ദേവാനന്ദിന്‍റെ പ്രണയസ്മാരകം

Dev Anand in his Hillman Minx
2004ല്‍ മരിക്കുന്നതു വരെ മുംബൈയില്‍ മറൈന്‍ ഡ്രൈവിലെ തന്‍റെ അപ്പാര്‍ട്ട്മെന്‍റില്‍ ഏകാകിയായി ജീവിച്ചു സുരൈയ്യ. തന്‍റെ ആദ്യപ്രണയത്തിന്‍റെ ഓര്‍മകള്‍ മാത്രം മതിയായിരുന്നു സുരൈയ്യയ്ക്ക് ഒരു ജീവിതം ജീവിച്ചു തീര്‍ക്കാന്‍. മതം തീര്‍ത്ത വേലിക്കെട്ടുകള്‍ ഭേദിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിനെ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. സുരൈയ്യ നിശ്ശബ്ദമായി പകരം വീട്ടുകയായിരുന്നു.

വെള്ളിത്തിരയില്‍ പ്രണയത്തിന്‍റെ അനശ്വര സ്മാരകങ്ങള്‍ തീര്‍ത്ത ദേവാനന്ദിന്‍റെ പ്രണയിനിയായിരുന്നു സുരൈയ്യ. ഗായികയായ സുരൈയ്യ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോളാണ് ദേവാനന്ദിന് വിദ്യ എന്ന ചിത്രത്തില്‍ അവസരം ലഭിക്കുന്നത്. സുരൈയ്യയുടെ നായക കഥാപാത്രമായി വിദ്യയില്‍ ദേവാന്ദ് അഭിനയിച്ചു. ദേവാനന്ദ് സുരൈയ്യയുമൊത്ത് അഭിനയിച്ച ആദ്യത്തെ ചിത്രത്തിന്‍റെ പ്രതിഫലമുപയോഗിച്ച് അദ്ദേഹം ഒരു കാര്‍ വാങ്ങി. ഹില്‍മാന്‍ മിങ്ക്സ്.

1932-1970 കാലത്ത് ഉല്‍പാദനം നടന്നിരുന്ന വാഹനമാണ് ഹില്‍മാന്‍. നിരവധി വേരിയന്‍റുകള്‍ നിരത്തിലിറക്കിയിരുന്ന ഈ കാര്‍ ഇന്ന് വിപണിയിലില്ല.

"റൊമാന്‍സിംഗ് വിത് ലൈഫ്" എന്നാണ് ദേവാനന്ദ് തന്‍റെ ആത്മകഥയ്ക്ക് പേരിട്ടത്. ജീവിതത്തിലും നിത്യഹരിതമായിരുന്നു അദ്ദേഹത്തിന് പ്രണയം. കല്‍പനാ കാര്‍ത്തിക്കിനെ വിവാഹം കഴിച്ചെങ്കിലും ഓര്‍മകളില്‍ സുരൈയ്യ എപ്പോഴുമുണ്ടായിരുന്നു. മരണം വരെയും ദേവാനന്ദ് ഹില്‍മാന്‍ മിങ്ക്സിനെ കൂടെ കൊണ്ടു നടന്നു.

Most Read Articles

Malayalam
English summary
Dev Anand bought his first car from the remuneration of his film Vidya in which he acted along with Suraiya. Dev Anand was romantically linked with yesteryear actress Suraiya and she remained a person Dev Anand loved all his life. Dev Ananad should have had fond memories of the Hillman Minx.
Story first published: Saturday, December 10, 2011, 15:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X