ബൈക്ക് യാത്രയ്ക്ക് അത്യാവശ്യമായ 5 സാധനങ്ങള്‍

നമ്മുടെ നാട്ടില്‍ മോട്ടോര്‍സൈക്കിളുകളെ ആളുകള്‍ സമീപിക്കുന്നത് ഒട്ടും റൊമാന്റിക്കായല്ല. ജീവിത പ്രാരാബ്ദങ്ങള്‍ക്ക് ഒരു കൂട്ടായി, ഒരു താങ്ങായി കൂടെയുള്ള ഒരു സഹായിയോ ഒരുപക്ഷേ, അടിമയോ ഒക്കെയാണ് അവ. മോട്ടോര്‍സൈക്കിളുകളുടെ പ്രധാന ഉപയോഗം ഓഫീസിലേക്ക് ട്രാഫിക് ബ്ലോക്കുകള്‍ക്കിടയിലൂടെ നീങ്ങാവുന്ന വാഹനം എന്നതോ, കന്നുകാലിക്കുള്ള വൈക്കോല്‍ കൊണ്ടുപോകാവുന്ന വാഹനം എന്നതോ ഒക്കെയാണ്.

ഈ സ്ഥിതിക്ക് ഈയിടെയായി വലിയ മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകളെ റൊമാന്റിക്കായി സമീപിക്കാന്‍ ശേഷിയുള്ള ആളുകളുടെ എണ്ണം കൂടിവരുന്നുണ്ട്. ഇവിടെയുള്ള വലിയൊരു പ്രശ്‌നം എന്താന്നുവെച്ചാല്‍, റൊമാന്റിക്കുകള്‍ എപ്പോഴും അപകടങ്ങളില്‍ ചെന്നുചാടും. വേണ്ടത്ര സുരക്ഷാമുന്‍കരുതലുകള്‍ അവരെടുത്തെന്നു വരില്ല. ഇത്തരക്കാരുടെ എണ്ണം കൂടുന്നതിനാല്‍ അവരെ ഉപദേശിക്കാതിരിക്കുക എന്നത് ഒരു ഉത്തരവാദിത്തക്കുറവായി പരിഗണിക്കപ്പെട്ടേക്കും. താഴെ, ഉപദേശങ്ങളാണ്. ദൈനംദിന മോട്ടോര്‍സൈക്കിള്‍ യാത്രകളില്‍ നിങ്ങളുടെ പക്കലുണ്ടായിരിക്കേണ്ട അഞ്ച് അവശ്യവസ്തുക്കളെ ചൂണ്ടിക്കാണിക്കുന്നു.

ബൈക്ക് യാത്രയ്ക്ക് അത്യാവശ്യമായ 5 സാധനങ്ങള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

തലയാണ് ആദ്യം മണ്ണില്‍ തട്ടുക

തലയാണ് ആദ്യം മണ്ണില്‍ തട്ടുക

ഏറ്റവും പ്രധാനപ്പെട്ടവയോട് എപ്പോഴും നമുക്കൊരു പുച്ഛം ഉണ്ടാകാറുണ്ട്. ഋഷിരാജ്‌സിങ് പറഞ്ഞാലുമില്ലെങ്കിലും സുഹൃത്തേ, ഈ സാധനം ഒഴിവാക്കാന്‍ വയ്യാത്ത ഒന്നാണ്. ശരിയായ സൈസില്‍, ശരിയായി ഫിറ്റാവുന്ന ഒരു ഹെല്‍മെറ്റ് തെരഞ്ഞെടുക്കുകയാണ് വേണ്ടത്. വാങ്ങുമ്പോള്‍ നല്ല ബ്രാന്‍ഡിന്റേതു തന്നെ വാങ്ങുക. സ്വന്തം മുഖത്തിന് കുറച്ചധികം ഭംഗിയുണ്ടെന്ന പുലര്‍ത്തുന്നയാളുകള്‍ പൊതുവില്‍ ഫുള്‍ ഫേസ് ഹെല്‍മെറ്റ് വാങ്ങാന്‍ മടി കാണിക്കാറുണ്ട്. വഴിയരികില്‍ മരംചാരി നില്‍ക്കുന്ന ആ പെണ്‍കുട്ടി കണ്ടില്ലെങ്കില്‍ പിന്നെ ജീവിതം പാഴാണല്ലോ? പക്ഷേ, പകുതി മറയ്ക്കുന്ന ഹെല്‍മെറ്റിട്ട് റോഡിനെ ഒരേയൊരുവട്ടം ചുംബിച്ചാല്‍ ഇതെല്ലാം അവസാനിക്കുമെന്ന് പ്രത്യേകം ഓര്‍ക്കുക. ഏതൊരപകടത്തിലും തലയാണ് ആദ്യം മണ്ണില്‍തട്ടുക, സ്വാഭാവികമായി.

സണ്‍ഗ്ലാസ്

സണ്‍ഗ്ലാസ്

മമ്മൂക്ക ജാഡ കാരണം ഇട്ടോണ്ടു നടക്കുന്ന ഒരു സാധനം എന്ന ഇമേജാണ് സണ്‍ഗ്ലാസ്സിന് നമ്മുടെ നാട്ടിലുള്ളത്. പക്ഷേ, സത്യമോ? കണ്ണുകള്‍ സൂര്യന്റെ അള്‍ട്രാവെയിലേറ്റ് തളരാതിരിക്കാനും പൊടിപടലങ്ങളേറ്റ് മങ്ങാതിരിക്കാനും ഇത്രയും പറ്റിയൊരു സാധനം വേറെയില്ല. കണ്ണുകള്‍ തളര്‍ന്നാല്‍ മുഖം തളര്‍ന്നു എന്നും മുഖം തളര്‍ന്നാല്‍ ശരീരം തളര്‍ന്നു എന്നുമറിയുക. ഹെല്‍മെറ്റും സണ്‍ഗ്ലാസ്സും ഒരുമിച്ച് തെരഞ്ഞെടുക്കുകയാണ് നല്ലത്. തലയ്ക്ക് ചേരുന്ന ഹെല്‍മെറ്റ്, അതിനു ചേരുന്ന സണ്‍ഗ്ലാസ്സ്.

ഗ്ലോവ്‌സ്

ഗ്ലോവ്‌സ്

പൊതുവിലുള്ള ഒരു ധാരണ, ഗ്ലോവ്‌സ് ധരിക്കുന്നത് വലിയ റോഡ് ട്രിപ്പുകള്‍ക്കു മാത്രമേ പാടുള്ളൂ എന്നാണ്. എങ്കില്‍ പറയട്ടെ, അടുത്ത വളവിലെ കടയില്‍ ചായപ്പൊടി വാങ്ങാനാണ് പോകുന്നതെങ്കിലും ഗ്ലോവ്‌സ് ധരിക്കുന്നത് നല്ലതാണ്. ഏതൊരു വീഴ്ചയിലും കൈകള്‍ക്ക് പരിക്കു പറ്റാറുണ്ട്. ഇത് തടയാന്‍ ഗ്ലോവ്‌സിന് സാധിക്കും.

ജാക്കറ്റ്

ജാക്കറ്റ്

അപകടങ്ങളില്‍ നിലത്തുരഞ്ഞുള്ള പരിക്കുകളില്‍ നിന്നും രക്ഷനേടാന്‍ ജാക്കറ്റ് ധരിക്കുന്നത് നല്ലതാണ്. ഇവ ധരിക്കാനും താങ്കള്‍ ഹിമാലയം വരെ യാത്ര പോകണമെന്നൊന്നുമില്ല.

ഷൂസ്

ഷൂസ്

സ്ട്രീറ്റ് റൈഡിങ് ബൂട്ടുകള്‍ വിപണിയില്‍ കിട്ടാനുണ്ട്. കുറച്ചധികം വിലയാവുമെങ്കിലും കാലം കുറെ ഈടുനില്‍ക്കും. ഇവ വാങ്ങാന്‍ കഴിയില്ലെങ്കില്‍ സാധാരണ ഷൂ ആണെങ്കിലും മതിയാവും.

Most Read Articles

Malayalam
English summary
To avoid small instances like these resulting in big mishaps, here is a list of five motorcycling essentials everybody should have.
Story first published: Saturday, November 22, 2014, 15:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X