സുന്ദരികള്‍ക്ക് സ്കോഡ കാറുകള്‍ സമ്മാനം

Posted By:
To Follow DriveSpark On Facebook, Click The Like Button
Vanya Mishra
പന്‍റലൂണ്‍സ് ഫെമിന ഇന്ത്യന്‍ സുന്ദരിമത്സരത്തില്‍ വിജയികളായ വന്യ മിശ്ര, പ്രാചി മിശ്ര, റോഷല്ലെ മരിയ റാവു എന്നിവര്‍ക്ക് സ്കോഡ കാറുകള്‍ സമ്മാനമായി ലഭിക്കും. ഏത് കാറാണ് സമ്മാനിക്കുക എന്ന കാര്യത്തില്‍ വ്യക്തതയൊന്നും വന്നിട്ടില്ലെങ്കിലും അത് റാപിഡ് തന്നെയാകുമെന്ന് ഓട്ടോ ഉലകം ഊഹിക്കുന്നു. കഴിഞ്ഞ തവണ വിജയികളായവര്‍ക്ക് സ്കോഡ ഫാബിയ ഹാച്ച്ബാക്കാണ് നല്‍കിയത്.

മൂന്ന് വിഭാഗങ്ങളിലായി വിജയിച്ചവര്‍ക്കെല്ലാം കാറുകള്‍ നല്‍കും. മത്സരത്തിന്‍റെ ഓട്ടോ പാര്‍ട്ണറാണ് സ്കോഡ.

വിവിധ വിഭാഗങ്ങളില്‍ വിജയിച്ചവരുടെ പേരുകളും ടൈറ്റിലുകളും എല്ലാവരും അറിഞ്ഞിരിക്കുമെങ്കിലും ഒന്നു കൂടി ഇവിടെ ഓര്‍മിപ്പിക്കുന്നു. വന്യ മിശ്രയ്ക്ക് ലഭിച്ച ടൈറ്റില്‍ മിസ് ഇന്ത്യ വേള്‍ഡ് (അദായദ്, ഇന്ത്യാലോകത്ത് ഇങ്ങനെയൊന്ന് ഇനി എടുക്കാനില്ല!). പ്രാചി മിശ്ര, മിസ് ഇന്ത്യ എര്‍ത്ത് (ഇന്ത്യാഭൂലോകത്ത് ഇങ്ങനെയൊന്നില്ല!). റോഷല്ല മരിയ റാവു, മിസ് ഇന്ത്യ ഇന്‍റര്‍നാഷണല്‍ (അന്താരാഷ്ട്ര തലത്തിലും ഇല്ല!).

അതേസമയം സ്കോഡ ലോറയായിരിക്കും സമ്മാനമായി നല്‍കുക എന്ന് കരുതുന്നവരെയും കാണാനുണ്ട്. ഇക്കാര്യത്തില്‍ കമ്പനി എന്തെങ്കിലും വിട്ടു പറയാത്തതിനാല്‍ ഞാനൊരു പ്രവചനത്തിന് തല്‍ക്കാലം ഇല്ല.

English summary
Pantaloons Femina Miss India 2012 winners could drive Skoda cars to their homes.
Story first published: Monday, April 2, 2012, 14:37 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark