അതിശയിക്കരുത് ; രാജ്യം ഭരിക്കുന്ന നേതാക്കന്‍മാരുടെ കാറുകള്‍ ഇതൊക്കെ

നാം എന്നും കാണുന്ന നമ്മുടെ രാഷ്ട്രരീയ താരങ്ങളുടെ പ്രിയമേറിയ എസ്‌യുവികളെ കുറിച്ച് കൂടുതലറിയാം.

By Super Admin

സിനിമാ താരങ്ങൾ, ക്രിക്കറ്റ് താരങ്ങൾ, രാഷ്ട്രീയ താരങ്ങൾ ഇതിലേതുമായിക്കോട്ടെ താരങ്ങളെന്നും നമുക്കൊരു വീക്കനെസ്സാണ്. ഇവരോടുള്ള ആരാധന മൂത്ത് ഭ്രാന്തന്മാരായ ഒട്ടേറെപേർ നമ്മുക്കിടയിലുണ്ട്. ആരാധനമൂത്ത് ചിലർ കാട്ടികൂട്ടുന്നതിനും കയ്യും കണക്കുമില്ല. ഇത്തരത്തിലുള്ള ആരാധനയ്ക്ക് എപ്പോഴും വലിയ വില കൊടുക്കേണ്ടതായും വരും.

നമ്മുടെ ഏതൊക്കെ രാഷ്ട്രീയ താരങ്ങളാണ് വണ്ടിപ്രാന്തന്മാർ!!!

സിനിമാ-സ്പോർട്സ് താരങ്ങൾ മാത്രമാണ് ആഡംബരക്കാറിൽ വിലസാൻ ആഗ്രഹിക്കുന്നുള്ളൂ എന്നുള്ള തെറ്റുദ്ധാരയാണ് പലർക്കും. ജനങ്ങളുടെ ഇടയിൽ പ്രശസ്തി പിടിച്ചുപറ്റുന്നതിനും ആഡംബരത്വം കാണിക്കുന്നതിനും നമ്മുടെ രാഷ്ട്രീയ നേതാക്കളും ഒട്ടും മോശക്കാരല്ല. ഇന്ത്യയിലെ ചില രാഷ്ട്രീയ താരങ്ങളുടെ പ്രിയക്കാറുകളെ കുറിച്ചാണിവിടെ പരാമർശിക്കുന്നത്.

1. മിത്സുബിഷി പജേരോ

1. മിത്സുബിഷി പജേരോ

തമിഴ് മക്കളുടെ സ്നേഹനിധിയായ അമ്മയും മുൻ മുഖ്യമന്ത്രിയായ ജയലളിതയുടെ പ്രിയമേറിയ കാറുകളിൽ ഒന്നാണ് പജേരോ. അതുപോലെ പജേരോയ്ക്ക് മറ്റൊരു രാഷ്ട്രീയ അവകാശികൂടിയുണ്ട് അകിലേഷ് യാദവ്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി പ്രസിണ്ടന്റുമായ അകിലേഷ് യാദവിന്റെ ഗ്യാരേജിലുമുണ്ട് ഒരു പജേരോ.

നമ്മുടെ ഏതൊക്കെ രാഷ്ട്രീയ താരങ്ങളാണ് വണ്ടിപ്രാന്തന്മാർ!!!

ബോൾഡ് ലുക്ക് കൊണ്ട് ഏവരുടേയും മനംകവരുന്നൊരു എസ്‌യുവിയാണ് പജേരോ. സിറ്റിക്കകത്തും അതുപോലെ ഓഫ് റോഡിംഗിനും ഒരുപോലെ പ്രയോജനകരമായിട്ടുള്ള വാഹനമാണിത്. റിയർവീൽ ഡ്രൈവ്, ഓൾവീൽ ഡ്രൈവ് ഓപ്ഷനുകളിൽ ലഭ്യമായിട്ടുള്ള പജോരോയുടെ ഏറ്റവും വലിയ സവിശേഷത എന്നത് അതിലെ വിശാലതയാണ്.

ഓഡി ക്യൂ7

ഓഡി ക്യൂ7

മഹാരാഷ്ട്രയിലെ ഒരുമുൻനിര രാഷ്ട്രീയ നേതാവാണ് രാജ് താക്കറെ. മറാഠി ദേശീയതയ്ക്ക് വേണ്ടി വാദിക്കുന്ന മഹാരാഷ്ട്രാ നവനിർമാൺ സേനയുടെ സ്ഥാപക നേതാവും കൂടിയായ രാജ് താക്കറെയുടെ പ്രിയ വാഹനമാണ് ഓഡി ക്യൂസെവൻ.

നമ്മുടെ ഏതൊക്കെ രാഷ്ട്രീയ താരങ്ങളാണ് വണ്ടിപ്രാന്തന്മാർ!!!

നിരവധി എസ്‌യുവികൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണെങ്കിലും നിർമാണരീതിയിലും, മികവുറ്റ ഫീച്ചറുകളിലും കൂടാതെ സുരക്ഷയിലും ആരെയും കവച്ചുവെയ്ക്കാൻ സാധിക്കുമെന്ന് സ്വയം അഭിമാനിക്കാൻ സാധിക്കുന്നൊരു വാഹനമാണ് ക്യൂ7 എന്നുവേണമെങ്കിൽ പറയാം.

3. മഹീന്ദ്ര സ്കോർപിയോ

3. മഹീന്ദ്ര സ്കോർപിയോ

രാഷ്ട്രീയ നേതാക്കളുടെ പ്രിയ എസ്‌യുവിയിൽ സ്കോർപിയോയ്ക്ക് സ്ഥാനമില്ലാതിരിക്കുമോ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയ വാഹനങ്ങളിൽ മുൻപന്തിയിലുള്ള വാഹനമാണ് ഇന്ത്യൻ നിർമിത സ്കോർപിയോ. എന്നും ദേശീയത മുറുകെ പിടിക്കുന്ന മോദി സ്കോർപിയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെ വെറേന്തു ഇഷ്ടപ്പെടാൻ.

നമ്മുടെ ഏതൊക്കെ രാഷ്ട്രീയ താരങ്ങളാണ് വണ്ടിപ്രാന്തന്മാർ!!!

മഹീന്ദ്ര സ്കോർപിയോ ഇഷ്ടപ്പെടുന്ന മറ്റൊരു നേതാവും നമ്മുക്കിടയിലുണ്ട്. ആന്ധ്രാപ്രദേശിൽ നിന്നുള്ള വൈ‌ എസ് ആർ കോൺഗ്രസ് പാർട്ടിയുടെ തലവനായ വൈ.എസ്. ജഗന്മോഹൻ റെഡ്ഡിയാണ് സ്കോർപിയോയുടെ മറ്റൊരു ആരാധകൻ.

4. ടൊയോട്ട ഫോർച്യൂണർ

4. ടൊയോട്ട ഫോർച്യൂണർ

നമ്മുടെ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ഇഷ്ട വാഹനമാണ് ഫോർച്യൂണർ. ഇദ്ദേഹം കൂടുതൽ യാത്രകളും നടത്തുന്നത് ഫോർച്യൂണറിലാണെന്നാണ് പറയുന്നത്. ഫോർച്യൂണർ കൂടാതെ പോഷെ, ബിഎംഡബ്ല്യൂ, മെഴിസിഡസ് ബെൻസും ജെയ്റ്റ്ലിയുടെ പ്രിയക്കാറുകളുടെ പട്ടികയിൽ ഇടംതേടിയിട്ടുള്ളവയാണ്.

നമ്മുടെ ഏതൊക്കെ രാഷ്ട്രീയ താരങ്ങളാണ് വണ്ടിപ്രാന്തന്മാർ!!!

കരുത്തേറിയ എൻജിൻ, സ്റ്റൈൽ സമ്പന്നമായ രൂപകൽപ്പന, ആഡംബരം തുളുമ്പുന്ന അകത്തളം എന്നിവയൊക്കെയാണ് ഫോർച്യൂണറിന്റെ പ്രത്യേകത. ഓഫ് റോഡ് രംഗത്തും മികവു പുലർത്തുന്ന ഫോർച്യൂണർ ഗുണമേന്മ, ദൃഢത, വിശ്വാസ്യത, സുരക്ഷ എന്നിവ ഉറപ്പാക്കുന്നൊരു വാഹനം കൂടിയാണ്.

5. റേഞ്ച് റോവർ

5. റേഞ്ച് റോവർ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിണ്ടന്റും ഇന്ത്യയുടെ മുൻ മുഖ്യമന്ത്രി രാജിവ് ഗാന്ധിയുടെ പ്രിയതമ എന്ന പേരിലും കോൺഗ്രസിന്റെ അദ്ധ്യക്ഷപദവി ഏറ്റവും കൂടുതൽ കാലം വഹിച്ച നേതാവെന്ന ഖ്യാതിയുമുള്ള സോണിയാ ഗാന്ധി ഒരു റേഞ്ച് റോവർ ആരാധികയാണ്.

നമ്മുടെ ഏതൊക്കെ രാഷ്ട്രീയ താരങ്ങളാണ് വണ്ടിപ്രാന്തന്മാർ!!!

മികച്ച പ്രകടനവും മികവുറ്റ ഓഫ് റോഡ് ശേഷി കൊണ്ടും പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ളതാണ് ഈ ബ്രിട്ടീഷ് നിർമിത ആഡംബര എസ്‌യുവി. അങ്ങേയറ്റം ആഡംബര ഉൾക്കൊള്ളിച്ചിട്ടുള്ള ഈ വാഹനം ഒട്ടുമിക്ക താരങ്ങളുടേയും പ്രിയവാഹനമാണ്. ആഡംബരതയ്ക്കൊപ്പം മികച്ച സുരക്ഷാ സന്നാഹങ്ങളാണ് ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകത.

6. മഹീന്ദ്ര താർ

6. മഹീന്ദ്ര താർ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആണ് മഹീന്ദ്രയുടെ ഈ ഓഫ് റോഡ് വാഹനം ഇഷ്ടപ്പെടുന്ന ഒരേയൊരു വ്യക്തി എന്നുപറയാവുന്നത്. തുറന്നൊരു വാഹനമായതിനാൽ രാഷ്ട്രീയ പ്രചാരണങ്ങൾക്കും അദ്ദേഹം ഈ വാഹനം ഉപയോഗിച്ചു വരുന്നു.

നമ്മുടെ ഏതൊക്കെ രാഷ്ട്രീയ താരങ്ങളാണ് വണ്ടിപ്രാന്തന്മാർ!!!

മഹീന്ദ്രയുടെ എംഎം540 വാഹനത്തിനു പകരക്കാരനായി 2010 ഓക്ബോടറിൽ വിപണിപിടിച്ചതാണ് ഓഫ് റോഡ് വാഹനമെന്ന് ബ്രാന്റിംഗുള്ള താർ. ടൂ സീറ്ററായി മാത്രമല്ല സെവൻ സീറ്ററായും താർ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ലഭ്യമായിട്ടുള്ള പത്ത് മികച്ച എസ്‍‌യുവികളിൽ ഒന്നാണ് മഹീന്ദ്ര താർ.

7. ടാറ്റ സഫാരി

7. ടാറ്റ സഫാരി

ഇന്ത്യയിലെ പഴക്കമേറിയ കാർ എന്ന വിശേഷണമാണ് സഫാരിക്കുള്ളതെങ്കിലും ഇന്ത്യയിലെ മികച്ച എസ്‌യുവികളിൽ ഒന്നാണിത്. കാഴ്ചയിലും അതുപോലെ അകത്തളത്തിലെ സൗകര്യങ്ങളിൽ ഒട്ടും കുറവുവരുത്താത്ത രീതിയിലുള്ള നിർമാണമായതിനാൽ ഇന്ത്യയിലെ ഒരുവിധമെല്ലാ ഇടത്തരക്കാരും തിരഞ്ഞെടുക്കുന്നൊരു വാഹനമാണിത്.

നമ്മുടെ ഏതൊക്കെ രാഷ്ട്രീയ താരങ്ങളാണ് വണ്ടിപ്രാന്തന്മാർ!!!

ഇന്ത്യൻ രാഷ്ട്രീയ നേതാക്കളിൽ സഫാരിക്കുള്ള ആരാധകരായി പറയാവുന്നത് ബീഹാർ മുഖ്യ മന്ത്രിയായ നിതീഷ് കൂമാറും ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ വൈസ് പ്രസിഡണ്ടുമായ രാഹുൽ ഗാന്ധിയുമാണ്.

നമ്മുടെ ഏതൊക്കെ രാഷ്ട്രീയ താരങ്ങളാണ് വണ്ടിപ്രാന്തന്മാർ!!!

'ബേബി ഡോൾ' സണ്ണി ലിയോണിന്റെ ഹോട്ട് കാറുകൾ

ഞാൻ വിൻസന്റ് ഗോമസ്; ആവശ്യമുണ്ടെങ്കിൽ നോട്ട് ചെയ്യാം 'മൈ കാർ നമ്പർ ഈസ് 2255'

Most Read Articles

Malayalam
English summary
7 Favorite SUVs of Indian Politicians
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X