ബജാജ് അള്‍ട്രാചെറുകാര്‍ അവതരിപ്പിച്ചു

ഓട്ടോറിക്ഷയുടെ കാലം അവസാനിക്കുകയാണോ? പുതിയ സംഭവവികാസങ്ങള്‍ ഈ തോന്നലിനെ ശക്തമാക്കുന്നതാണ്. നാനോയില്‍ നിന്നാണ് ഈ ഓട്ടോ വിരുദ്ധ ചിന്ത തുടക്കമിടുന്നത്. ശ്രീലങ്കയില്‍ നാനോ ടാക്സികള്‍ ഓടിത്തുടങ്ങിയപ്പോള്‍ അങ്കലാപ്പിലായത് ഓട്ടോക്കാരാണ്. കൂടുതല്‍ സ്ഥല സൗകര്യവും കാര്‍ എന്ന ഗമയും സുരക്ഷിതത്വവും സുഖസൗകര്യവും കൂടുതലുള്ള യാത്രയും ചേര്‍ന്നപ്പോള്‍ ടൂറിസ്റ്റുകള്‍ നാനോയെ തെരഞ്ഞെടുക്കാന്‍ തുടങ്ങി. ഈ പ്രവണത ഇന്ത്യയിലും കണ്ടു തുടങ്ങിയിട്ടുണ്ട്. ഇതിനെ കൂടുതല്‍ ശക്തമാക്കാന്‍ ബജാജിന്‍റെ പുതിയ ഉദ്യമത്തിന് സാധിക്കും. ആര്‍ഇ60 എന്നാണ് ഈ പുതിയ നഗരവാഹനത്തിന് പേര്. ലിറ്ററിന് 35 കിമിയാണ് മൈലേജ്. ഓര്‍ക്കുക, ഓട്ടോറിക്ഷയുടെ മൈലേജ് 25നും 30നും ഇടയിലാണ്.

Bajaj RE60

അതിവേഗത്തില്‍ നടക്കുന്ന നഗരവല്‍ക്കരണം ഉയര്‍ത്തുന്ന മൊബിലിറ്റി വെല്ലുവിളികള്‍ നേരിടാന്‍ ആര്‍ഇ60-ക്ക് സാധിക്കുമെന്ന് രാജീവ് ബജാജ് ചൂണ്ടിക്കാണിക്കുന്നു. നാനോയില്‍ നിന്ന് ഈ വാഹനത്തെ വ്യത്യസ്തമാക്കി നിര്‍ത്തുന്ന നിരവധി ഘടകങ്ങളുണ്ട്. മൈലേജ് തന്നെയാണ് പ്രധാനമായത്. നഗരത്തിരക്കിലും ഇടുങ്ങിയ തെരുവുകളിലും കുറെക്കൂടി എളുപ്പമുള്ള കൈകാര്യം ഈ വാഹനം ഉറപ്പു വരുത്തുന്നുണ്ട്.

200 സിസിയാണ് ഈ വാഹനത്തിന്‍റെ എന്‍ജിന്‍ ശേഷി. പിന്‍വശത്താണ് എന്‍ജിന്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കിലോമീറ്ററിന് 60 ഗ്രാം എന്ന നിലയിലാണ് കരിമ്പുക നിര്‍ഗമനം എന്നതും ശ്രദ്ധേയമാണ്.

ബോഡിനിറമുള്ള ബംബറുകള്‍, ഫോള്‍ഡിംഗ് ഫ്രണ്ട് വിന്‍ഡോകള്‍, 44 ലിറ്റര്‍ ബൂട്ട് സ്പേസ്, 95 ലിറ്റര്‍ അണ്ടര്‍ സീറ്റ സ്റ്റോറേജ്സെന്‍റര്‍ സ്പീഡോമീറ്റര്‍ ക്ലസ്റ്റര്‍, മുന്‍ കാബിനില്‍ സീറ്റ് ബെല്‍റ്റുകള്‍ എന്നിങ്ങനെയാണ് സൗകര്യങ്ങള്‍.

ഈവര്‍ഷം തന്നെ വിപണിയിലെത്തുമെന്നാണ് ബജാജ് ഉറപ്പു നല്‍കുന്നത്. നാല് പേരെ വഹിക്കാന്‍ സൗകര്യമുണ്ട് ആര്‍ഇ60-യില്‍. പരമാവധി വേഗത 70 കിമിയാണ്.

റിനോയും ബജാജും ചേര്‍ന്ന് ഒരു അള്‍ട്രാ ചെറുകാര്‍ വികസിപ്പിച്ചെടുക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. അതേസമയം ഈ കാറിനെ റിനോ അംഗീകരിക്കുമോ കാര്യത്തില്‍ ബജാജിനു തന്നെയും സംശയമുണ്ട്. റിനോ പലതവണ ഇക്കാര്യത്തില്‍ ചെറിയ ഉടക്കുകള്‍ അവതരിപ്പിച്ചതാണ്. റിനോ ഇതുവരെയും കാര്‍ കണ്ടിട്ടില്ലെന്നാണ് ബജാജ് പറയുന്നത്. ഓട്ടോ എക്സ്പോയില്‍ വെച്ച് റിനോ പുതിയ കാര്‍ പരിശോധിക്കും. അവര്‍ക്ക് ഉല്‍പന്നത്തില്‍ താല്‍പര്യമില്ലെങ്കില്‍ കരാറില്‍ നിന്ന് പിന്‍മാറാവുന്നതാണെന്ന് രാജീവ് ബജാജ് അറിയിക്കുന്നു.

Most Read Articles

Malayalam
English summary
Bajaj Auto today introduced their ultra small car "RE60", delivering a mileage of 35 kmpl.
Story first published: Tuesday, June 19, 2012, 16:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X