ജയലക്ഷ്മിയുടെ പിന്നാലെ ആസിഫലി പോയപ്പോള്‍

Posted By:

മന്ത്രി ജയലക്ഷ്മിയെയും കൊണ്ട് അതീവ ജാഗ്രതയോടെ പൊലീസ് എസ്കോര്‍ട് വാഹനങ്ങള്‍ മുമ്പോട്ട് നീങ്ങുകയാണ്. ഏത് നേരത്തും ലഷ്കറെ ത്വയ്യിബയുടെ ആക്രമണം അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ സമയത്താണ് ഒരുത്തന്‍ കാറിന്‍റെ ഹെഡ്‍ലൈറ്റ് തെളിച്ചുകൊണ്ട് പിന്തുടരുന്നത്. പിന്നാലെ വരുന്നതും പോരാഞ്ഞ്, പട്ടാപ്പകല്‍ നേരം അവന്‍ ഹെ‍‍ഡ‍്‍ലൈറ്റും തെളിയിച്ചിരിക്കുന്നു! ഇവനാരെടാ?! നിറുത്തെടാ വണ്ടി! അവന്‍റെയൊരു പുഴുങ്ങിയ ഹെഡ്‍ലൈറ്റ്.

"സാര്‍ ഇത് ഓഫാക്കാന്‍ പറ്റില്ല". കാറിനകത്തിരുന്ന് ആസിഫ് അലി മൊഴിഞ്ഞു. "ഫ്ഫ!! തട്ടുത്തരം പറയുന്നോടാ? എടുക്കെടാ വണ്ടി സ്റ്റേഷനിലോട്ട്!"

പ്രധാന പ്രശ്നം 'ഹെ‍ഡ്‍ലൈറ്റ്'

പ്രധാന പ്രശ്നം 'ഹെ‍ഡ്‍ലൈറ്റ്'

പ്രധാന പ്രശ്നം 'ഹെ‍ഡ്‍ലൈറ്റ്' തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ആഡംബരക്കാറുകളുടെ ഹെഡ്‍ലൈറ്റ് സംവിധാനം സംബന്ധിച്ച് പൊലീസുകാര്‍ക്ക് പൊതുവില്‍ ധാരണക്കുറവുള്ളതായി പല സന്ദര്‍ഭങ്ങളില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

'അതിന് ജര്‍മനി വരെ പോകണം'

'അതിന് ജര്‍മനി വരെ പോകണം'

ഒരിക്കല്‍ മെഴ്സിഡിസ് സി ക്ലാസ് ടെസ്റ്റ് ഡ്രൈവ് ബങ്കളുരുവില്‍ നടക്കുമ്പോള്‍ പൊലീസ് തടഞ്ഞു നിറുത്തി 'ഹെഡ്‍ലൈറ്റ്' ഓഫാക്കാന്‍ ആവശ്യപ്പെട്ടതോര്‍ക്കുന്നു. മെഴ്സിഡ‍ിസ് ഷൗഫര്‍ നല്‍കിയ മറുപടി, 'അതിന് ജര്‍മനി വരെ പോകണം സാര്‍' എന്നായിരുന്നു! ആഡംബരക്കാറുകള്‍ക്ക് പഞ്ഞമില്ലാത്ത ബങ്കളുരു പോലൊരു നഗരത്തിലെ ട്രാഫിക് പൊലീസുകാരന് ഇത് സംഭവിക്കാമെങ്കില്‍ തിരൂരങ്ങാടിയിലെ സംഭവം ന്യായീകരിക്കാവുന്നതേയുള്ളൂ.

ഡേ ടൈം റണ്ണിംഗ് എല്‍ഇഡി

ഡേ ടൈം റണ്ണിംഗ് എല്‍ഇഡി

മിക്ക ആഡംബര കാറുകളും ഡേ ടൈം റണ്ണിംഗ് എല്‍ഇഡി ലാമ്പുകളുമായാണ് നിരത്തിലിറങ്ങുന്നത്. സൗന്ദര്യപരമായ കാരണങ്ങള്‍ക്കു പുറമെ സുരക്ഷാ കാരണങ്ങളും ഈ സംവിധാനത്തെ ന്യായീകരിക്കുന്നുണ്ട്. ആസിഫിന്‍റെ കാറില്‍ പൊലീസുകാര്‍ കണ്ടത് ഈ ഡേടൈം റണ്ണിംഗ് ലാമ്പുകളല്ല എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ഹെഡ്‍ലൈറ്റുകള്‍ തന്നെയാണത്.

'ഓട്ടോ', 'പാര്‍ക്ക്', 'ഹെഡ്‍ലൈറ്റ്സ്'

'ഓട്ടോ', 'പാര്‍ക്ക്', 'ഹെഡ്‍ലൈറ്റ്സ്'

സാധാരണ കാറുകളില്‍ മൂന്ന് ഓപ്ഷനുകളാണ് ലാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി നല്‍കുന്നത്. 'ഓഫ്', 'പാര്‍ക്ക്', 'ഹെ‍ഡ്‍ലൈറ്റ്സ്' എന്നിവ. ഓട്ടാമാറ്റിക് ഹെഡ്‍ലാമ്പുകള്‍ക്ക് 'ഓട്ടോ', 'പാര്‍ക്ക്', 'ഹെഡ്‍ലൈറ്റ്സ്', എന്നിവയാണുണ്ടാവുക. ചില ബ്രാന്‍ഡുകള്‍ 'ഓഫ്' സംവിധാനവും നല്‍കുന്നുണ്ട്. ഇതുവഴി ഓട്ടോമാറ്റിക് സംവിധാനത്തെ മറികടക്കാന്‍ ഡ്രൈവര്‍ക്ക് സാധിക്കുന്നു.

സെന്‍സിറ്റിവിറ്റി നിയന്ത്രണം

സെന്‍സിറ്റിവിറ്റി നിയന്ത്രണം

ഇന്ത്യയില്‍ പ്രീമിയം ബ്രാന്‍ഡുകള്‍ പലതും ഇത്തരത്തില്‍ ഓട്ടോമാറ്റിക് സംവിധാനം മരവിപ്പിക്കാനുള്ള സന്നാഹം നല്‍കുന്നില്ല. ഇതാണ് ആസിഫ് അലിക്ക് തിരിച്ചടിയായത്. ഓഡി കാറുകളില്‍ സെന്‍സിറ്റിവിറ്റി നിയന്ത്രിക്കാനുള്ള അവസരമുണ്ട്.

English summary
Asif Ali, a Malayalam cinema actor, has been arrested by Kerala police for chasing the car of Minister Jayalakshmi with his BMW putting headlamps on. Here you can read about how the automatic headlamps are working.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more