ചെയ്യുന്നുണ്ടെങ്കിലും ഇവയെല്ലാം ഉയര്‍ന്ന വിലയുള്ളവയാണ്.
സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ സിറോസ് ഇവി ലഭ്യമാകാന്‍ സാധ്യതയുണ്ട്. 42 kWh, 49 kWh എന്നീ ബാറ്ററി ഓപ്ഷനുകളിലാകും കോംപാക്ട് ഇലക്ട്രിക് എസ്‌യുവി ഓഫര്‍ ചെയ്യുക. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 450 മുതല്‍ 500 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നഗരയാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഇത് ഏറെ അനുയോജ്യമാകും.
ഐസിഇ പതിപ്പിനെ പോലെ തന്നെ സിറോസ് ഇവിക്കും അത്യാധുനിക സജ്ജീകരണങ്ങള്‍ ഉള്‍ക്കൊള്ളിച്ച അകത്തളമായിരിക്കും കിയ ഒരുക്കുക. 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, അതേ വലിപ്പത്തിലുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. കൂടാതെ വയര്‍ലെസ് ചാര്‍ജിംഗ്, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ പ്രീമിയം ഫീച്ചറുകളും ഇതില്‍ ലഭ്യമാകും.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ലെവല്‍ 2 ADAS സംവിധാനം സിറോസ് ഇവിയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അപകടസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ആവശ്യമെങ്കില്‍ സ്വയം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. കൂടാതെ എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കാനാണ് കിയ പദ്ധതിയിടുന്നത്. ഇത് വാഹനത്തിന്റെ സുരക്ഷാ നിലവാരം വര്‍ദ്ധിപ്പിക്കുന്നു.
ജൂലൈയില്‍ അവതരിപ്പിക്കുന്ന കാറിന്റെ വില പ്രഖ്യാപനം ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ നടക്കുമെന്നാണ് വിവരം. ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന രീതിയിലായിരിക്കും കിയ പുത്തന്‍ ഇവിയുടെ വില നിശ്ചയിക്കുകയെന്നാണ് കരുതുന്നത്. ഏകദേശം 13 ലക്ഷം മുതല്‍ 14 ലക്ഷം രൂപ വരെയാണ് കിയ സിറോസ് ഇവിയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.
കിയയുടെ മറ്റ് ഇലക്ട്രിക് മോഡലുകളെ അപേക്ഷിച്ച് സാധാരണക്കാര്‍ക്ക് പ്രാപ്യമായ വിലയില്‍ ലഭ്യമായാ സിറോസ് ഇവി വില്‍പ്പനയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കിയയെ സഹായിക്കും. ഡിസൈന്‍ വശം ഐസി എഞ്ചിന്‍ മോഡലുകളില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ല. ഇവി നിര്‍ദിഷ്ഠ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ജൂലൈയില്‍ അവതരണ സമയത്ത് ഇവിയുടെ കൃത്യമായ രൂപവും കൂടുതല്‍ വിശദാംശങ്ങളും കമ്പനി പുറത്തുവിടും.
രാജ്യത്തെ ഇലക്ട്രിക് വിപ്ലവത്തില്‍ തങ്ങളുടെ റോള്‍ പൂര്‍ത്തിയാക്കാന്‍ കിയക്ക് സിറോസ് ഇവിയെ പോലെ ഒരു മാസ് മാര്‍ക്കറ്റ് മോഡല്‍ അത്യാവശ്യമാണ്. മികച്ച കാര്‍ ആയിട്ടും സിറോസ് ഐസിഇ മോഡലിന് പ്രതീക്ഷിച്ച വിജയമാകാന്‍ സാധിക്കാതെ പോയതിന്റെ നിരാശ സിറോസ് ഇവി മായ്ക്കുമെന്നാണ് പ്രതീക്ഷ. ഗുണനിലവാരത്തിലും സൗകര്യങ്ങളിലും കിയ പുലര്‍ത്തുന്ന മികവ് സിറോസ് ഇവിയിലൂടെയും തുടരുമെന്ന് വാഹനപ്രേമികള്‍ കരുതുന്നു. കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിടുന്ന മുറയ്ക്ക് ഞങ്ങള്‍ അറിയിക്കാം.


Click it and Unblock the Notifications








